കറുത്ത് ടീഷർട്ട്, ജീൻസിന്റെ പോക്കറ്റിൽ തോക്ക്; 87 പേരെ കാലപുരിക്കയച്ച എൻകൗണ്ടർ സ്പെഷ്യലിസ്റ്റ്; സോഷ്യൽ മീഡിയയിൽ ചർച്ചയായി ദയാ നായക്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കറുത്ത് ടീഷർട്ട്, ജീൻസിന്റെ പോക്കറ്റിൽ തോക്ക്; 87 പേരെ കാലപുരിക്കയച്ച എൻകൗണ്ടർ സ്പെഷ്യലിസ്റ്റ്; സോഷ്യൽ മീഡിയയിൽ ചർച്ചയായി ദയാ നായക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2025, 11:32 am IST
FacebookTwitterWhatsAppTelegram

ബോളിവുഡ് താരം സെയ്ഫ് അലി ഖാനെതിരെ നടന്ന ആക്രമണത്തിന്റെ ഞെട്ടലിലാണ് മുംബൈ. അതിസമ്പന്നർ മാത്രം താമസിക്കുന്ന ബാന്ദ്ര മേഖലയിൽ അക്രമി എത്തിയത്  ബോളിവുഡിനെ അക്ഷരാർത്ഥത്തിൽ ആശങ്കയിലാഴ്‌ത്തി. ലീലാവതി ആശുപത്രിയിലെ ഐസിയുവിൽ കഴിയുന്ന താരം അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്. എന്നാൽ അന്വേഷണവുമായി ബന്ധപ്പെട്ട് താരത്തിന്റെ വസതിയിലെത്തിയ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ദയാ നായകിനെ ചുറ്റപ്പറ്റിയാണ് സോഷ്യൽ മീഡിയയിൽ ചർച്ച പുരോ​ഗമിക്കുന്നത്. ടീ ഷർട്ടും ജീൻസും ധരിച്ച് നിൽക്കുന്ന ദയാ നായക് ഇതിനോടകം വൈറലാണ്. അദ്ദേഹത്തിന്റെ ജീൻസ് പോക്കറ്റിൽ ഒരു തോക്കും കാണാം.

1990- 2000 കാലത്ത് മുംബൈ അധോലോകത്തെ വിറപ്പിച്ച പേരാണ് ദയാ നായക്. ​ഛോട്ടാ രാജൻ, ദാവൂദ് ഇബ്രാഹിം സംഘങ്ങളുടെ നേർക്കും വെടിയുണ്ടകൾ നീണ്ടതോടെയാണ് അദ്ദേഹത്തിന്റെ പേര് കൂടുതലായും മുംബൈ കേട്ട് തുടങ്ങിയത്. 87-ലധികം പേരെ നായക് വധിച്ചതായാണ് റിപ്പോർട്ടുകൾ.

കർണാടക ഉഡുപ്പി സ്വദേശികളായ ബദ്ദയുടെയും രാധാ നായക്കിന്റെയും ഇളയ മകനാണ് ദയാ നായക്. വീട്ടിലെ ബുദ്ധിമുട്ടുകൾ മൂലം ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിച്ച് ജോലി തേടി മുംബൈയ്‌ക്ക് വണ്ടികയറി. ഹോട്ടലിൽ ജോലി ചെയ്ത കാലത്താണ് വീണ്ടും പഠനത്തിലേക്ക് തിരിഞ്ഞത്. അങ്ങനെ ഗോരേഗാവിലെ ഒരു മുനിസിപ്പൽ സ്കൂളിൽ നിന്ന് 12-ാം ക്ലാസ് പൂർത്തി. തുടർന്ന് അന്ധേരിയിലെ സിഇഎസ് കോളേജിൽ നിന്ന് ബിരുദവും പൂർത്തിയാക്കി.

കോളേജ് പഠനത്തിന് ശേഷം പ്ലംബർ അപ്രൻ്റീസായി ജോലി ചെയ്യുന്നതിനിടെ നാർക്കോട്ടിക് ഡിപ്പാർട്ട്‌മെൻ്റിലെ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടുമുട്ടിയതൊടെയാണ് പൊലീസ് മോഹം ഉദിക്കുന്നത്. ഒടുവിൽ, 1995-ൽ, പൊലീസ് അക്കാദമിയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ജുഹു പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടറായി നിയമിതനായി. ഛോട്ടാ രാജനും ദാവൂദ് ഇബ്രാഹിം അടക്കമുള്ള അധോലോക നായകൻമാർ ന​ഗരം അടക്കി വാഴുന്ന കാലമായിരുന്നു അത്. 1996ൽ ഛോട്ടാ രാജൻ സംഘത്തിലെ രണ്ട് പേരെ വെടിവെച്ച് വീഴ്‌ത്തിയാണ് ഏറ്റുമുട്ടലിന് തുടക്കം കുറിച്ചത്.

ദയയുടെ എൻകൗണ്ടർ ജീവിതത്തെ അടിസ്ഥാനമാക്കി നിരവധി  ബോളിവുഡ് സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. 2004 പുറത്തിറങ്ങിയ നാന പടേക്കർ നായകനായ അബ് തക് ഛപ്പൻ, 2007 ൽ റിസ്ക്, 2012ൽ രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത ഡിപ്പാർട്ട്‌മെൻ്റ് എന്നിവ ഇതിൽ ചിലതാണ്.

Tags: Encounter SpecialistSaif Ali Khan AttackedDaya naik
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies