ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ കലണ്ടർ മറിച്ച് നോക്കി പാടുപെടാറുണ്ടോ? ഇനി വളരെ എളുപ്പത്തിൽ കണ്ടെത്താം... മികച്ചൊരു വഴി ഇതാ.. 
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ കലണ്ടർ മറിച്ച് നോക്കി പാടുപെടാറുണ്ടോ? ഇനി വളരെ എളുപ്പത്തിൽ കണ്ടെത്താം… മികച്ചൊരു വഴി ഇതാ.. 

Janam Web Desk by Janam Web Desk
Jan 9, 2025, 12:47 pm IST
FacebookTwitterWhatsAppTelegram

ജന്മനക്ഷത്രവും പക്കപ്പിറന്നാളും തിഥികളും അറിയുവാൻ കലണ്ടർ നോക്കി ബുദ്ധിമുട്ടുന്നവരാകും പലരും. ഒരു വ്യക്തി ജനിച്ച സമയത്തെ നക്ഷത്രമാണ് ആ വ്യക്തിയുടെ ജന്മനക്ഷത്രം. ഒരാളുടെ ജനന സമയത്ത് ചന്ദ്രൻ ഏത് നക്ഷത്രമേഖലയിലാണെന്ന് കണക്കാക്കിയാണ് ഒരാളുടെ നക്ഷത്രത്തെ നിർണയിക്കുന്നത്. ഹൈന്ദവ വിശ്വാസ പ്രകാരം ഒരാൾക്ക് രണ്ട് പിറന്നാളുകളാണ് ഉള്ളത്. ആദ്യത്തേത് വർഷത്തിലൊരിക്കൽ വരുന്ന ആണ്ടുപിറന്നാൾ. മറ്റൊന്ന് മാസന്തോറും വരുന്ന പക്കപ്പിറന്നാൾ. വർഷത്തിലെ ജന്മനക്ഷത്രമാണ് ആണ്ടുപിറന്നാളായി ആഘോഷിക്കുന്നത്. വയസ് തികഞ്ഞ് വരുന്ന പിറന്നാളാണിത്.

ഒരു ദിവസം ഒരു നക്ഷത്രമെന്ന കണക്കിൽ 27 നക്ഷത്രങ്ങളിലൂടെ ചന്ദ്രൻ സഞ്ചരിക്കും. ഇങ്ങനെ 27 നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഒരു വ്യക്തിയുടെ ജന്മ നക്ഷത്രത്തിൽ ചന്ദ്രൻ വരുന്നതിനെയാണ് പക്കപ്പിറന്നാൾ അഥവാ മാസപ്പിറന്നാൾ എന്നുപറയുന്നത്. ഈ ദിവസങ്ങളിൽ ചെയ്യുന്ന വഴിപാടുകൾ കൂടുതൽ പ്രയോജനപ്രദമെന്നാണ് പറയുന്നത്.

ആണ്ടു പിറന്നാൾ ഓർമ്മിക്കാനും കണ്ടെത്താനും എളുപ്പമാണ്. അന്നേ ദിവസം പ്രത്യേക പൂജകളും മറ്റും എല്ലാവരും നടത്തുന്ന പതിവുമുണ്ട്. നക്ഷത്രത്തിന്റെ മൃഗം, പക്ഷി എന്നിവയ്‌ക്ക് ആഹാരം കൊടുക്കുന്നതും, വൃക്ഷത്തൈ നടുന്നതും വളർത്തുന്നതും പരിപാലിക്കുന്നതും സർവൈശ്വര്യമായാണ് കണക്കാക്കുന്നത്.

പക്കപ്പിറന്നാൾ കണ്ടെത്താൻ ആരും സമയം കണ്ടെത്താറുമില്ല, ഓർക്കാറുമില്ലെന്നതാണ് വാസ്തവം. എന്നാൽ പക്കപ്പിറന്നാളും ആണ്ടു പിറന്നാളും കണ്ടുപിടിക്കാൻ ഒരു എളുപ്പവഴിയുണ്ട്. ഇതിന് സഹായിക്കുന്നൊരു കലണ്ടറാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

ഓരോ നക്ഷത്രത്തിനും പ്രാധാന്യം നൽകിയാണ് ചാർട്ട് തയ്യാറാക്കിയിരിക്കുന്നത്. 12 മാസത്തിലും ഓരോ നക്ഷത്രത്തിനും വരുന്ന പക്കപ്പിറന്നാൾ ഇംഗ്ലീഷ് കലണ്ടർ ദിനവും മലയാള മാസ തീയതിയും ഉൾപ്പടെ ഒറ്റനോട്ടത്തിൽ അറിയാൻ കഴിയും. ചാന്ദ്ര മാസക്കണക്കനുസരിച്ചുള്ള തിഥികൾ ക്ഷേത്ര വിശ്വാസിക്ക് ഒഴിച്ച് കൂടാൻ കഴിയാത്തതാണ്. പ്രധാന തിഥികളായ പ്രദോഷം ഷഷ്ഠി, ഏകാദശി ,കാർത്തിക എന്നിവയും കലണ്ടറിലുണ്ട്.

മുപ്പട്ട് ദിനങ്ങളും അമാവാസിയും പൗർണമിയും ഈ കലണ്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

മലബാർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥനായ ഗിരിധരൻ രാമനാട്ടുകരയാണ് ഈ കലണ്ടർ തയ്യാറാക്കിയത്. കോഴിക്കോട് ജില്ലയിൽ രാമനാട്ടുകര പരിഹാരപുരം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കീഴേടമായ രാമേശ്വരം ശിവക്ഷേത്രത്തിലെ ഉദ്യോഗസ്ഥനാണ് ഗിരിധരൻ രാമനാട്ടുകര. കഴിഞ്ഞ ആറു വർഷമായി അദ്ദേഹം സമാന രീതിയിൽ കലണ്ടർ തയ്യാറാക്കുന്നുണ്ട്.

Tags: viralപക്കപ്പിറന്നാൾchart
ShareTweetSendShare

More News from this section

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

അവിഹിതം പിടികൂടി; ആദ്യം പൊതിരെ തല്ല്! പിന്നീട് അമ്മായിമായുള്ള വിവാഹം

ബാധയൊഴിപ്പിക്കലിന്റെ പേരിൽ വീട്ടമ്മയെ തല്ലിക്കൊന്നു; ദാരുണ സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

4 വയസുകാരി തൂങ്ങിക്കിടന്നത് മൂന്നാം നിലയിലെ ജനാലയിൽ; ഒടുവിൽ പാഞ്ഞെത്തി യുവാവ്; ഞെട്ടിക്കുന്ന വീഡിയോ

ബയോപ്സിക്കിടെ യുവാവിന്റെ ലിം​ഗം മുറിച്ചു; ഡോക്ടർ ഒളിവിൽ, പരാതിയുമായി റഹ്മാൻ

Latest News

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

10 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം തടവ്

അവിവാഹിതയായതിനാൽ എളുപ്പമായിരുന്നില്ല; ആറുമാസം ഗർഭിണി, ഇരട്ടകുട്ടികളെന്ന് നടി ഭാവന രാമണ്ണ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies