"15-ാം വയസിൽ താരജാ‍‍ഡയുള്ള നടി എന്ന് കേട്ടു, സ്കൂളിൽ എന്നെ ഒറ്റപ്പെടുത്തിയിരുന്നു; സിനിമയിലുള്ളവരെല്ലാം മോശമെന്നാണ് കരുതിയിരുന്നത്":അനശ്വര രാജൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“15-ാം വയസിൽ താരജാ‍‍ഡയുള്ള നടി എന്ന് കേട്ടു, സ്കൂളിൽ എന്നെ ഒറ്റപ്പെടുത്തിയിരുന്നു; സിനിമയിലുള്ളവരെല്ലാം മോശമെന്നാണ് കരുതിയിരുന്നത്”:അനശ്വര രാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2025, 05:45 pm IST
FacebookTwitterWhatsAppTelegram

സിനിമയിലേക്ക് വരുന്നതിന് മുമ്പ് സിനിമാ മേഖലയെ കുറിച്ച് മോശമായ കാര്യങ്ങളാണ് കേട്ടിരുന്നതെന്ന് നടി അനശ്വര രാജൻ. സിനിമയിലുള്ളവരെല്ലാം മോശമാണെന്നാണ് കരുതിയിരുന്നതെന്നും കുടുംബത്തിലെ ഒരാൾക്ക് പോലും താൻ സിനിമയിലേക്ക് വരുന്നത് ഒട്ടും ഇഷ്ടമില്ലായിരുന്നെന്നും അനശ്വര രാജൻ പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.

“പഠിക്കുന്ന സമയത്ത് മോണോആക്ടിലും തെരുവുനാടകത്തിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. അന്നൊന്നും സിനിമയെ കുറിച്ച് ചിന്തിച്ചിരുന്നില്ല. സിനിമയിൽ ഉള്ളവരെല്ലാം മോശമാണെന്നാണ് ഞാൻ കരുതിയിരുന്നത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഉദാഹരണം സുജാതയ്‌ക്ക് വേണ്ടി എന്നെ ഒഡീഷന് വിളിച്ചത്. പോകേണ്ടെന്ന് കുടുംബത്തിലുള്ള എല്ലാവരും എന്നോട് പറഞ്ഞു. അന്ന് അച്ഛനും അമ്മയ്‌ക്കും വരാൻ പറ്റില്ലായിരുന്നു. പിന്നെ ആർക്കും താത്പര്യവുമില്ലായിരുന്നു. ഒന്ന് പോയി നോക്കാമെന്ന് അന്ന് ചേച്ചിയാണ് പറഞ്ഞത്. അങ്ങനെ പോയതാണ്”.

“ഷൂട്ടിം​ഗ് കഴിഞ്ഞപ്പോൾ സ്കൂളിലേക്ക് തിരികെ വരാൻ എനിക്ക് തോന്നിയില്ല. ഒട്ടും ഇഷ്ടമില്ലാതെയാണ് സ്കൂളിൽ പോയത്. എന്നോടൊപ്പം കൂട്ടുകൂടരുതെന്ന് എന്റെ ഫ്രണ്ട്സിനോട് ടീച്ചേഴ്സ് പറഞ്ഞിരുന്നു. മാർക്ക് കുറഞ്ഞാൽ, നിനക്ക് ഇനി പഠിക്കേണ്ട ആവശ്യമില്ലല്ലോ എന്നാണ് പറയുന്നത്. അനശ്വരയോടൊപ്പം കറങ്ങണ്ടെന്ന് മക്കളോട് പറയണമെന്ന് അവരുടെ അമ്മമാരോട് പറഞ്ഞിട്ടുണ്ട്. അവളുടെ ജീവിതം അവൾ സെറ്റാക്കിയിട്ടുണ്ട്. നിങ്ങളുടെ മക്കളുടെ കാര്യം നിങ്ങൾ നോക്കണം എന്നൊക്കെ ടീച്ചർമാർ പറഞ്ഞിരുന്നു. സ്കൂളിൽ എന്നെ ഒറ്റപ്പെടുത്തുമായിരുന്നു. അതൊക്കെ എന്നെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്”.

“ഒരു കല്യാണത്തിന് പോയപ്പോൾ ഫോട്ടോ എടുക്കാൻ ഞാൻ മടിച്ച് നിന്നിരുന്നു. കാരണം എനിക്ക് അതൊന്നും ഇഷ്ടമില്ലായിരുന്നു. അതിന് താരജാ‍ഡയുള്ളവൾ എന്ന് പലരും എന്നെ വിളിച്ചു. എന്നെ കുറിച്ച് വലിയൊരു പോസ്റ്റും ‌ആരോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അന്ന് എനിക്ക് 15 വയസ് മാത്രമാണ് ഉണ്ടായിരുന്നതെന്നും” അനശ്വര രാജൻ പറഞ്ഞു.

Tags: new movieinterviewanaswara rajan
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies