"പരിക്കേറ്റാൽ സൗജന്യ ചികിത്സ"; നിരത്തിൽ ജീവനുകൾ പൊലിയാതിരിക്കാൻ പദ്ധതി അവതരിപ്പിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പരിക്കേറ്റാൽ സൗജന്യ ചികിത്സ”; നിരത്തിൽ ജീവനുകൾ പൊലിയാതിരിക്കാൻ പദ്ധതി അവതരിപ്പിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 05:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അപകടത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗ‍ഡ്കരി. ഹിറ്റ്-ആൻഡ്-റൺ കേസുകളിൽ വാഹനമിടിച്ച് മരിക്കുന്ന സാഹചര്യമുണ്ടായാൽ പദ്ധതിയുടെ ഭാ​ഗമായി രണ്ട് ലക്ഷം രൂപ ആശ്വാസധനം കുടുംബത്തിന് നൽകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

കാഷ്ലെസ് ട്രീറ്റ്മെന്റ് അഥവാ പണരഹിത ചികിത്സ ലഭ്യമാക്കുക എന്നതാണ് പുതിയ പദ്ധതി. അപകടം സംഭവിച്ച് 24 മണിക്കൂറിനകം വിവരം പൊലീസിനെ അറിയിച്ചാൽ പരിക്കേറ്റയാൾക്ക് ഏഴ് ദിവസത്തേക്കുള്ള ചികിത്സ തികച്ചും സൗജന്യമായിരിക്കും. ഒന്നര ലക്ഷം രൂപ വരെയുള്ള ചികിത്സാ ചെലവ് സർക്കാർ വഹിക്കുന്നതാണ്. കൂടാതെ ഹിറ്റ്-ആൻഡ്-റൺ കേസുകളിൽ പരിക്കേറ്റയാൾക്ക് മരണം സംഭവിച്ചാൽ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നൽകുന്നതുമാണെന്ന് നിതിൻ ​ഗഡ്കരി അറിയിച്ചു.

#WATCH | CORRECTION | Union Minister of Road Transport & Highways, Nitin Gadkari says "In the meeting, the first priority was for road safety – 1.80 lakh deaths have occurred in 2024. 30,000* people died because of not wearing a helmet. The second serious thing is that 66%* of… pic.twitter.com/Xsh1Q04VXn

— ANI (@ANI) January 8, 2025

അസം, ചണ്ഡി​ഗഡ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, പുതുച്ചേരി, ഹരിയാന എന്നിവിടങ്ങളിൽ പൈലറ്റ് പദ്ധതിയായി അവതരിപ്പിച്ചപ്പോൾ 6,840 പേർക്കാണ് പ്രയോജനം ലഭിച്ചതെന്നും കാഷ്ലെസ് ഇൻഷുറൻസ് സ്കീമിനെക്കുറിച്ച് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. രാജ്യവ്യാപകമായി പദ്ധതി നടപ്പിലാക്കിയാൽ 50,000ത്തോളം ജീവനുകൾ രക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാഹനമിടിച്ച് പരിക്കേറ്റാൽ ആദ്യ മണിക്കൂറിൽ തന്നെ ചികിത്സ ലഭ്യമാക്കുകയെന്നത് ഏറ്റവും സുപ്രധാനമാണ്. ​Golden Hour എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സമയത്ത് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞാൽ ജീവൻ രക്ഷിക്കാൻ കഴിയുന്നതിനുള്ള സാധ്യത പതിന്മടങ്ങായി വർദ്ധിക്കുന്നു. ഹിറ്റ് ആൻഡ് റൺ കേസുകളിൽ പരിക്കേറ്റയാൾക്ക് മരണം സംഭവിക്കുന്നതിന്റെ പ്രധാനകാരണം, ഇവരെ ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറാകുന്നില്ല എന്നുള്ളതാണ്. പരിക്കേറ്റയാൾ രക്തത്തിൽ കുളിച്ച് റോഡരികിൽ കിടക്കുന്നത് കാണുമ്പോൾ ഇവരെ ആശുപത്രിയിലെത്തിക്കാൻ മടിക്കുന്നത് ചികിത്സാ ചെലവും മറ്റ് നൂലാമാലകളും ഭയന്നാണ്. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന കാഷ്ലെസ് ട്രീറ്റ്മെന്റ് പദ്ധതി നിരവധി ജീവനുകൾ രക്ഷിക്കാൻ സഹായമാകുമെന്നാണ് കരുതുന്നത്.

Tags: nitin gadkarihit and runCashless treatment
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies