90 ദിവസത്തെ അടിയന്തരാവസ്ഥ; പെറുവിൽ സംഭവിച്ചത്..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

90 ദിവസത്തെ അടിയന്തരാവസ്ഥ; പെറുവിൽ സംഭവിച്ചത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2024, 05:26 pm IST
FacebookTwitterWhatsAppTelegram

ലിമ: 90 ദിവസത്തെ പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പെറു. സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന എണ്ണക്കമ്പനിയിൽ നിന്ന് ചോർച്ചയുണ്ടായ (oil spill) സാഹചര്യത്തിലാണ് നടപടി. രാജ്യത്തിന്റെ വടക്കൻ തീരപ്രദേശത്താണ് അടിയന്തരാവസ്ഥ (Environmental Emergency) പ്രഖ്യാപിച്ചിരിക്കുന്നത്.

പെറുവിന്റെ എണ്ണക്കമ്പനിയായ പെട്രോപെറുവിൽ (Petroperu) കഴിഞ്ഞയാഴ്ചയാണ് എണ്ണച്ചോർച്ചയുണ്ടായത്. പസഫിക് സമുദ്രത്തിലേക്ക് ക്രൂഡ് ഓയിൽ ഒഴുകുകയായിരുന്നു. വടക്കൻ പെറുവിലെ തലാര റിഫൈനറിയിലെ ടെർമിനലിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. കയറ്റുമതിക്ക് മുൻപുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കപ്പലിലുണ്ടായ തകരാറാണ് ചോർച്ചയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

എത്രമാത്രം എണ്ണ കടലിലേക്ക് എത്തിയിട്ടുണ്ടെന്ന് പെട്രോപെറു വ്യക്തമാക്കിയിട്ടില്ല. എന്നാൽ സമുദ്രോപരിതലത്തിന്റെ 10,000 ചതുരശ്ര മീറ്ററോളം എണ്ണച്ചോർച്ച ബാധിച്ചുവെന്ന് രാജ്യത്തെ പാരിസ്ഥിതിക സംഘടനയായ OEFA സമർപ്പിച്ച പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ വടക്കൻ പെറുവിലെ ഏഴ് ബീച്ചുകളെ ചോർച്ച ബാധിച്ചതായി പരിസ്ഥിതി മന്ത്രാലയവും അറിയിച്ചു. ഈ സാഹചര്യത്തിലാണ് 90 ദിവസത്തെ പാരിസ്ഥിതിക അടിയന്തരാവസ്ഥ സർക്കാർ പ്രഖ്യാപിച്ചത്. പ്രദേശത്തെ പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുന്നതിനായി പരിഹാര പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് പെറുവിലെ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

തീരദേശ സസ്യങ്ങളെയും ജീവിവർ​ഗങ്ങളെയും ചോർച്ച ബാധിച്ചുവെന്നാണ് പ്രാദേശിക ഭരണകൂടം പറയുന്നത്. മത്സ്യത്തൊഴിലാളികൾക്ക് ജോലി തുടരാൻ സാധിക്കാത്ത അവസ്ഥയുണ്ട്. എന്നാൽ ചോർച്ച ആരംഭിച്ചതുമുതൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി ബ്രി​ഗേഡുകളെ വിന്യസിച്ചിരുന്നതായി പെട്രോപെറു അറിയിച്ചു. മത്സ്യത്തൊഴിലാളി യൂണിയനെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കുകയും ഇത് പ്രാദേശിക വിനോദസഞ്ചാര സാധാരണ​ഗതിയിൽ തുടരാൻ സഹായിച്ചുവെന്നും പെട്രോപെറു അവകാശപ്പെടുന്നു.

Tags: peruEmergencyOil SpillEnvironmental EmergencyPetroperu
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies