ടെസ്റ്റിൽ പതറുന്ന നായകൻ രോഹിത് ശർമയും വിരാട് കോലിയും ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിൽ കളിച്ചേക്കില്ല. ഇവരെക്കൂടാതെ ജസ്പ്രീത് ബുമ്രയും പരമ്പരയിൽ നിന്ന് മാറി നിൽക്കും. താരത്തെ വർക്ക് ലോഡ് മാനേജ് ചെയ്യുന്നതിന്റെ ഭാഗമായാണ് മാറ്റിനിർത്തുന്നതെന്നാണ് സൂചന. കോലിയുടെയും രോഹിത്തിന്റെയും കാര്യത്തിൽ ടീം മാനേജ്മെന്റ് നൽകുന്ന വിശദീകരണവും ഇതുതന്നെയാണെങ്കിലും ഇവരെ മാറ്റിനിർത്തുന്നതെന്നാണ് സൂചന. രോഹിത്തും വിരാടും ടി20യിൽ നിന്ന് വിരമിച്ചിരുന്നു.
അഞ്ച് മത്സരമുള്ള ടി20 പരമ്പരയും മൂന്ന് മത്സരം വീതമുള്ള ഏകദിന പരമ്പരയുമാണ് ഇംഗ്ലണ്ട് ഇന്ത്യയിൽ കളിക്കുന്നത്. ജനുവരി 22-നാകും ടി20 പരമ്പര തുടങ്ങുക. ഫെബ്രുവരി ആറിന് ഏകദിന പരമ്പരയും ആരംഭിക്കും. ചാമ്പ്യൻസ് ട്രോഫി വരുന്ന പശ്ചാത്തലത്തിലാണ് മൂവർക്കും വിശ്രമം നൽകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
ഫെബ്രുവരി 19നാണ് ചാമ്പ്യൻസ് ട്രോഫി തുടങ്ങുന്നത്. അതേസമയം ടി20 യിൽ സ്ഥിര സാന്നിദ്ധ്യമാകുന്ന സഞ്ജു സാംസൺ പരമ്പരയിൽ മികച്ച പ്രകടനം നടത്തിയാൽ ഏകദിന പരമ്പരയിലേക്കും ചാമ്പ്യൻസ് ട്രോഫിയിലേക്കും പരിഗണിക്കാന സാധ്യതയുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.