കൊച്ചി എൻസിസി ക്യാമ്പിൽ ലഫ്. കേണലിനെ ആക്രമിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന് രാജീവ് ചന്ദ്രശേഖർ; ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മുന്നറിയിപ്പ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചി എൻസിസി ക്യാമ്പിൽ ലഫ്. കേണലിനെ ആക്രമിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന് രാജീവ് ചന്ദ്രശേഖർ; ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2024, 01:30 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കൊച്ചിയിലെ എൻസിസി ക്യാമ്പിൽ സൈനിക ഉദ്യോഗസ്ഥനെ ആക്രമിച്ചവർക്കെതിരെ കർശന നിയമ നടപടി വേണമെന്ന് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ കത്തിലാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യം ആവശ്യപ്പെട്ടത്.

സൈനിക സേവനത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥനെ ആക്രമിച്ച ഗുണ്ടകൾ നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷയർഹിക്കുന്നുവെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ഇവരെ പ്രോസിക്യൂട്ട് ചെയ്യണം. പൊലീസിന്റെ അടിയന്തിര നടപടികൾ ഇക്കാര്യത്തിലുണ്ടാകണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

സർക്കാരും മുഖ്യമന്ത്രിയും അവരുടെ കടമ നിർവഹിക്കുന്നതിന് പകരം സമ്മർദ്ദ രാഷ്‌ട്രീയത്തിനടിപ്പെട്ട് കേസ് ഇല്ലാതാക്കാൻ ശ്രമിച്ചാൽ അതിനെതിരെ കോടതിയെ സമീപിക്കുമെന്നും രാജീവ് ചന്ദ്രശേഖർ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് നിയമം നടപ്പാക്കാനും യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ സംരക്ഷിക്കാനും കഴിയുന്നില്ലെങ്കിൽ സർക്കാർ രാജിവെക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനിയെങ്കിലും സ്വന്തം കർത്തവ്യം ശരിയായി നിർവഹിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു വശത്ത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മുതൽ ലോക്കൽ പൊലീസ് വരെയുള്ളവർ ഹമാസിന് ചുവപ്പ് പരവതാനി വിരിച്ച് സ്വീകരണം നൽകുന്നു. മറുവശത്ത് പ്രകൃതി ദുരന്തങ്ങളിൽ നിന്നുപോലും ജനങ്ങളെ രക്ഷിക്കുകയും യൂണിഫോമിട്ട് രാജ്യത്തെ സംരക്ഷിക്കുകയും സേവിക്കുകയും ചെയ്യുന്നവർ ആക്രമിക്കപ്പെടുന്നു. ഇത് ലജ്ജാകരമാണെന്നും അവസാനിപ്പിക്കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.

ഈമാസം 23നായിരുന്നു എൻസിസി ക്യാമ്പിൽ സിപിഎം പ്രവർത്തകർ അതിക്രമിച്ചു കയറി അക്രമണം നടത്തിയത്. തൃക്കാക്കര കെഎംഎം കോളേജിൽ നടന്നുവന്ന എൻസിസി ക്യാമ്പിന്റെ ചുമതലയുണ്ടായിരുന്ന ലഫ്. കേണൽ കർണൈൽ സിങ്ങിനെയാണ് ആക്രമിച്ചത്. ലഫ്. കേണലിന്റെ കഴുത്തിൽ അക്രമികൾ പിടിച്ചുവെച്ചിരിക്കുന്നതിന്റെയും അദ്ദേഹത്തെ പിടിച്ചുതള്ളുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തുവെന്നാണ് പൊലീസ് ഒടുവിൽ വ്യക്തമാക്കിയിരിക്കുന്നത്.

ക്യാമ്പിൽ ഭഷ്യവിഷബാധ ഉണ്ടായെന്ന പരാതിയിൽ ചില വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതേ തുടർന്ന് കാര്യങ്ങൾ അന്വേഷിക്കാനെന്ന വ്യാജന ഇവിടെ എത്തിയ സിപിഎം പ്രവർത്തകരും നേതാക്കളും അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതിനിടെയാണ് സൈനിക ഉദ്യോഗസ്ഥനെയും കൈയ്യേറ്റം ചെയ്തത്. പെൺകുട്ടികളുടെ മുറിയിൽ കടന്ന് പരിശോധന നടത്തിയ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം ഭാഗ്യലക്ഷ്മിക്കെതിരെ നേരെത്തെ പോലീസ് കേസ് എടുത്തിരുന്നു.

സൈനിക ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ പരാതി നൽകിയെങ്കിലും പ്രതികൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് വീഡിയോ ദൃശ്യങ്ങളുടെ ചുവടുപിടിച്ച് അന്വേഷണം ആരംഭിച്ചത്.

Tags: രാജീവ് ചന്ദ്രശേഖർKochi NCC campCPIM Attack NCC CampKMM college NCC Campലഫ്. കേണൽ കർണൈൽ സിങ്സിപിഎം
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies