നാരായൺപൂർ: ഛത്തീസ്ഗഡിൽ ഐഇഡി പൊട്ടിത്തെറിച്ച് പ്രദേശവാസി കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഡിലെ നാരായൺരൂർ ജില്ലയിലാണ് സംഭവം. മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. രണ്ടിടത്തായി മാവോയിസ്റ്റുകൾ കുഴിച്ചിട്ടിരുന്ന ഐഇഡികളിൽ അബദ്ധത്തിൽ ചവിട്ടിയതോടെ സ്ഫോടനമുണ്ടാവുകയായിരുന്നു. ഓർച്ച പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കുരുഷ്നാർ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസം സുക്മ മേഖലയിൽ മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടിരുന്നു. ജില്ലാ റിസർവ് ഗാർഡ്, സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, സിആർപിഎഫിന്റെ കോബ്ര യൂണിറ്റ് എന്നിവർ സംയുക്തമായി നടത്തിയ നക്സൽ വിരുദ്ധ ഓപ്പറേഷനിലാണ് മൂന്ന് പേരെ വധിച്ചത്. ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ നക്സലിസത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നയമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നത്.