സെൽഫികളിലൂടെ ഇപ്പോഴേ വൈറൽ; മഹാകുംഭമേളയുടെ പ്രവേശന കവാടത്തില്‍ ഒരുങ്ങുന്നത് ലോകത്തെ ഏറ്റവും വലിയ ശിവഡമരു
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

സെൽഫികളിലൂടെ ഇപ്പോഴേ വൈറൽ; മഹാകുംഭമേളയുടെ പ്രവേശന കവാടത്തില്‍ ഒരുങ്ങുന്നത് ലോകത്തെ ഏറ്റവും വലിയ ശിവഡമരു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2024, 08:15 am IST
Facebook
Twitter
WhatsAppTelegram

പ്രയാഗ് രാജ്: സംഗമ നഗരമായ പ്രയാഗ്‌രാജിൽ ഒരുക്കിയിരിക്കുന്ന നിരവധി അദ്‌ഭുതങ്ങൾ കൊണ്ട് ഭക്തരെ ആധ്യാത്മിക കാഴ്ചകളുടെ അനുഭൂതിയിലെത്തിക്കുകയാണ് മഹാകുംഭമേള. ജനുവരി 13 മുതൽ ആരംഭിക്കുന്ന മഹാ കുംഭ മേളയ്‌ക്കായി ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും വരുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നതിനായി നഗരം മനോഹരമായി അലങ്കരിച്ചിരിക്കുന്നു.

മതം, ആത്മീയത, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട നിരവധി ശില്പങ്ങളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്. ഇക്കൂട്ടത്തിൽ ഭീമാകാരമായ ഒരു ഡമരു ഇപ്പോഴേ പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നു. മഹാ കുംഭ് ഏരിയയിൽ നിന്ന് അൽപ്പം അകലെ സ്ഥാപിച്ച ഈ ഭീമൻ ഡമരു കാഴ്ചക്കാർക്ക് കണ്ണെടുക്കാൻ പറ്റാത്ത വിധം മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ശൈവ വിശ്വാസത്തിൽ ഡമരുവിന്റെ പ്രാധാന്യം വളരെ വലുതാണ്. ഡമരുവിന്റെ താളത്തിനൊത്തായിരുന്നു ശ്രീപരമേശ്വരൻ താണ്ഡവ നൃത്തം അവതരിപ്പിച്ചത്.

വിശ്വനാഥനായ മഹാദേവന്റെ നഗരമായ കാശിയിൽ നിന്ന് മഹാകുംഭമേള പ്രദേശത്തേക്ക് പ്രവേശിക്കുന്ന വഴിയിൽ ജുൻസി പ്രദേശത്ത് റോഡിന്റെ മധ്യഭാഗത്താണ് ഈ ഭീമൻ ഡമരു സ്ഥാപിച്ചിരിക്കുന്നത്. വെങ്കലവും മറ്റ് ലോഹങ്ങളും കൊണ്ട് നിർമ്മിച്ച ഇത് ഒരു വലിയ തട്ടിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഡമരുവിലെ ഓരോ കയറും വ്യക്തമായി കാണത്തക്ക വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഈ ഡമരുവിന് പതിമൂന്നടി വീതിയും എട്ടടിയോളം ഉയരവുമാണ് ഉള്ളത്. പ്ലാറ്റ്‌ഫോം കൂടി ചേർത്താൽ ഡമരു വിന്റെ ഉയരം ഇരുപതടിയോളമാകും.

ഈ ഡമരുവിനൊപ്പം ശിവന്റെ ആയുധമായ ത്രിശൂലവും ഉണ്ട് . ഈ ത്രിശൂലം ഡമരുവിനേക്കാൾ ഉയരമുള്ളതാണ്. ഈ ഡമരുവിന്റെ ശിൽപി സുനിൽ പാലും സംഘവുമാണ്. 100 ദിവസത്തെ കഠിന പ്രയത്‌നത്തിലൂടെ ഈ ഡമരു ഒരുക്കിയിരിക്കുന്നത് ഗാസിയാബാദിലെ ഒരു കമ്പനിയാണ് . ഇരുപതോളം വരുന്ന കരകൗശല വിദഗ്ധർ രാവും പകലും കഠിനാധ്വാനം ചെയ്താണ് ഈ ഡമരു തയ്യാറാക്കിയിരിക്കുന്നത്.

ജുൻസിയിൽ റെയിൽവേ പാലത്തിന് സമീപം ഡമരു സ്ഥാപിക്കുന്ന സ്ഥലം പാർക്കായി മാറും. ഇവിടെ റെയിൽവേ ലൈനിന്റെ മറുവശത്ത് ഡമരുവിന്റെ അതേ വലിപ്പത്തിലുള്ള സ്വസ്തികയും ഒരുങ്ങുന്നു. സ്വസ്തികയുടെ നാല് കോണുകളിലും കൈയുടെ ആകൃതിയാണ് നിർമ്മിച്ചിരിക്കുന്നത്.

ഈ ഡമരുവും സ്വസ്തികയും ഇപ്പോൾ തന്നെ ജനങ്ങളുടെ ഇടയിൽ ആകർഷണ കേന്ദ്രമായി മാറിയിട്ടുണ്ട്. ആളുകൾ ഇതിനകം തന്നെ ഇതിന്റെ ചിത്രങ്ങളും സെൽഫികളും എടുത്ത് ഇവ വൈറലാക്കി കഴിഞ്ഞു.

Tags: Maha Kumbh Mela 2025MahakumbhShivadamaru
Share
Tweet
SendShare

More News from this section

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

Latest News

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies