ഒരായിരം നന്ദി, എന്റെ പൊന്നുമോന് നീതി കിട്ടി!! പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ അമ്മ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരായിരം നന്ദി, എന്റെ പൊന്നുമോന് നീതി കിട്ടി!! പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ അമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2025, 12:39 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ പ്രതി ​ഗ്രീഷ്മയ്‌ക്ക് വധശിക്ഷ വിധിച്ചതിൽ സംതൃപ്തരാണെന്ന് ഷാരോണിന്റെ കുടുംബം. “എന്റെ പൊന്നുമോന് നീതി കിട്ടി. വിധിയിൽ പൂർണ തൃപ്തരാണ്. നിഷ്കളങ്കനായ എന്റെ പൊന്നുമോന്റെ നിലവിളി ദൈവം കേട്ടു. നീതിമാനായ ജഡ്ജിയിലൂടെ ദൈവം ഇറങ്ങിവന്നുവെന്നാണ് വിശ്വസിക്കുന്നത്. ഒരായിരം നന്ദി. മാതൃകാപരമായ ശിക്ഷാവിധിയാണ് ലഭിച്ചത്” – ഷാരോണിന്റെ അമ്മ പറഞ്ഞു. പ്രതീക്ഷിച്ച വിധി തന്നെയാണ് ലഭിച്ചതെന്ന് സഹോദരനും പ്രതികരിച്ചു.

സംസ്ഥാനത്ത് വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട മൂന്നാമത്തെ സ്ത്രീയാണ് ​ഗ്രീഷ്മ. സാഹചര്യത്തെളിവുകൾ ശക്തമായതിനാൽ ​ഗ്രീഷ്മയ്‌ക്കെതിരായ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കപ്പെടുകയായിരുന്നു. കേസ് സമർത്ഥമായി അന്വേഷിച്ച കേരളാ പൊലീസിനെ കോടതി അഭിനന്ദിച്ചു.

വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ഉത്തരവ് ഇനി ഹൈക്കോടതിയിലേക്കാണ് അയക്കുക. കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവച്ചാൽ ശിക്ഷ പ്രാബല്യത്തിൽ വരും. ഹൈക്കോടതിയുടെ അം​ഗീകാരം ലഭിച്ചാൽ മാത്രമേ പരമാവധി ശിക്ഷയായ തൂക്കുകയർ നടപ്പാക്കാൻ സാധിക്കൂ.

കാമുകനായ ഷാരോണിന് കഷായത്തിൽ വിഷം കലർത്തി കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കാമുകിയും ഒന്നാം പ്രതിയുമായ ​ഗ്രീഷ്മയ്‌ക്ക് വധശിക്ഷയ്‌ക്ക് പുറമേ രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയി കൊല നടത്തിയതിന് പത്ത് വർഷം കഠിന തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയും അനുഭവിക്കണം. വിഷം കൊടുത്തതിന് അഞ്ച് വർഷം കഠിന തടവും 50,000 രൂപ പിഴയുമുണ്ട്. അന്വേഷണം വഴിതിരിച്ചുവിട്ടതിന് 2 വർഷം കഠിനതടവാണ്. മൂന്നാം പ്രതിയും ​ഗ്രീഷ്മയുടെ അമ്മാവനുമായ നിർമൽ കുമാറിന് മൂന്ന് വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് നെയ്യാറ്റിൻകര കോടതി ശിക്ഷ വിധിച്ചത്.

Tags: Sharon Murder caseGreeshma caseSHARON CASE
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies