ഗിന്നസ് മുത്തശ്ശിക്ക് വിട; 116-ാം വയസിൽ അന്ത്യം; ആയുസ് കൂട്ടാൻ അവർ കഴിച്ചിരുന്നത് ഇതെല്ലാം.. 
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഗിന്നസ് മുത്തശ്ശിക്ക് വിട; 116-ാം വയസിൽ അന്ത്യം; ആയുസ് കൂട്ടാൻ അവർ കഴിച്ചിരുന്നത് ഇതെല്ലാം.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2025, 04:43 pm IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: ലോകത്ത് ജീവിച്ചിരിക്കുന്നതിൽ വച്ച് ഏറ്റവും പ്രായമേറിയ വ്യക്തിയായി കരുതപ്പെട്ട ജാപ്പനീസ് സ്വദേശിനി ടോമികോ ഇട്ടൂക (Tomiko Itooka) അന്തരിച്ചു. 116-ാം വയസിലാണ് അന്ത്യം. ജപ്പാനിലെ ആഷിയയിലുള്ള നഴ്സിം​ഗ് ഹോമിൽ കഴിഞ്ഞിരുന്ന ഇട്ടൂക, ഒന്നാംലോക മഹായുദ്ധത്തിന് മുൻപ് ജനിച്ചയാളായിരുന്നു. 2 ആണിനും പെണ്ണിനും ഇവർ ജന്മം നൽകി. എന്നാൽ എത്ര പേരമക്കളുണ്ടെന്ന് ചോദിച്ചാൽ ഇട്ടൂകയ്‌ക്ക് തന്നെ അറിയില്ലായിരുന്നു. അത്രമാത്രം പേരക്കുട്ടികളും അവരുടെ മക്കളും ഇട്ടൂകയ്‌ക്കുണ്ട്.

നിരവധി പുതുതലമുറകളെ വളർത്തിയും പരിപാലിച്ചും കണ്ടറിഞ്ഞുമായിരുന്നു അവരുടെ വിയോ​ഗം. ആഷിയ മേയർ റ്യോസുകെ ടകഷിമയാണ് ഇട്ടൂകയുടെ മരണം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ലോകത്തിന്റെ മുതുമുത്തശ്ശി വിടപറഞ്ഞത്. തൊട്ടുപിന്നാലെ ​ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതരും ഇട്ടൂകയ്‌ക്ക് അനുശോചനം രേഖപ്പെടുത്തി പോസ്റ്റ് പങ്കുവച്ചു.

2024 സെപ്റ്റംബറിലായിരുന്നു ഇട്ടൂകയ്‌ക്ക് ​ഗിന്നസ് റെക്കോർഡ് ലഭിച്ചത്. ജീവിച്ചിരിക്കുന്നതിൽ വച്ച് ഏറ്റവും പ്രായമേറിയ വ്യക്തി എന്നതായിരുന്നു റെക്കോർഡ്. സ്പെയിനിലെ മാരിയ ബ്രാന്യാസ് മൊറേറ എന്ന സ്ത്രീ 117-ാം വയസിൽ അന്തരിച്ചതോടെയായിരുന്നു ഇട്ടൂകയെ തേടി റെക്കോർഡെത്തിയത്. 2024 മെയ് മാസത്തിൽ 116-ാം വയസായ ഇട്ടൂകയുടെ ജന്മദിനം സിറ്റിയിലെ മേയർ അടക്കമുള്ളവരെത്തിയായിരുന്നു ആഘോഷിച്ചത്.

ജപ്പാനിലെ ഒസാകയിലുള്ള ടോമികോ യാനോ എന്ന സ്ഥലത്ത് 1908 മെയ് 23നായിരുന്നു ഇട്ടൂകയുടെ ജനനം. തുണിക്കട നടത്തിയിരുന്ന മാതാപിതാക്കളുടെ മൂന്ന് മക്കളിൽ ഒരാളായിരുന്നു ഇട്ടൂക. വസ്ത്രവ്യാപാരിയെ തന്നെയായിരുന്നു ഇട്ടൂക വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ നാല് മക്കളും ജനിച്ചു. 51 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ 1979ൽ ഇട്ടൂകയുടെ പങ്കാളി മരിച്ചു. ഇതിന് പിന്നാലെ ആഷിയയിലേക്ക് താമസം മാറി. പിന്നെ മരിക്കുവോളം അവിടെ തന്നെയായിരുന്നു ജീവിതം.

ആയുർദൈർഘ്യം വർദ്ധിപ്പിക്കാൻ എന്താണ് ചെയ്യുന്നതെന്ന് ഇട്ടൂകയോട് മാദ്ധ്യമങ്ങൾ നിരന്തരം ചോദിക്കുമായിരുന്നു. നേന്ത്രപ്പഴം കഴിക്കുന്നതും കാൽപിസ് കുടിക്കുന്നതുമാണ് തന്റെ രഹസ്യമെന്നായിരുന്നു അവരുടെ വാക്കുകൾ. ജപ്പാനിൽ സുലഭമായി ലഭിക്കുന്ന ഡയറി ഡ്രങ്കാണ് കാൽപിസ്.

Tags: Guinness World RecordsWorld's oldest personTomiko Itooka
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies