മുംബൈ: ചേച്ചിയെ കൂടുതൽ സ്നേഹിക്കുന്നു എന്നാരോപിച്ച് അമ്മയെ മകൾ കറിക്കത്തി കൊണ്ട് കുത്തിക്കൊന്നു. മുംബൈയിലെ കുർള ഖുറേഷി നഗറിലാണ് സംഭവം. 62കാരിയായ സാബിറ ബാനോയാണ് കൊല്ലപ്പെട്ടത്. മകൾ രേഷ്മ മുസാഫർ ഖാസിയെ പൊലീസ് അറസ്റ്റ് ചെയ്തതു. മൂത്ത സഹോദരിയോട് അമ്മയ്ക്ക് ഇഷ്ടം കൂടുതലുണ്ടെന്ന തോന്നലാണ് കൊലപാതകത്തിൽ കലാശിച്ചത്.
മകനോടൊപ്പമായിരുന്നു സാബിറ ബാനോ താമസിച്ചിരുന്നത്. സംഭവ ദിവസമാണ് അവർ മകളെ കാണാൻ എത്തിയത്. ഇതിനിടെ ചേച്ചിയുടെ പേര് പറഞ്ഞ് രേഷ്മ അമ്മയോട് കയർത്തു. അമ്മയ്ക്ക് ചേച്ചിയോടാണ് ഇഷ്ടം. തന്നോട് പക്ഷപാതം കാണിക്കുന്നുവെന്നായിരുന്നു രേഷ്മയുടെ ആരോപണം. തർക്കം മുറുകിയതോടെ പ്രതി അടുക്കളയിൽ നിന്ന് കത്തിയെടുത്ത് അമ്മയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു
കൊലപാതകത്തിന് ശേഷം രേഷ്മ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. താൻ അമ്മയെ കൊലപ്പെടുത്തിയെന്ന് ഇവർ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് യുവതിയെ കസ്റ്റഡിയിലെടുത്തു.