1.59 ലക്ഷം സ്റ്റാർട്ടപ്പുകൾ, 16.6 ലക്ഷം തൊഴിലവസരങ്ങൾ; ലോകത്തിലെ മൂന്നാമത്ത വലിയ സ്റ്റാർ‌ട്ടപ്പ് ഹബ്ബായി ഇന്ത്യ;  സംരംഭക മേഖലയിലുണ്ടായത് കുതിപ്പ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

1.59 ലക്ഷം സ്റ്റാർട്ടപ്പുകൾ, 16.6 ലക്ഷം തൊഴിലവസരങ്ങൾ; ലോകത്തിലെ മൂന്നാമത്ത വലിയ സ്റ്റാർ‌ട്ടപ്പ് ഹബ്ബായി ഇന്ത്യ;  സംരംഭക മേഖലയിലുണ്ടായത് കുതിപ്പ്

കഴിഞ്ഞ ദശകത്തിൽ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളിൽ 25 ശതമാനത്തോളം സ്റ്റാർട്ടപ്പുകളിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2025, 01:31 pm IST
FacebookTwitterWhatsAppTelegram

പത്ത് വർഷങ്ങൾക്ക് മുൻപ് സ്റ്റാർട്ടപ്പുകൾ എന്താണെന്ന് പോലും അറിയാത്ത സമൂഹത്തിലായിരുന്നു നാം ജീവിച്ചിരുന്നതെന്ന് നിസംശയം പറയാം. 2014-ൽ  വെറും 400 സ്റ്റാർട്ടപ്പുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. അതേ സ്ഥാനത്ത് ഇന്ന് 1,57,000 സ്റ്റാർട്ടപ്പുകളാണുള്ളത്. പത്ത് വർഷത്തിനിടെ നിരവധി സംരംഭങ്ങളും സംരംഭകരും പിറവിയെടുത്തു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്ത സ്റ്റാർ‌ട്ടപ്പ് ഹബ്ബാണ് ഇന്ത്യ.

കേന്ദ്രത്തിന്റെ ‘സ്റ്റാർട്ടപ്പ് ഇന്ത്യ’ സംരംഭമായിരുന്നു ഇതിന് പ്രോത്സാഹമായത്. 2016-ലാണ് സ്റ്റാർട്ടപ്പ് ഇന്ത്യ ആരംഭിക്കുന്നത്. തുടക്കത്തിൽ രാജ്യത്തെ 120 ജില്ലകളിൽ മാത്രമാണ് സ്റ്റാർട്ടപ്പുകൾ ഉണ്ടായിരുന്നത്. ഇന്ന് 750 ജില്ലകളിലാണ് സ്റ്റാർട്ടപ്പുള്ളത്. ഈ വർഷാവസാനത്തോടെ യുവാക്കളെയും സംരംഭങ്ങളെയും പിന്തുണച്ച് രാജ്യത്തെ എല്ലാ ജില്ലകളിലേക്കും സ്റ്റാർട്ടപ്പുകൾ ആരംഭിക്കുകയാണ് ലക്ഷ്യം.

ആറ് വർഷം കൊണ്ട് രാജ്യം സംരംഭകത്വ ഭാരതമായി മാറി. ന​ഗര ​ഗ്രാമ വ്യത്യാസമില്ലാതെ സംരംഭങ്ങൾ ആരംഭിക്കുകയാണ്. സ്റ്റാർട്ടപ്പുകൾ തുടങ്ങാനും അവയ്‌ക്ക് വളരാനുമുള്ള അവസരവും അന്തരീക്ഷവും നൽകിയതിൽ കേന്ദ്ര സർക്കാരിന്റെ പങ്ക് വാക്കുകൾക്കതീതമാണ്.

2016 മുതൽ 2024 ഒക്ടോബർ 31 വരെ അംഗീകൃത സ്റ്റാർട്ടപ്പുകൾ 16.6 ലക്ഷത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഒരു ബില്യൺ ഡോളർ (100 കോടി) വരുമാനമുള്ള യൂണികോണുകളും ഇന്ത്യയിൽ തഴച്ചുവളരുകയാണ്. 2016-ൽ എട്ട് യൂണികോണുകളാണ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ ഇന്ന് 118 യൂണികോണുകളാണ് രാജ്യത്തുള്ളത്. എട്ട് ബില്യൺ ഡോളറിൽ നിന്ന് 155 ബില്യൺ ഡോളറായി സ്റ്റാർട്ടപ്പ് ഫണ്ടിംഗും ഉയർന്നു.

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (CII) കണക്ക് പ്രകാരം സ്റ്റാർട്ടപ്പുകൾ 2030-ഓടെ 50 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സമ്പദ് വ്യവസ്ഥയിലേക്ക് ഒരു ട്രില്യൺ ഡോളർ (1 ലക്ഷം കോടി) കൂട്ടിച്ചേർക്കുന്നതിനും ഇത് കാരണമാകും. കഴിഞ്ഞ ദശകത്തിൽ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളിൽ 25 ശതമാനത്തോളം സ്റ്റാർട്ടപ്പുകളിലൂടെയായിരുന്നുവെന്നതും ശ്രദ്ധേയം.

​ഗവൺമെന്റ്-ഇ- മാർക്കറ്റ് പ്ലേസ് (GeM) പോലുള്ളവ സ്റ്റാർട്ടപ്പുകൾക്കും ലഭ്യമാക്കിയതും നൂതനാശയങ്ങൾ അവതരിപ്പിക്കുന്നതിനും പൊതു സംഭരണ ​​ഡീലുകൾ സുരക്ഷിതമാക്കുന്നതിനും  പ്ലാറ്റ്‌ഫോം സൃഷ്ടിച്ചതും സംരംഭകർക്ക് പ്രോത്സാഹനമായി. ഭാരത് സ്റ്റാർട്ടപ്പ് നോളജ് ആക്‌സസ് രജിസ്‌ട്രി (ഭാസ്‌കർ) പോലുള്ളവ വ്യവസായ പങ്കാളികൾ തമ്മിലുള്ള ഏകോപനം വർദ്ധിപ്പിക്കുന്നതിനും കാരണമായി.

Tags: startupUnicorn
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies