'പത്മശോഭ'യിൽ മലയാളം; എംടിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ; ശ്രീജേഷിനും ശോഭനയ്ക്കും ജോസ് ചാക്കോ പെരിയപ്പുറത്തിനും പത്മഭൂഷൺ; ഐ.എം. വിജയന് പത്മശ്രീ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പത്മശോഭ’യിൽ മലയാളം; എംടിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ; ശ്രീജേഷിനും ശോഭനയ്‌ക്കും ജോസ് ചാക്കോ പെരിയപ്പുറത്തിനും പത്മഭൂഷൺ; ഐ.എം. വിജയന് പത്മശ്രീ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2025, 10:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2025 ലെ പത്മ പുരസ്‌കാരങ്ങളിൽ മലയാളി തിളക്കം. സാഹിത്യകാരനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായിരുന്ന എം.ടി. വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ ലഭിച്ചു. ഹോക്കി താരമായിരുന്ന പി.ആർ ശ്രീജേഷ്, നടി ശോഭന, ആരോഗ്യരംഗത്തെ സേവനത്തിന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം എന്നിവർക്ക് പത്മഭൂഷൺ ലഭിച്ചു. മുൻ ഫുട്‌ബോൾ താരം ഐ.എം വിജയൻ, ഗായിക കെ. ഓമനക്കുട്ടിയമ്മ എന്നിവർക്ക് പത്മശ്രീയും ലഭിച്ചു.

76 ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായിട്ടാണ് പത്മ പുര്‌സ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. എം.ടി വാസുദേവൻ നായർ ഉൾപ്പെടെ ഏഴ് പേരാണ് പത്മ വിഭൂഷണ് അർഹരായത്. സാഹിത്യ, വിഭ്യാഭ്യാസ രംഗത്ത് എംടിക്ക് മാത്രമാണ് പുരസ്‌കാരം ലഭിച്ചത്.

19 പേർക്കാണ് പത്മഭൂഷൺ ലഭിച്ചത്. ആരോഗ്യരംഗത്ത് ജോസ് ചാക്കോ പെരിയപ്പുറം, കായിക രംഗത്ത് പി.ആർ ശ്രീജേഷ് എന്നിവരാണ് മലയാളത്തിന്റെ അഭിമാനമായത്. മലയാളികളുടെ പ്രിയനടി ശോഭനയ്‌ക്കും പത്മഭൂഷൺ ലഭിച്ചെങ്കിലും തമിഴ്‌നാട് സർക്കാരാണ് ശോഭനയുടെ പേര് നിർദ്ദേശിച്ചത്. നടൻ അജിത്, ആന്ധ്രയിൽ നിന്നും നന്ദമൂരി ബാലകൃഷ്ണ, ചലച്ചിത്ര സംവിധായകൻ ശേഖർ കപൂർ,
സാമൂഹ്യ സേവനത്തിന് സാധ്വി ഋതംബര, ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി (മരണാനന്തര ബഹുമതി) തുടങ്ങിയവർക്കും പത്മഭൂഷൺ ലഭിച്ചു.

വിവിധ രംഗങ്ങളിലെ പ്രഗൽഭ വ്യക്തിത്വങ്ങളായ 113 പേർക്കാണ് പത്മശ്രീ ലഭിച്ചത്. കായികരംഗത്തെ സംഭാവനകൾക്കാണ് ഐ.എം വിജയന് ബഹുമതി ലഭിച്ചത്. ഗായിക കെ. ഓമനക്കുട്ടിയമ്മയെ കലാരംഗത്തെ പ്രവർത്തനമാണ് പത്മശ്രീക്ക് അർഹയാക്കിയത്. ക്രിക്കറ്റ് താരമായിരുന്ന ആർ. അശ്വിൻ, ഗായിക ബാട്ടുൽ ബീഗം, പാരാ അത്‌ലറ്റ് ഹർവീന്ദർ സിങ്, തമിഴ്‌നാട്ടിൽ നിന്നുള്ള വാദ്യ സംഗീതജ്ഞൻ വേലു ആശാൻ തുടങ്ങിയവർക്കും പത്മശ്രീ ലഭിച്ചിട്ടുണ്ട്.

Tags: ഐ.എം. വിജയൻPadma Awards 2025Highest civilian AwardsPadma Shriഎം ടി വാസുദേവൻ നായർപത്മ പുരസ്‌കാരങ്ങൾപത്മശ്രീപത്മഭൂഷൺ
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies