പഞ്ചാരക്കൊല്ലിയിൽ കടുവയെ പിടിക്കാത്തതിൽ പ്രതിഷേധം; മൂന്ന് മണിക്ക് ചർച്ചയ്ക്ക് വരുമെന്ന് പറഞ്ഞ ജില്ലാ കളക്ടറും വന്നില്ല; രോഷാകുലരായി നാട്ടുകാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പഞ്ചാരക്കൊല്ലിയിൽ കടുവയെ പിടിക്കാത്തതിൽ പ്രതിഷേധം; മൂന്ന് മണിക്ക് ചർച്ചയ്‌ക്ക് വരുമെന്ന് പറഞ്ഞ ജില്ലാ കളക്ടറും വന്നില്ല; രോഷാകുലരായി നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2025, 04:35 pm IST
FacebookTwitterWhatsAppTelegram

മാനന്തവാടി; വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ വനവാസി സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം. കൊല്ലപ്പെട്ട രാധയുടെ സംസ്‌കാരത്തിന് ശേഷം പ്രിയദർശിനി എസ്റ്റേറ്റിന്റെ ബേസ് ക്യാമ്പിലേക്ക് എത്തിയ നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരോട് കടുവയെ വെടിവെച്ചു കൊല്ലുമോയെന്ന് തിരക്കി. നടപടിക്രമങ്ങൾ പാലിച്ചു മാത്രമേ കാര്യങ്ങൾ ചെയ്യാനാകൂവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും വിശദീകരിച്ചെങ്കിലും നാട്ടുകാർ പിന്തിരിയാൻ തയ്യാറായില്ല.

കടുവയെ വെടിവച്ചു കൊല്ലാൻ ഉത്തരവിട്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇത് വൈകുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. കടുവയെ ഓടിക്കാൻ പടക്കം പൊട്ടിച്ചു കളിക്കുകയാണ് ഫോറസ്റ്റുകാർ ചെയ്യുന്നതെന്ന് നാട്ടുകാർ പരിഹസിച്ചു. കൂട്ടിൽ കയറിയാൽ വെടിവെച്ചു കൊല്ലുമോ എന്ന് ചോദിച്ചെങ്കിലും കൂട്ടിൽ കയറിയാൽ കൊല്ലാനാകില്ലെന്ന നിലപാട് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ നാട്ടുകാർ വീണ്ടും പ്രകോപിതരായി.

മുദ്രാവാക്യം വിളിച്ച് ബേസ് ക്യാമ്പിന്റെ മുറ്റത്ത് തുടർന്ന സ്ത്രീകൾ അടക്കമുള്ള നാട്ടുകാർ കടുവയെ കൊല്ലാതെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിടില്ലെന്നും അറിയിച്ചു. തുടർന്ന് മൂന്ന് മണിക്ക് ജില്ലാ കളക്ടർ വരുമെന്നും ചർച്ച നടത്തുമെന്നും നാട്ടുകാരെ അറയിച്ചു. പക്ഷെ നാല് മണി ആയിട്ടും കളക്ടർ വന്നില്ല. ഇതോടെ അരുൺ സഖറിയയും ഡിഎഫ്ഒയും ഉൾപ്പെടെയുള്ള ആളുകളുമായി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് കെട്ടിടത്തിനുള്ളിലേക്ക് തള്ളിക്കയറാൻ നാട്ടുകാർ ശ്രമിച്ചതോടെ പൊലീസ് ബലം പ്രയോഗിച്ച് തടയുകയായിരുന്നു.

അവലോകന യോഗം ഉൾപ്പെടെ ചേരുന്നുണ്ടെന്നും അതിനാലാണ് ജില്ലാ കളക്ടർ വരാൻ വൈകുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ഇതിലൊന്നും നാട്ടുകാരെ സമാധാനിപ്പിക്കുന്നതായിരുന്നില്ല. സ്ഥിതി സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാൻ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ഏറെ പണിപ്പെടുകയാണ്.

രാധയുടെ മൃതദേഹം വീടിനോട് ചേർന്നാണ് സംസ്‌കരിച്ചത്. വലിയ ജനാവലിയായിരുന്നു അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. രാവിലെ ഒൻപത് മണിയോടെയാണ് മൃതദേഹം വീട്ടിലേക്ക് എത്തിച്ചത്. രണ്ട് മണിക്കൂറോളം വീട്ടിൽ വെച്ചു. എട്ടരയോടെ മന്ത്രി ഒ.ആർ കേളു വീട്ടിലെത്തിയിരുന്നു.

സംഭവത്തിൽ മാനന്തവാടിയിൽ യുഡിഎഫ് നടത്തിയ ഹർത്താലിനിടെ സമരാനുകൂലികൾ ബലമായി സർക്കാർ ഓഫീസ് അടപ്പിക്കാൻ ശ്രമിച്ചതും സംഘർഷത്തിലെത്തിയിരുന്നു. സപ്ലൈകോ ഓഫീസ് അടപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുഡിഎഫ് പ്രവർത്തകരും ജീവനക്കാരുമായി ഉന്തും തള്ളും വേക്കേറ്റവും ഉണ്ടായത്.

Tags: കടുവമാനന്തവാടിപഞ്ചാരക്കൊല്ലിഡിഎഫ്ഒഅരുൺ സഖറിയ
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies