മുംബൈ: നാവികസേനയുടെ ചരിത്രത്തിൽ നാഴികക്കല്ലാകാൻ 2025 ജനുവരി 15. നാവികസേന മൂന്ന് മുൻനിര പോരാളികളെയാണ് അന്നേ ദിവസം കമ്മീഷൻ ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും നിശബ്ദവും ബഹുമുഖവുമായ ഡീസൽ- ഇലക്ട്രിക്ക് അന്തർവാഹിനിയായ വാഗ്ഷീർ, അതിനൂനത മുങ്ങിക്കലവായ നീലഗിരി, സൂറത്ത് എന്നിവയാണ് നീറ്റിലിറങ്ങാൽ തയ്യാറെടുക്കുന്നത്. മുംബൈ നേവൽ ഡോക്ക് യാർഡിലാണ് ഇവയുടെ കമ്മിഷനിംഗ്.
ഇന്ത്യയുടെ പ്രതിരോധ രംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രൊജക്ട് 75 എന്ന പേരിൽ അന്തർവാഹിനികൾ നിർമ്മിക്കാൻ തീരുമാനിച്ചത്. പ്രൊജക്ട് 75 ന്റെ ഭാഗമായി ഇന്ത്യ നിർമ്മിച്ച അന്തർവാഹിനികളിൽ ഏറ്റവും അവസാനത്തേത് ആണ് വാഗ്ഷീർ. 23,562 കോടിയാണ് നിർമ്മാണ ചെലവ്.
മുംബൈയിലെ കപ്പൽ നിർമ്മാണ ശാലയായ മസ്ഗാവ് ഡോക് ഷിപ്പ് ബിൽഡേഴ്സിൽ നിർമ്മിച്ച അന്തർവാഹിനിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷം പൂർത്തിയായിരുന്നു. ഫ്രഞ്ച് സ്ഥാപനമായ നേവൽ ഗ്രൂപ്പിൽ നിന്നും കൈമാറ്റം ചെയ്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കൽവാരി ക്ലാസ് (സ്കോർപീൻ) ഡീസൽ-ഇലക്ട്രിക് ആക്രമണ അന്തർവാഹിനികൾ നിർമ്മിച്ചിരിക്കുന്നത്. സമുദ്രാതിർത്തിയിൽ യുദ്ധങ്ങൾ, അന്തർവാഹിനികൾ തമ്മിലുള്ള യുദ്ധം, ദീർഘദൂര ആക്രമണങ്ങൾ, രഹസ്യാന്വേഷണം തുടങ്ങിയ ദൗത്യങ്ങൾ നിർവഹിക്കാൻ ഇവ സഹായിക്കും.
പ്രോജക്ട് 17 എയുടെ ഭാഗമായാണ് സെൽത്ത് ഫ്രിഗേറ്റ് ക്ലാസിൽപ്പെട്ട യുദ്ധക്കപ്പലായ നീലഗിരി നിർമിച്ചത്. പ്രൊജക്റ്റ് 15 ബി ഡിസ്ട്രോയർ ക്ലാസിൽപ്പെട്ട് യുദ്ധക്കപ്പലാണ് സൂറത്ത്. എതിരാളികളുടെ കണ്ണിൽപ്പെടാതിരിക്കാൻ അത്യാധുനിക റഡാർ സ്യൂട്ടും ആൻ്റി മിസൈൽ സംവിധാനങ്ങളും ഉൾപ്പെടെ കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്. ചേതക്, എഎൽഎച്ച്, സീ കിംഗ്, MH-60R ഹെലികോപ്റ്ററുകൾ എന്നിയവും കപ്പലിന്റെ ഭാഗമാണ്.
Historic Milestone Ahead: Simultaneous Commissioning of Three Combatant Platforms
15 Jan 2025 is set to become a landmark day in India’s history as the #IndianNavy prepares to commission
three state-of-the-art combatants in a grand ceremony at Naval Dockyard, Mumbai.— SpokespersonNavy (@indiannavy) January 1, 2025
ആത്മനിര്‍ഭര ഭാരതം എന്ന പദം ഏറ്റവും കൂടുതല്‍ രാജ്യം കേട്ടത് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ടാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി എറ്റവും കൂടുതല്‍ പ്രാവര്‍ത്തികമായതും ഈ രംഗത്താണ്. നീലഗിരി, സൂറത്ത്, വാഗ്ഷീർ എന്നിവയുടെ കമ്മീഷൻ തദ്ദേശീയ പ്രതിരോധ നിർമ്മാണത്തിലുള്ള ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയുടെ തെളിവാണ്