സമാധി തുറന്നപ്പോൾ ഭസ്മത്തിന്റെയും കർപ്പൂരത്തിന്റെയും ഗന്ധമെന്ന് കൗൺസിലർ; മൃതദേഹം അഴുകി തുടങ്ങിയിട്ടില്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സമാധി തുറന്നപ്പോൾ ഭസ്മത്തിന്റെയും കർപ്പൂരത്തിന്റെയും ഗന്ധമെന്ന് കൗൺസിലർ; മൃതദേഹം അഴുകി തുടങ്ങിയിട്ടില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2025, 10:34 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം; നെയ്യാറ്റിൻകരയിലെ ഗോപൻസ്വാമിയുടെ സമാധി തുറന്നപ്പോൾ കർപ്പൂരത്തിന്റെയും ഭസ്മത്തിന്റെയും ഗന്ധമാണ് ഉണ്ടായിരുന്നതെന്നും ഇത് രണ്ടും നെഞ്ചോളമിട്ട് മൂടിയ നിലയിലായിരുന്നു കണ്ടെത്തിയതെന്നും നെയ്യാറ്റിൻകര കൗൺസിലർ പ്രസന്നകുമാർ. മൃതശരീരം പൂർണമായി അഴുകി തുടങ്ങിയിട്ടില്ലെന്നും ഇൻക്വസ്റ്റ് നടപടികൾക്ക് സാക്ഷിയായിരുന്ന അദ്ദേഹം പറഞ്ഞു.

മക്കൾ പറഞ്ഞതുപോലെ ചമ്രം പൂട്ടിയാണ് ഇരുന്നത്. തനിക്ക് മുൻപരിചയമുള്ള ആളാണെന്നും മൃതദേഹം ഗോപൻ സ്വാമിയുടേതാണെന്ന് മനസിലായെന്നും കൗൺസിലർ പറഞ്ഞു. തുണികൾ ഇട്ട് പുതപ്പിച്ച നിലയിലായിരുന്നു. വായ തുറന്നിരുന്നു. നാക്ക് വല്ലാത്ത രീതിയിലായിരുന്നത് ഒഴിച്ചാൽ മറ്റൊന്നും പ്രാഥമിക നിരീക്ഷണത്തിൽ കണ്ടെത്താനായില്ലെന്നും പ്രസന്നകുമാർ പറഞ്ഞു. കണ്ണ് അടഞ്ഞു തന്നെയായിരുന്നു.

തലയ്‌ക്ക് മുകളിലായിരുന്നു സമാധിയുടെ സ്ലാബ് വെച്ചിരുന്നത്. തലയിൽ മുട്ടിയിരുന്നില്ല. മുകളിലെ സ്ലാബ് മാറ്റിയ ശേഷം മുൻവശത്തെ രണ്ട് സ്ലാബുകളും എടുത്ത് മാറ്റി. അതിന്റെ അളവും മറ്റ് വിവരങ്ങളും രേഖപ്പെടുത്തിയ ശേഷം സൈഡിലെ സ്ലാബും മാറ്റിയാണ് മൃതശരീരം പുറത്തെടുത്തത്. ഫിംഗർ പ്രിന്റ് വിദഗ്ധർ സ്ഥലത്തെ മണ്ണും മറ്റും പരിശോധിച്ച് അളവെടുത്ത ശേഷമാണ് സ്ലാബുകൾ മാറ്റിയത്.

രണ്ട് മണിക്കൂറോളമെടുത്ത നടപടികൾ പൂർത്തീകരിക്കാൻ. മൃതദേഹം പുറത്തെടുത്ത് ടേബിളിൽ കിടത്തി ഇൻക്വസ്റ്റ് നടത്തി. ചിത്രങ്ങളെടുത്ത ശേഷമാണ് സ്ഥലത്ത് നിന്നും മെഡിക്കൽ കേളേജിലേക്ക് മാറ്റിയത്. ആർഡിഒയും ഡോക്ടർമാരും പൊലീസിനൊപ്പം ഉണ്ടായിരുന്നു.

നെയ്യാറ്റിൻകര നഗരസഭയിലെ രണ്ട് കൗൺസിലർമാരും അതിയന്നൂർ പഞ്ചായത്തിലെ രണ്ട് അംഗങ്ങളും ഉൾപ്പെടെയുള്ളവരെ സാക്ഷിയാക്കിയായിരുന്നു ഇൻക്വസ്റ്റ് നടപടികൾ. പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് നെയ്യാറ്റിൻകര ഡിവൈഎസ്പി ഉൾപ്പെടെ രണ്ട് ഡിവൈഎസ്പിമാരുടെ സാന്നിദ്ധ്യത്തിൽ വൻ പൊലീസ് സന്നാഹവും സ്ഥലത്ത് ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം സമാധി തുറക്കാൻ ശ്രമിച്ചെങ്കിലും വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പിന്തിരിയുകയായിരുന്നു. ഗോപൻ സ്വാമി സമാധിയായെന്ന് മക്കൾ പോസ്റ്റർ പതിച്ചതോടെയാണ് മരണ വിവരം നാട്ടുകാർ അറിഞ്ഞത്. വിവരം തിരക്കിയപ്പോൾ അച്ഛൻ സമാധിയായെന്ന് ആയിരുന്നു ഇളയ മകന്റെ മറുപടി. വീടിനോട് ചേർന്ന ക്ഷേത്രത്തിൽ പൂജകൾ ചെയ്തിരുന്നത് ഗോപൻ സ്വാമി ആയിരുന്നു. സമാധിയാകുന്ന കാര്യം അച്ഛന് മുൻകൂട്ടി അറിയാമായിരുന്നുവെന്നും സമാധി സ്ഥലം ഉൾപ്പെടെ മുൻകൂട്ടി നിശ്ചയിച്ചിരുന്നുവെന്നും മക്കൾ പറഞ്ഞിരുന്നു. തുടർന്നാണ് മരണത്തിൽ സംശയമുണ്ടെന്ന് കാട്ടി അയൽക്കാർ പരാതി നൽകിയത്.

Tags: തിരുവനന്തപുരംനെയ്യാറ്റിൻകരയിലെ ഗോപൻസ്വാമി സമാധിനെയ്യാറ്റിൻകര നഗരസഭ
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies