കൊല്ലം: വീട്ടുകാരുടെ സമ്മതമില്ലാതെ യുവാവിനൊപ്പം പോയ പത്തൊൻപതുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ. കടയ്‌ക്കൽ പാട്ടിവളവ് സ്വദേശി ശ്രുതിയാണ് മരിച്ചത്
രണ്ട് മാസം മുമ്പാണ് പെൺകുട്ടിയെ മാഹീൻ എന്നയാൾ വിവാഹം കഴിച്ചത്. വീട്ടുകാരുടെ സമ്മതമില്ലാതെ ശ്രുതി മാഹീനൊപ്പം പോകുകയായിരുന്നു.
ഈയിടെയായി കടയ്‌ക്കലിലെ സ്വന്തം വീട്ടിലാണ് മാഹീനൊപ്പം ശ്രുതി താമസിച്ചിരുന്നത്. ഇന്നലെ രാത്രി വീട്ടിലെ കിടപ്പുമുറിയിൽ ശ്രുതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു
കഴിഞ്ഞ ദിവസം മാഹീനുമായി ചില തർക്കങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപണം.
സംഭവത്തിൽ കടയ്‌ക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.















