ട്രംപിന്റെ സത്യപ്രതിജ്ഞ കാണാൻ മുകേഷ് അംബാനിയും നിതയും; നിയുക്ത പ്രസിഡന്റിന്റെ കാൻഡിൽ-ലൈറ്റ് ഡിന്നറിൽ പങ്കെടുത്തു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രംപിന്റെ സത്യപ്രതിജ്ഞ കാണാൻ മുകേഷ് അംബാനിയും നിതയും; നിയുക്ത പ്രസിഡന്റിന്റെ കാൻഡിൽ-ലൈറ്റ് ഡിന്നറിൽ പങ്കെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2025, 05:17 pm IST
Facebook
Twitter
WhatsAppTelegram

വാഷിം​ഗ്ടൺ: യുഎസ് പ്രസിഡന്റായി ഡോണൾ‍‍ഡ് ട്രംപ് സ്ഥാനമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അംബാനിക്കുടുംബം അമേരിക്കയിലെത്തി. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ജനുവരി 18നാണ് വാഷിം​ഗ്ടണിലെത്തിയത്. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള പ്രമുഖ വ്യവസായികളും ശതകോടീശ്വരന്മാരും ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ടിട്ടുണ്ട്.

ട്രംപ് കുടുംബത്തിന്റെ വ്യക്തി​ഗത ക്ഷണക്കത്ത് ലഭിച്ചതിന്റെ ഭാ​ഗമായാണ് അംബാനിക്കുടുംബം അമേരിക്കയിലെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ട്രംപിനോടൊപ്പം കാൻഡിൽ ലൈറ്റ് ഡിന്നറിൽ പങ്കെടുത്ത 100 വ്യക്തികളുടെ കൂട്ടത്തിൽ മുകേഷ് അംബാനിയും നിതയും ഉണ്ടായിരുന്നു. നിയുക്ത വൈസ് പ്രസി‍ഡന്റ് ജെഡി വാൻസ്, ഭാര്യ ഉഷ വാൻസ് എന്നിവരുമായി മുകേഷും നിതയും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കും. ഭാരതത്തെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുക്കുന്നത് വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ്. അമേരിക്കയുടെ 47-ാം പ്രസിഡന്‍റായി ജനുവരി 20നാണ് ട്രംപ് സ്ഥാനമേൽക്കുക. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് സ്ഥാനാരോഹണ ചടങ്ങുകൾ. യുഎശ് ക്യാപ്പിറ്റോൾ മന്ദിരത്തിലെ റോട്ടൻഡ ഹാളാണ് വേദി. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് പതിവിൽ നിന്ന് വ്യത്യസ്‍തമായി ക്യാപ്പിറ്റോൾ മന്ദിരത്തിൽ ഇത്തവണ സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നത്. സ്ഥാനാരോഹണ പരേഡും കെട്ടിടത്തിനുള്ളിലായിരിക്കും.

സ്ഥാനമേൽക്കുന്നതിന് തൊട്ടുപിന്നാലെ സുപ്രധാനമായ കുടിയേറ്റ വിരുദ്ധ നിയമങ്ങൾ നടപ്പാക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുകയും, അനധികൃത കുടിയേറ്റക്കാർക്ക് അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം നൽകുന്ന നിയമം റദ്ദാക്കുകയും ചെയ്യുമെന്നാണ് ട്രംപിന്റെ വാഗ്ദാനം.

Tags: mukesh ambanidonald trumpus presidentnita ambani
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies