മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
മാനസികബുദ്ധിമുട്ടുകൾ, തൊഴിൽക്ലേശങ്ങൾ, രോഗാദിദുരിതം, ഭാര്യാഭർത്തൃ-സന്താനങ്ങളുമായി കലഹം അഭിപ്രായ വ്യത്യാസം, ധനനഷ്ട്ടം, അപമാനം എന്നിവ ഉണ്ടാകും. കൃഷി-പക്ഷി മൃഗാദികൾ മൂലം ധനനഷ്ട്ടം ഉണ്ടാവും. ഇന്ന് കാർത്തിക നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
കർമ്മ മേഖലയിൽ അർഹിക്കുന്ന രീതിയിൽ ഉന്നത പദവി അലങ്കരിക്കുവാനുള്ള ഭാഗ്യം, ബിസിനസ്സിൽ പുരോഗതി, ധനലാഭം, കാര്യവിജയം, ശരീര സുഖം എന്നിവ ഉണ്ടാകും. ഇന്ന് കാർത്തിക നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
അന്യസ്ത്രീബന്ധം മൂലം ധനനഷ്ട്ടം, മാനഹാനി കുടുംബത്തിൽ സ്വസ്ഥതയും മനഃസമാധാന കുറവും അനുഭവപ്പെടും. ശരീരശോഷണം, രോഗാദിദുരിതം എന്നിവ അനുഭവപ്പെടും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
തൊഴിൽവിജയം, ധനനേട്ടം, ബന്ധുജനസമാഗമം, മനഃസന്തോഷം എന്നിവ ഉണ്ടാകും. ബിസിനസ്സ് ചെയ്യുന്നവർക്ക് പുതിയ പ്രൊജെക്ടുകൾ ലഭിക്കും. ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
കർമ്മ മേഖലയിൽ അർഹിക്കുന്ന രീതിയിൽ ഉന്നത പദവി അലങ്കരിക്കുവാനുള്ള ഭാഗ്യം, ബിസിനസ്സിൽ പുരോഗതി, ധനലാഭം, കാര്യവിജയം, ശരീരസുഖം എന്നിവ ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
രോഗാദിദുരിതങ്ങൾ അലട്ടുവാനോ ശരീര സുഖക്കുറവ് അനുഭവപ്പെടുകയോ ചെയ്യും. വിലപ്പെട്ട രേഖകൾ മോഷണം പോകുവാൻ സാധ്യതയുണ്ട്. സ്ത്രീകൾ മൂലം മാനഹാനി , ധനനഷ്ടം എന്നിവ ഉണ്ടാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
വ്യപഹാരപരാജയം, മനഃശക്തിക്കുറവ്, അപമാനം, ഉദരരോഗം എന്നിവ അനുഭവപ്പെടും. അപ്രതീക്ഷിതമായ പല കാര്യങ്ങളും സംഭവിക്കാൻ സാധ്യതയുണ്ട്. ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവാൻ ഇടയുണ്ട്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
അലങ്കാരവസ്തുക്കളുടെ വർദ്ധനവ്, കുടുംബ ബന്ധുജനപ്രീതി, വീട്ടിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക, മനസന്തോഷം എന്നിവ ലഭിക്കും. ഏതെങ്കിലും പ്രണയ ബന്ധത്തിൽ ഏർപ്പെടുവാൻ സാധ്യത കാണുന്നുണ്ട് .
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
രോഗശാന്തി, ശത്രുഹാനി, കുടുംബ ജീവിത സൗഖ്യം, തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി എന്നിവ ലഭിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
കുടുംബം വിട്ട് മാറി നില്ക്കേണ്ട അവസ്ഥ ഉണ്ടാകും. യാത്രയിൽ അപകടം ഉണ്ടാവാനും സാധ്യത ഉണ്ട്. ഉദര അസുഖം വരുവാൻ സാധ്യത ഉണ്ട്. ബന്ധു ജനങ്ങളുമായി പ്രശ്നം ഉണ്ടാവും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ഭക്ഷണ സുഖക്കുറവ് അനുഭവപ്പെടുകയും ഭക്ഷ്യ വിഷബാധ ഉണ്ടാവാനും ഇടയുണ്ട്. ശത്രുഭയം, വ്യപഹാര പരാജയം, മനഃശാന്തികുറവ്, ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം എന്നിവ ഉണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
സ്ഥാനപ്രാപ്തി, ആരോഗ്യ വർദ്ധനവ്, ഭക്ഷണ സുഖം, ഭാഗ്യ അനുഭവങ്ങൾ,ഭാര്യ സുഖം,സത് സുഹൃത്തുക്കൾ എന്നിവ ലഭിക്കും. കലാകാരന്മാർക്കു അവാർഡുകളോ സമ്മാനങ്ങളോ ലഭിക്കും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)