പ്രതിരോധ സാങ്കേതികവിദ്യയുടെ പ്രദർശനം; റിപ്പബ്ലിക് ദിന പരേഡിൽ തദ്ദേശീയ മികവ് കാട്ടി ഇന്ത്യൻ സൈന്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധ സാങ്കേതികവിദ്യയുടെ പ്രദർശനം; റിപ്പബ്ലിക് ദിന പരേഡിൽ തദ്ദേശീയ മികവ് കാട്ടി ഇന്ത്യൻ സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2025, 02:25 pm IST
FacebookTwitterWhatsAppTelegram

76-ാം റിപ്പബ്ലിക് ദിന പരേഡിൽ പ്രതിരോധ കരുത്തുകാട്ടി ഇന്ത്യൻ സൈന്യം. പ്രതിരോധ മേഖലയിലെ അതിനൂതന സാങ്കേതികവിദ്യയുടെ പ്രദർശനത്തിനാണ് കർത്തവ്യപഥിൽ ഇന്ന് രാജ്യം സാക്ഷ്യം വഹിച്ചത്. പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ സ്വാശ്രയ കുതിപ്പിനൊപ്പം ഇന്ത്യൻ പ്രതിരോധ സേനയുടെ തന്ത്രപരമായ കരുത്തും പ്രകടിപ്പിക്കാനായി.

തദ്ദേശീയമായി വികസിപ്പിച്ച ഇന്റ​ഗ്രേറ്റഡ് ബാറ്റിൽഫീൽഡ് സർവൈലൻസ് സിസ്റ്റം (IBSS), ഷോർട്ട് സ്പാൻ ബ്രിഡ്‌ജിം​ഗ് സിസ്റ്റം, ആകാശ വെപ്പൺ സിസ്റ്റം എന്നിവയാണ് പരേഡിൽ സൈന്യം പ്രദർശിപ്പിച്ചത്. ഇന്ത്യൻ ആർമിയും ഭാരത് ഇലക്ട്രേണിക്സ് ലിമിറ്റഡും സംയുക്തമായാണ് IBSS വികസിപ്പിച്ചത്. ജോ​ഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം സോഫ്‌റ്റ്‌വെയർ ഉപയോ​ഗിച്ച് കമാൻഡർമാർക്ക് കര, വ്യോമ വിവരങ്ങൾ ഒറ്റ ​ഗ്രിഡിൽ ലഭ്യമാക്കാൻ ഈ സംവിധാനം സഹായിക്കും. നിരീക്ഷണം ശക്തമാക്കാൻ ഈ സംവിധാനം സഹായിക്കുന്നു. ലഫ്. കേണൽ ശ്രുതിക ദത്തയാണ് ഇതിന്റെ പ്രദർശനത്തിന് നേതൃത്വം നൽകിയത്.

അടുത്തത് ഷോർട്ട് സ്പാൻ ബ്രിഡ്‌ജിം​ഗ് സിസ്റ്റമാണ് പ്രദർശിപ്പിച്ചത്. നദികളും കനാലുകളും പോലുള്ള ഭൂമിശാസ്ത്രപരമായ തടസങ്ങളെ തടയാൻ ഈ സംവിധാനം സഹായിക്കും. നാല് പേർക്ക് എട്ട് മുതൽ പത്ത് മിനിറ്റിനുള്ളിൽ ഈ സംവിധാനം സജ്ജമാക്കാൻ സാധിക്കും. 70 ടൺ ഭാരമുള്ള ടാങ്കുകളെ വഹിക്കാനും 9.5 മീറ്റർ വരെയുള്ള ​ഗ്യാപ് പരിഹരിക്കാനും ഇതിന് സാധിക്കും. 9 റാപ്പിഡ് എഞ്ചിനീയർ റെജിമെന്റിലെ മേജർ കെ. ജോൺ അബ്രഹാമാണ് ഇതിന്റെ പ്രദർശനത്തിന് നേതൃത്വം നൽകിയത്.

ഇതിന് പിന്നാലെ ആകാശ വെപ്പൺ സിസ്റ്റമാണ് പ്രദർശിപ്പിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ എയർ ഡിഫൻസ് സിസ്റ്റമാണ് ഇത്. കരയിൽ നിന്ന് ആകാശത്തേക്ക് മിസൈലുകൾ തൊടുത്തുവിടാൻ ഈ സംവിധാനത്തിനാകും. 150 കിലോമീറ്റർ വരെ നിരീക്ഷണ പരിധിയും 25 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ പ്രതിരോധിക്കാനും ഇതിന് സാധിക്കും. സൈന്യവും വ്യോമസേനയും ഈ സംവിധാനം ഉപയോ​ഗിച്ചുവരുന്നു.

Tags: 76th Republic Day paradeIntegrated Battlefield SurveillanceShort Span BridgingAkash Weapon systems
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies