അന്ന് വിലക്കിയത് ഷെയ്ഖ് ഹസീന; വീണ്ടും വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അന്ന് വിലക്കിയത് ഷെയ്ഖ് ഹസീന; വീണ്ടും വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2025, 07:25 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക: അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റർ തമീം ഇഖ്ബാൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. 2023 ജൂലൈയിലും താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയുടെ ഇടപെടലിനെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു.

ചാമ്പ്യൻസ് ട്രോഫി സ്‌ക്വാഡിലേക്കായി ടീമിനൊപ്പം ചേരണമെന്ന് തമീം ഇഖ്ബാലിനോട് സെലക്ടർമാർ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ വിരമിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാനാണ് താൽപര്യമെന്ന് ആയിരുന്നു തമീമിന്റെ മറുപടി. ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ ഉൾപ്പെടെയുള്ളവർ തീരുമാനം പുനപ്പരിശോധിക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും തമീം ഇഖ്ബാൽ തയ്യാറായില്ല. തുടർന്നാണ് ഫേസ്ബുക്കിലൂടെ തീരുമാനം ആരാധകരെ അറിയിച്ചത്.

വളരെക്കാലമായി ആലോചിക്കുന്ന കാര്യമാണിതെന്ന് തമീം ഇഖ്ബാൽ പറഞ്ഞു. കുറച്ചുകാലമായി താൻ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് അകന്നുനിൽക്കുകയാണ്. ആ ദൂരം ഇനിയൊരിക്കലും നികത്താനാകില്ല. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ എന്റെ കരിയർ അവസാനിക്കുകയാണെന്നും തമീം കുറിച്ചു.

ഇപ്പോൾ ചാമ്പ്യൻസ് ട്രോഫി വരുന്നു. ടീമിന്റെ ശ്രദ്ധ തിരിക്കുന്ന രീതിയിൽ എന്റെ പേരിൽ ഒരു ചർച്ചയും ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ കരാറിൽ നിന്ന് സ്വയം മാറിയതാണ്. അത് തുടരാൻ ആഗ്രഹിക്കുന്നില്ല. കളിക്കളത്തിൽ തുടരണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാനുള്ള അവകാശം ഒരു ക്രിക്കറ്ററുടേത് മാത്രമാണെന്നും തമീം ഇഖ്ബാൽ പറയുന്നു.

ദേശീയ ടീമിലേക്ക് വീണ്ടും ആത്മാർത്ഥമായി വിളിച്ചതിന് ക്യാപ്റ്റനും തന്റെ പേര് പരിഗണിച്ചതിന് സെലക്ഷൻ കമ്മിറ്റിക്കും നന്ദി അറിയിക്കുന്നുവെന്നും തമീം ഇഖ്ബാൽ കൂട്ടിച്ചേർത്തു.

ജനുവരി 12 നാണ് ചാമ്പ്യൻസ് ട്രോഫിക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിക്കേണ്ടത്. അവസാന നിമിഷം വരെ തമീം ഇഖ്ബാലിനായി കാത്തിരിക്കാനാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്. 2023 ലോകകപ്പ് സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ബിസിബിക്കെതിരെ പരസ്യ പോസ്റ്റിട്ട് തമീം ഇഖ്ബാൽ പ്രതികരിച്ചിരുന്നു. തന്നെ ഒഴിവാക്കാൻ മനപ്പൂർവ്വം ശ്രമിച്ചുവെന്ന് ആയിരുന്നു ആരോപണം.

Tags: ബംഗ്ലാദേശ് ക്രിക്കറ്റർtamim iqbalChampions Trophyഷെയ്ഖ് ഹസീനCricket NewsBangladesh CricketerRetirement Tamim iqbalതമീം ഇഖ്ബാൽ
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies