ചാമ്പ്യൻസ്ട്രോഫിക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ പാകിസ്താനിൽ പോകുമെന്ന് സൂചന. ടൂർണമെന്റ് ഹൈബ്രിഡ് മോഡലിലാണെങ്കിലും ഉദ്ഘാടന ചടങ്ങ് പാകിസ്താനിലാണ്. ഇതിൽ പങ്കെടുക്കാനാകും രോഹിത് പാകിസ്താനിലേക്ക് പോവുക എന്നാണ് സൂചന. ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിലാണ് നടക്കുന്നത്.
ഫെബ്രുവരി 16,17 ആകും വലിയൊരു ഉദ്ഘാടന ചടങ്ങ് നടത്തുകയെന്നാണ് പിസിബി നൽകുന്ന വിവരം. എല്ലാ ടീം ക്യാപ്റ്റന്മാരും പങ്കെടുക്കുന്ന പരിപടിയാകും നടത്തുക. ഇന്ത്യൻ ടീം അവസാനമായി പാകിസ്താനിലെത്തിയത് 2008-ലായിരുന്നു. അന്ന് ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്ക മത്സരത്തിന് വേണ്ടിയാണ് ഇന്ത്യൻ ടീം പോയത്.
മത്സരത്തിൽ 100 റൺസിന് തോൽക്കുകയും ചെയ്തു. ആറു വിക്കറ്റ് നേടിയ അജന്ത മെൻ്റിസിന് മുന്നിൽ തകർന്നടിയുകയായിരുന്നു. അതേ ടൂർണമെന്റിലെ ഗ്രൂപ്പ് സ്റ്റേജിലാണ് പാകിസ്താനെതിരെ അവരുടെ നാട്ടിൽ ഇന്ത്യ കളിക്കുന്നത്. എട്ടു വിക്കറ്റിനായിരുന്നു തോൽവി. 1996ന് ശേഷം പാകിസ്താനിൽ നടക്കുന്ന ഒരു ഐസിസി ടൂർണമെന്റാണ് ചാമ്പ്യൻസ് ട്രോഫി.