'സുലേഖ ചേച്ചി, ഞങ്ങൾ വാക്ക് പാലിച്ചിട്ടുണ്ടേ..' രേഖാചിത്രത്തിലെ കട്ട് ചെയ്ത സീൻ പങ്കുവച്ച് ആസിഫ് അലി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘സുലേഖ ചേച്ചി, ഞങ്ങൾ വാക്ക് പാലിച്ചിട്ടുണ്ടേ..’ രേഖാചിത്രത്തിലെ കട്ട് ചെയ്ത സീൻ പങ്കുവച്ച് ആസിഫ് അലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2025, 06:45 pm IST
Facebook
Twitter
WhatsAppTelegram

ആസിഫ് അലി നായകനായി പുറത്തിറങ്ങിയ ചിത്രമാണ് രേഖാചിത്രം. സിനിമ റിലീസ് ചെയ്തതിന് ശേഷം ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ആസിഫ് അലി ജൂനിയർ ആർട്ടിസ്റ്റായ സുലേഖയെ ആശ്വസിപ്പിക്കുന്നതായിരുന്നു വീഡിയോ. രേഖാചിത്രത്തിൽ ഒരു സീനിൽ ​സുലേഖ അഭിനയിച്ചിരുന്നു. എന്നാൽ ഈ സീൻ എഡിറ്റിംഗിനിടെ കട്ട് ചെയ്തിരുന്നു. ഇത് സുലേഖയെ ഏറെ വിഷമിപ്പിച്ചു. സിനിമ കണ്ടിറങ്ങിയ ശേഷം സുലേഖയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

കുടുംബത്തോടൊപ്പമാണ് സുലേഖ ചിത്രം കാണാൻ എത്തിയത്. എന്നാൽ സുലേഖയുടെ സീൻ ഇല്ലെന്ന് അറിഞ്ഞപ്പോൾ എല്ലാവരും നിരാശരായി. ഇതറിഞ്ഞ് എത്തിയ ആസിഫ് അലി ‘സോറി ചേച്ചി’ എന്ന് പറഞ്ഞ് സുലേഖയെ ആശ്വസിപ്പിച്ചു. ഇത് സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. കട്ട് ചെയ്ത സീൻ പുറത്തിറക്കുമെന്ന് ആസിഫ് അലി സുലേഖയ്‌ക്ക് വാക്ക് കൊടുത്തിരുന്നു. ഇപ്പോഴിതാ, കട്ട് ചെയ്ത സീൻ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

ആസിഫ് അലിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവച്ചത്. “ഇതാണ് സുലേഖ ചേച്ചിയുടെ ഡിലീറ്റായി പോയ സീൻ. സിനിമ ഇറങ്ങിയ ദിവസം തന്നെ ഞങ്ങൾ ചേച്ചിയോട് പറഞ്ഞിരുന്നു, ഈ സീൻ ചേച്ചിക്ക് വേണ്ടി ഞങ്ങൾ പുറത്തിറക്കുമെന്ന് ആ വാക്ക് പാലിക്കുന്നു”- എന്നാണ് ആസിഫ് അലി കുറിച്ചത്. ഒറ്റ ഡയലോ​ഗും ഒറ്റ സീനും മാത്രമേ ഉള്ളൂവെങ്കിലും അതി​ഗംഭീരമായാണ് സുലേഖ അഭിനയിച്ചിരിക്കുന്നത്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ സുലേഖയെ പ്രശംസിച്ച് നിരവധി പേർ രം​ഗത്തെത്തി. ഇനിയും നല്ല അവസരങ്ങൾ കിട്ടട്ടെയെന്ന ആശംസകളും കമന്റ് ബോക്സിൽ നിറയുകയാണ്.

Tags: asif aliREKHACHITHRAMDELETED SCENE
Share
Tweet
SendShare

More News from this section

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

Latest News

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies