പി.വി. അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പി.വി. അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 10:03 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം; പി.വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു. രാവിലെ 9.35 ഓടെ നിയമസഭയിലെത്തി സ്പീക്കർ എ.എൻ ഷംസീറിനെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. സ്പീക്കറുമായി രാവിലെ കൂടിക്കാഴ്ച നടത്തുമെന്നും ചില നിർണായക തീരുമാനങ്ങളെടുക്കുമെന്നും അൻവർ ഇന്നലെ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.

രാവിലെ ഒൻപത് മണിയോടെ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തുമെന്ന് ആയിരുന്നു അൻവർ അറിയിച്ചത്. ഇതിന് പിന്നാലെ വാർത്താസമ്മേളനവും വിളിച്ചിരുന്നു. എംഎൽഎ ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങിയ പി.വി അൻവർ നിയമസഭയിലേക്കുള്ള യാത്രയിൽ വാഹനത്തിൽ നിന്നും എംഎൽഎ ബോർഡ് ഒഴിവാക്കിയിരുന്നു. മാദ്ധ്യമപ്രവർത്തകർ പ്രതികരണം തേടിയെങ്കിലും സ്പീക്കറെ കണ്ട ശേഷം വിശദമായി പറയാമെന്ന് ആയിരുന്നു അൻവറിന്റെ മറുപടി.

കഴിഞ്ഞ ദിവസം അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജി. അയോഗ്യതാ സാദ്ധ്യത മറികടക്കാനുള്ള വഴിയായിട്ടാണ് എംഎൽഎ സ്ഥാനം രാജിവെച്ചത്. ഉപതെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ് ഉൾപ്പെടുന്ന ഇൻഡി സഖ്യത്തിന്റെ ഭാഗമാണ് തൃണമൂൽ. അതുകൊണ്ടു തന്നെ ഉപതെരഞ്ഞെടുപ്പിൽ ഏത് ചിഹ്നത്തിൽ, എങ്ങനെ അൻവർ മത്സരിക്കുമെന്ന കാര്യമാണ് രാഷ്‌ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

സിപിഎമ്മും ഇടതുമുന്നണിയുമായി തെറ്റിപ്പിരിഞ്ഞതോടെയാണ് അൻവറിന്റെ രാഷ്‌ട്രീയ അനിശ്ചിതത്വം ആരംഭിച്ചത്. കോൺഗ്രസിലേക്ക് തിരിച്ചുപോകാനും യുഡിഎഫിലേക്ക് കയറാനും ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഡിഎംകെയിലേക്ക് മാറാൻ ശ്രമം നടത്തി. എന്നാൽ കേരളത്തിലെ സിപിഎമ്മുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും ഏറെ അടുപ്പം പുലർത്തുന്ന മുഖ്യമന്ത്രി എം.കെ സ്റ്റാലിനിൽ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് ഒടുവിൽ തൃണമൂൽ കോൺഗ്രസിലേക്ക് എത്തിയത്.

കഴിഞ്ഞ ദിവസം കുരുളായിയിൽ വനവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ നിലമ്പൂർ ഫോറസ്റ്റ് ഓഫീസിൽ അക്രമം നടത്തിയതിന് പി.വി അൻവർ അറസ്റ്റിലായിരുന്നു. 18 മണിക്കൂർ അൻവറിനെ റിമാൻഡ് ചെയ്ത് ജയിലിലുമാക്കിയിരുന്നു. പുറത്തിറങ്ങിയ ശേഷം ലീഗിന്റെ പിന്തുണയോടെ വീണ്ടും യുഡിഎഫിലേക്ക് എത്താൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി തൃണമൂൽ കോൺഗ്രസിലേക്ക് അൻവറിന്റെ ചുവടുമാറ്റം സംഭവിച്ചത്.

Tags: pv anvarപി.വി അൻവർ. എംഎൽഎNilamboor MLAPV Anvar resignedഎംഎൽഎ സ്ഥാനം രാജിസ്പീക്കർ എ.എൻ ഷംസീർ
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies