കടുവയെ വെടിവെച്ചുകൊല്ലാൻ ഉത്തരവ്; രാധയുടെ കുടുംബത്തിന് 11 ലക്ഷം നൽകും; സുരക്ഷയ്ക്ക് ആർആർടിയെ വിന്യസിക്കും ; പ്രതിഷേധത്തിനൊടുവിൽ ഉറപ്പ് നൽകി മന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കടുവയെ വെടിവെച്ചുകൊല്ലാൻ ഉത്തരവ്; രാധയുടെ കുടുംബത്തിന് 11 ലക്ഷം നൽകും; സുരക്ഷയ്‌ക്ക് ആർആർടിയെ വിന്യസിക്കും ; പ്രതിഷേധത്തിനൊടുവിൽ ഉറപ്പ് നൽകി മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2025, 03:04 pm IST
FacebookTwitterWhatsAppTelegram

മാനന്തവാടി; വയനാട്ടിൽ വനവാസി സ്ത്രീയുടെ ജീവനെടുത്ത കടുവയെ നരഭോജി കടുവകളിൽ ഉൾപ്പെടുത്തി വെടിവെച്ചു കൊല്ലാൻ ഉത്തരവിറക്കി സർക്കാർ. വനവാസി സ്ത്രീയായ രാധയെ കടുവ ആക്രമിച്ച പ്രിയദർശിനി എസ്റ്റേറ്റിലെത്തിയ മന്ത്രി ഒ.ആർ കേളുവിനെതിരെ നാട്ടുകാർ വലിയ പ്രതിഷേധമുയർത്തിയിരുന്നു. കൂടുവെച്ചു പിടിക്കാമെന്നും മയക്കുവെടി വെയ്‌ക്കാമെന്നും മന്ത്രി പറഞ്ഞെങ്കിലും നാട്ടുകാർ അംഗീകരിക്കാൻ കൂട്ടാക്കിയില്ല. ഇതിനൊടുവിലാണ് വീണ്ടും ചർച്ചകൾ നടത്തി വനംമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ട ശേഷം നരഭോജി കടുവകളിൽ ഉൾപ്പെടുത്തി വെടിവെച്ചു കൊല്ലാൻ അപ്പോൾ തന്നെ ഉത്തരവിറക്കിയത്.

ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയതായി സൗത്ത് വയനാട് ഡി.എഫ്. ഒ അജിത് കെ. രാമനും അറിയിച്ചു. ഒരാളെ കൊലപ്പെടുത്തിയതുകൊണ്ട് ആ പരിസരത്ത് തന്നെ കടുവ ഇനിയും കാണും. ആ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ ആർആർടി സംഘത്തെ പ്രദേശത്ത് വിന്യസിക്കുമെന്ന് ഒ.ആർ കേളു പറഞ്ഞു. കടുവയെ പിടികൂടാൻ കൂടും വെയ്‌ക്കും. ഇന്നു തന്നെ കൂട് വയ്‌ക്കാനുള്ള ഏർപ്പാടുകൾ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

വന്യജീവി ആക്രമണത്തിൽ മരിക്കുമ്പോൾ നിലവിൽ നഷ്ടപരിഹാരം 10 ലക്ഷമാണ് കൊടുക്കുന്നത്. ഇതിന് പുറമേ ഒരു ലക്ഷം കൂടി ചേർത്ത് 11 ലക്ഷം രാധയുടെ കുടുംബത്തിന് കൊടുക്കാനും തീരുമാനമായി. ഇതിൽ അഞ്ച് ലക്ഷം ഇന്ന് കൊടുക്കും. അവകാശ സർട്ടിഫിക്കേറ്റ് ഉൾപ്പെടെ നൽകുന്ന മുറയ്‌ക്ക് ബാക്കി തുക കൂടി നൽകും.

ഫെൻസിങ് സ്ഥാപിക്കാൻ ടെൻഡർ രണ്ടും മൂന്നും തവണ വെച്ചതാണെന്നും അത് പോകാത്തതുകൊണ്ടാണ് വൈകിയതെന്നും മന്ത്രി പറഞ്ഞു. എംഎൽഎ ഫണ്ട് താൻ തന്നെ വെച്ചിട്ടുണ്ട്. ഇനിയും ടെൻഡർ വെച്ച് ഉടനെ ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മരിച്ച രാധയുടെ മക്കളിൽ ആർക്കെങ്കിലും ജോലി നൽകുന്ന കാര്യം മന്ത്രിസഭയിൽ ഉന്നയിക്കുമെന്നും നടപ്പാക്കുമെന്നും ഒ.ആർ കേളു ഉറപ്പു നൽകി.

രാവിലെയാണ് കാപ്പിത്തോട്ടത്തിൽ വെച്ച് രാധയെ കടുവ ആക്രമിച്ചത്. ജനവാസ മേഖലകളിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മൃതദേഹം നീക്കം ചെയ്യാൻ സമ്മതിക്കാതെ പ്രതിഷേധമുയർത്തുകയായിരുന്നു. ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം രാധയെ കടുവ ഏറെ ദൂരം വലിച്ചുകൊണ്ടുപോയിരുന്നു. തുടർന്ന് കുറച്ച് ഭാഗങ്ങൾ ഭക്ഷിച്ച ശേഷമാണ് മൃതദേഹം ഉപേക്ഷിച്ചത്.

Tags: Tiger Attack women deathഒ.ആർ കേളുമാനന്തവാടിMinister OR Keluനരഭോജി കടുവപ്രിയദർശിനി എസ്റ്റേറ്റ്കടുവ ആക്രമണം
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies