പകൽ ഓഫീസ് ജോലി, രാത്രിയിൽ 'യുഎസ് മോഡൽ'; 23 കാരന് ബന്ധം 700 ഓളം സ്ത്രീകളുമായി; ഫോണിൽ ഇരകളുടെ നഗ്ന വീഡിയോകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പകൽ ഓഫീസ് ജോലി, രാത്രിയിൽ ‘യുഎസ് മോഡൽ’; 23 കാരന് ബന്ധം 700 ഓളം സ്ത്രീകളുമായി; ഫോണിൽ ഇരകളുടെ നഗ്ന വീഡിയോകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2025, 01:16 pm IST
Facebook
Twitter
WhatsAppTelegram

പകൽ സമയത്ത് ഓഫീസ് ജോലി, രാത്രിയിൽ യുഎസ് മോഡൽ. ഏതെങ്കിലും ഒരു യുവാവിന്റെ അതിജീവനത്തിന്റെ കഥയല്ല. മറിച്ച് ആൾമാറാട്ടത്തിന്റെ കഥയാണ്. ഡേറ്റിം​ഗ് പ്ലാറ്റ്‌ഫോമുകളിൽ മോഡലായി അഭിനയിച്ച് 700 ലധികം സ്ത്രീകളെ കബളിപ്പിച്ച യുവാവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശിയായതുഷാർ സിംഗ് ബിഷ്ത് (23) ആണ് പിടിയിലായത്.

ബിബിഎ ബുരുദധാരിയായ തുഷാർ മൂന്ന് വർഷമായി നോയിഡയിലെ ഒരു സ്വകാര്യ കമ്പനിയിൽ ടെക്‌നിക്കൽ റിക്രൂട്ടറായി ജോലി ചെയ്യുകയാണ്. ഒരു ആപ്പ് വഴി ശേഖരിച്ച ഒരു വെർച്വൽ ഇൻ്റർനാഷണൽ മൊബൈൽ നമ്പർ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. പിന്നാലെ യുഎസ് മോഡലെന്ന പേരിൽ ബംബിൾ, സ്‌നാപ്ചാറ്റ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഡേറ്റിം​ഗ് ആപ്പുകളുലും വ്യാജ പ്രൊഫൈലുണ്ടാക്കി.

ബ്രസീലിയൻ മോഡലിന്റെ ഫോട്ടോകളും സ്റ്റോറിയുമായാണ് ഇയാൾ തന്റേതെന്ന പേരിൽ പോസ്റ്റ് ചെയ്തത്. ഇടയ്‌ക്ക് ഇന്ത്യ സന്ദർശിക്കാറുണ്ടെന്നും അപ്പോൾ നേരിട്ട് കാണാമെന്നും പറഞ്ഞാണ് ഇയാൾ സ്ത്രീകളെ വലയിൽ വീഴ്‌ത്തിയത്. 18-30 വയസ് പ്രായമുള്ള യുവതികളായിരുന്നു മോഡലിന്റെ ലക്ഷ്യം.

വിശ്വാസം പിടിച്ചുപറ്റിയ ശേഷം ഫോൺ നമ്പറുകളും ന​ഗ്ന വീഡിയോകളും ഫോട്ടോകളും ആവശ്യപ്പെടുന്നതാണ് യുവാവിന്റെ രീതി. പകരമായി സ്വന്തം ന​ഗ്ന വീഡിയോകളും ഇയാൾ കൈമാറും. യുവതിയുടെ വീഡിയോകൾ ഇയാൾ  വിൽപ്പന നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനും ദൃശ്യങ്ങൾ ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു. പണം നൽകിയില്ലെങ്കിൽ ന​ഗ്ന ഫോട്ടോകൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുമെന്നും ഡാർക്ക് വെബിൽ വിൽക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.

ബംബിളിൽ 500 ഓളം സ്ത്രീകളുമായും സ്‌നാപ്ചാറ്റിലും വാട്ട്‌സ്ആപ്പിലും 200 ലധികം സ്ത്രീകളുമായും ഇയാൾ സൗഹൃദം സ്ഥാപിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം ഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനി സൈബർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്. പണം തട്ടാനായി ഉപയോഗിച്ച ഇയാളുടെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Tags: dating app frauddating app
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies