'മലയാളി കാണാത്ത മാർക്‌സിന്റെ മുഖങ്ങൾ'; മുരളി പാറപ്പുറത്തിന്റെ പുസ്തകം പ്രകാശനം ചെയ്തു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മലയാളി കാണാത്ത മാർക്‌സിന്റെ മുഖങ്ങൾ’; മുരളി പാറപ്പുറത്തിന്റെ പുസ്തകം പ്രകാശനം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2025, 09:35 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മാദ്ധ്യമപ്രവർത്തകൻ മുരളി പാറപ്പുറത്തിന്റെ മലയാളി കാണാത്ത മാർക്‌സിന്റെ മുഖങ്ങൾ പുസ്തകം പ്രകാശനം ചെയ്തു. കുരുക്ഷേത്ര പ്രകാശനാണ് പ്രസാധകർ. എറണാകുളം സഹോദര സൗധം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാർക്‌സിസ്റ്റ് ചിന്തകൻ എൻ.എം. പിയേഴ്‌സൺ ജന്മഭൂമി എഡിറ്റർ കെ.എൻ.ആർ. നമ്പൂതിരിക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.

മാർക്സിന്റെ അധികമാരും അറിയാത്ത കാര്യങ്ങൾ ‘മലയാളി കാണാത്ത മാർക്സിന്റെ മുഖങ്ങൾ’ എന്ന പുസ്തകത്തിലുണ്ടെന്ന് എൻ.എം. പിയേഴ്സൺ പറഞ്ഞു. മാർക്‌സ് എന്ന് പറഞ്ഞാൽ ദുർവൃത്തനും പണക്കൊതിയനും ധൂർത്തനുമായ വ്യക്തിയായി പലയിടങ്ങളിൽ നിന്നും ഗ്രന്ഥകാരൻ വായിച്ച് മനസിലാക്കിയിട്ടുണ്ട്. എന്നാൽ മലയാളി അങ്ങനെയല്ല മാർക്‌സിനെ മനസിലാക്കിക്കൊണ്ടിരിക്കുന്നത്. മാർക്‌സ് വളരെ മഹാനായ വ്യക്തിത്വമാണെന്നും ദൈവത്തെപ്പോലെ പൂജിക്കുന്ന അവസ്ഥയിലേക്ക് വരെ എത്തിക്കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടാണ് അത് പൊളിച്ചടുക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നതെന്നും ആമുഖത്തിൽ തന്നെ പറയുന്നുണ്ടെന്ന് എൻ.എം. പിയേഴ്‌സൺ ചൂണ്ടിക്കാട്ടി.

ഒരു ആശയം മനസിലാക്കുകയും വ്യക്തിയെ സ്വീകരിക്കുകയും ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ വ്യത്യസ്തമായ തലങ്ങൾ മനസിലാക്കി വേണം സ്വീകരിക്കാനെന്നാണ് ഈ പുസ്തകം നൽകുന്ന സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമന്വയമാണ് ആവശ്യം, സംഘർഷമല്ലെന്ന ആശയമാണ് പുസ്തകം പ്രധാനമായും മുന്നോട്ടുവക്കുന്നതെന്ന് യോഗത്തിൽ അധ്യക്ഷനായ തപസ്യ കലാസാഹിത്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് പറഞ്ഞു. കുരുക്ഷേത്ര പ്രകാശൻ ചീഫ് എഡിറ്റർ ജി. അമൃതരാജ് ആശംസയർപ്പിച്ച ചടങ്ങിൽ പുസ്തക രചയിതാവ് മുരളി പാറപ്പുറം മറുപടി പ്രസംഗം നടത്തി. കുരുക്ഷേത്ര പ്രകാശൻ ഡയറക്ടർമാരായ ബി. വിദ്യാസാഗരൻ കെ. ആർ. ചന്ദ്രശേഖരൻ എന്നിവർ സന്നിഹിതരായിരുന്നു.

Tags: തപസ്യ കലാസാഹിത്യവേദികുരുക്ഷേത്ര പ്രകാശൻമലയാളി കാണാത്ത മാർക്സിന്റെ മുഖങ്ങൾഎൻ.എം. പിയേഴ്സൺമാർക്‌സ്മുരളി പാറപ്പുറംപ്രൊഫ. പി.ജി. ഹരിദാസ്
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies