'ഇതിന് ഉത്തരവാദികൾ മറുപടി പറയേണ്ടിവരും'; തിക്കിലും തിരക്കിലുംപെട്ട് ഭക്തർ മരിച്ച സംഭവത്തിൽ ദേവസ്വം ഉദ്യോ​ഗസ്ഥരെ ശകാരിച്ച് ചന്ദ്രബാബു നായിഡു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇതിന് ഉത്തരവാദികൾ മറുപടി പറയേണ്ടിവരും’; തിക്കിലും തിരക്കിലുംപെട്ട് ഭക്തർ മരിച്ച സംഭവത്തിൽ ദേവസ്വം ഉദ്യോ​ഗസ്ഥരെ ശകാരിച്ച് ചന്ദ്രബാബു നായിഡു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2025, 07:39 pm IST
FacebookTwitterWhatsAppTelegram

അമരാവതി: തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ഭക്തർ മരിച്ച സംഭവത്തിൽ ദേവസ്വം ബോർഡ് ഉദ്യോ​ഗസ്ഥരെ വിമർശിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഭക്തരുടെ മരണത്തിന് ഉത്തരവാദികളായവർ മറുപടി പറയേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തിൽ തിരുപ്പതി ദേവസ്വം ബോർഡുമായി നടത്തിയ യോ​ഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.

ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന്റെ നടപടിക്രമങ്ങളെ കുറിച്ചും ആംബുലൻസ് സൗകര്യങ്ങളുടെ ലഭ്യതയെ കുറിച്ചും അദ്ദേഹം ദേവസ്വം ഉദ്യോ​ഗസ്ഥരോട് ചോദിച്ചറിഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോ​​ഗസ്ഥരെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. എന്തുകൊണ്ട് ഇത് സംഭവിച്ചുവെന്നും ഇതിന് കാരണക്കാരായവർ ഉത്തരം പറയേണ്ടിവരുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

2,000 പേരെ മാത്രം പ്രവേശിപ്പിക്കേണ്ട സ്ഥലത്ത് എന്തിനാണ് 4,500 ഭക്തരെ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹം ചോദിച്ചു. അപകടം നടക്കുന്ന സമയത്ത് ആംബുലൻസുകൾ എവിടെയാണ് കിടന്നിരുന്നത്, സമയം ക്രമീകരണം ഉണ്ടായിരുന്നോ, എത്ര ആംബുലൻസുകൾ സ്ഥലത്തുണ്ടായിരുന്നു എന്നതിനെ കുറിച്ചും മുഖ്യമന്ത്രി ചോദിച്ചു.

അപകടത്തിന്റെ സ്ഥിതി​ഗതികൾ വിലയിരുത്താൻ ചന്ദ്രബാബു നായിഡ‍ു തിരുപ്പതിയിലെത്തിയിരുന്നു. ഡിജിപി, ടിടിഡി എക്സിക്യൂട്ടീവ് ഓഫീസർ, ജില്ലാ കളക്ടർ, എസ്പി എന്നിവരുമായി ഉന്നതതല അവലോകന യോ​ഗം നടത്തി. തിക്കിലും തിരക്കിലുംപെട്ട് ആറ് പേരാണ് മരിച്ചത്. നിരവധി പേർ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

Tags: PoliceChandrababu NaiduTirupati Stampede
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies