അടിച്ചുകൊന്നത് സ്വബോധത്തിൽ; ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ്; ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽ കയറി കൊലപ്പെടുത്തിയ പ്രതി റിമാൻഡിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അടിച്ചുകൊന്നത് സ്വബോധത്തിൽ; ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ്; ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽ കയറി കൊലപ്പെടുത്തിയ പ്രതി റിമാൻഡിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2025, 10:52 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ചേന്ദമംഗലം കൂട്ടക്കൊലയിൽ പ്രതി റിതു റിമാൻഡിൽ. 14 ദിവസത്തേക്കാണ് പറവൂർ മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തത്‌. റിതുവിനെ കസ്റ്റഡിയിൽ ലഭിക്കാനായി പൊലീസ് അടുത്ത ദിവസം തന്നെ അപേക്ഷ നൽകും. അതിനിടെ കോടതിയിൽ നിന്നും പുറത്തിറക്കവെ റിതുവിനു നേരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് കയ്യേറ്റവുമുണ്ടായി.

വടക്കൻ പറവൂരിന് അടുത്ത് ചേന്ദമം​ഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരയാണ് റിതു എന്ന അയൽവാസി അതിക്രൂരമായി അടിച്ചുകൊന്നത്. മോട്ടോർ സൈക്കിൾ സ്റ്റമ്പ് ഉപയോഗിച്ചായിരുന്നു ആക്രമണം. അച്ഛനെയും അമ്മയേയും മകളെയുമാണ് റിതു കൊലപ്പെടുത്തിയത്. മരുമകൻ ​ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലാണ്. അയൽവാസികൾ തമ്മിലുള്ള തർക്കമായിരുന്നു കൊലയ്‌ക്ക് കാരണം.

ആദ്യം വിനീഷയെയും പിന്നാലെ വേണുവിനെയും ശേഷം ഉഷയെയും ആക്രമിക്കുകയായിരുന്നു. ഒടുവിലാണ് വിനീഷയുടെ ഭർത്താവ് ജിതിന്റെ തലയ്‌ക്കടിച്ചത്. നാല് സെന്റിമീറ്ററോളം ആഴമുള്ള മുറിവുകൾ ജിതിനുണ്ട്. വേണുവിന്റെ തലയ്‌ക്ക് പിന്നിലും ഗുരുതരമായി മുറിവേറ്റിരുന്നു. കൊലപാതക സമയത്ത് പ്രതി ലഹരി ഉപയോ​ഗിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കൊല്ലപ്പെട്ട മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുവീട്ടിൽ പൊതുദർശനത്തിന് വച്ചിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കമുള്ളവരെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. അച്ഛനും അമ്മയും മകളും വെള്ളപുതിച്ച് കിടക്കുന്ന കാഴ്ച നാട്ടുകാരെ മുഴുവൻ സങ്കടത്തിലാഴ്‌ത്തി. വാവിട്ട് കരയുന്ന വിനീഷയുടെ മക്കളെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ പ്രയാസപ്പെട്ടു. ഇവരുടെ അച്ഛൻ ജിതിന്റെ ആരോ​ഗ്യനില ഇപ്പോഴും ​ഗുരുതരമാണ്. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

Tags: remandChendamangalamChendamangalam Murder
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies