വൻ ഭൂചലനം; 6.0 തീവ്രത രേഖപ്പെടുത്തി; വീടുകൾ തകർന്നു; 27 പേർക്ക് പരിക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വൻ ഭൂചലനം; 6.0 തീവ്രത രേഖപ്പെടുത്തി; വീടുകൾ തകർന്നു; 27 പേർക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2025, 07:51 am IST
പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

FacebookTwitterWhatsAppTelegram

തായ്പേയ്: തായ്വാനിലുണ്ടായ ഭൂചലനത്തിൽ ആളുകൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച രാത്രിക്കും ചൊവ്വാഴ്ച പുലർച്ചെയ്‌ക്കും ഇടയിലാണ് ഭൂകമ്പമുണ്ടായത്. നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നുവീണു. 27 പേർക്ക് പരിക്കേറ്റതായാണ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.

ഭൂചലനത്തിന്റെ പ്രകമ്പനം ഒരു മിനിറ്റോളം നീണ്ടുനിന്നിരുന്നു. ദക്ഷിണ തായ്വാനിലെ മാം​ഗോ-​ഗ്രോയിം​ഗിലുള്ള യൂജിം​ഗിൽ നിന്ന് 12 കിലോമീറ്റർ മാറിയാണ് പ്രഭവകേന്ദ്രം. നാൻക്സി ജില്ലയിൽ വീട് തകർന്ന് വീണതിനെ തുടർന്ന് അകത്ത് കുടുങ്ങിയ കുടുംബത്തെ ദൗത്യസംഘം രക്ഷപ്പെടുത്തി. കൈക്കുഞ്ഞ് അടക്കം മൂന്ന് പേരെയാണ് പുറത്തെടുത്തത്. നാൻക്സി ജില്ലയിലെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

തായ്വാനിലെ പ്രമുഖ ചിപ് നിർമാതാക്കളായ TSMCയുടെ വിവിധ ഫാക്ടറികളിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ഭൂചലനത്തെ തുടർന്ന് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന ജനങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ എക്സിലൂടെ പുറത്തുവന്നിട്ടുണ്ട്.

ലോകത്ത് ഭൂചലനസാധ്യത ഏറ്റവുമധികമുള്ള പ്രദേശങ്ങളിലൊന്നാണ് തായ്വാൻ. ചെറുതും വലുതുമായ ഭൂചലനങ്ങൾ ഇവിടെ പതിവായി റിപ്പോർട്ട് ചെയ്യാറുണ്ട്. 2024 ഏപ്രിലിലുണ്ടായ ഭൂകമ്പത്തിൽ 17 പേർ മരിച്ചിരുന്നു. 25 വർഷത്തിനിടെ തായ്വാനിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ ഭൂചലനമായിരുന്നു അത്. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉരുൾപൊട്ടലിനും വലിയ നാശനഷ്ടങ്ങൾക്കും കാരണമായിരുന്നു. 1999ൽ തായ്വാനിലുണ്ടായ ഭൂകമ്പമാണ് ചരിത്രത്തിലെ ഏറ്റവും വലുത്. 7.6 തീവ്രത രേഖപ്പെടുത്തിയ ചലനത്തെ തുടർന്ന് 2,400 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

Tags: Earthquaketaiwantaiwan earthquakeFEATURED2
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies