രാജ്യത്ത് സനാതന ധർമ്മം സംരക്ഷിക്കണം; സനാതന ബോർഡ് രൂപീകരിക്കണമെന്ന് കുംഭമേളയിൽ ആവശ്യം; ധർമ്മ സൻസദിൽ കരട് രൂപം തയ്യാറാക്കി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്ത് സനാതന ധർമ്മം സംരക്ഷിക്കണം; സനാതന ബോർഡ് രൂപീകരിക്കണമെന്ന് കുംഭമേളയിൽ ആവശ്യം; ധർമ്മ സൻസദിൽ കരട് രൂപം തയ്യാറാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2025, 08:00 pm IST
Facebook
Twitter
WhatsAppTelegram

പ്രയാഗ് രാജ്: രാജ്യത്ത് സനാതന ധർമ്മത്തിന്റെ സംരക്ഷണത്തിനായി സനാതന ബോർഡ് രൂപീകരിക്കണമെന്ന് കുംഭമേളയിൽ സംഘടിപ്പിച്ച സനാതന ധർമ്മ സൻസദ് ആവശ്യപ്പെട്ടു. ഇതിന്റെ കരട് രൂപവും ധർമ്മ സൻസദ് അംഗീകരിച്ചു. രാജ്യത്ത് ന്യൂനപക്ഷ സംരക്ഷണത്തിന്റെ പേരിൽ രൂപീകരിക്കപ്പെട്ട വഖ്ഫ് ബോർഡിന്റെ വ്യാപക അധിനിവേശം ചർച്ചയായ സാഹചര്യത്തിലാണ് സനാതന ധർമ്മ സംരക്ഷണത്തിനായി സനാതന ബോർഡിനായി ആവശ്യം ഉയരുന്നത്.

ഭാരതത്തിൽ വിപ്ലവകരമായ നിരവധി ആത്മീയ പരിവർത്തനങ്ങൾക്ക് വേദിയൊരുങ്ങിയ കുംഭമേളയിലാണ് സനാതന ബോർഡ് രൂപീകരണത്തിനായി ആഹ്വാനമുയർന്നതെന്നതും ശ്രദ്ധേയമാണ്. സാനതന ധർമ്മം നിലനിന്നെങ്കിൽ മാത്രമേ ലോകത്ത് എല്ലാ ജീവജാലങ്ങൾക്കും നിലനിൽപ്പുള്ളൂവെന്നും അതിനാൽ തന്നെ സനാതന ബോർഡിന്റെ രൂപീകരണം അനിവാര്യമാണെന്നും ധർമ്മ സൻസദിൽ ചൂണ്ടിക്കാട്ടി.

ഹൈന്ദവ ആത്മീയ ആചാര്യൻമാരും സന്യാസശ്രേഷ്ഠരുമാണ് സൻസദിൽ പങ്കെടുത്തത്. ആത്മീയനേതാവ് ദേവ്കി നന്ദൻ താക്കൂർജി മഹാരാജ് ആണ് ധർമ്മ സൻസദ് വിളിച്ചുചേർത്തത്. സനാതന ബോർഡിന്റെ അടിസ്ഥാന തത്വങ്ങൾ ഉൾക്കൊള്ളിച്ചുള്ള കരട് രൂപവും സമ്മേളനം മുന്നോട്ടുവെച്ചു. സനാതന ബോർഡ് രൂപീകരിക്കാനുള്ള ഉചിതമായ സമയമിതാണെന്നും അത് ഹിന്ദു സമൂഹത്തിന്റെ അവകാശമാണെന്നും സ്വാമി അശുതോഷാനന്ദ് ചൂണ്ടിക്കാട്ടി.

ഇന്ന് വഖ്ഫ് ബോർഡ് രാജ്യത്തെ മുഴുവൻ വിഴുങ്ങിയിരിക്കുകയാണ്. കുംഭമേള നടക്കുന്ന ഭൂമി പോലും അവരുടേതാണെന്നാണ് ചില വിഡ്ഢികൾ അവകാശപ്പെടുന്നത്. സനാതന ബോർഡ് രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ധർമ്മ സൻസദിൽ പങ്കെടുത്ത സ്വാമി ചിൻമയാനന്ദ പറഞ്ഞു.

ഇന്ന് നമ്മൾ ഐക്യത്തോടെ നിന്ന് രാജ്യത്തെ സംരക്ഷിച്ചില്ലെങ്കിൽ വലിയ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുമെന്നായിരുന്നു ശ്രീജി മഹാരാജിന്റെ മുന്നറിയിപ്പ്. നമ്മുടെ കുടുംബങ്ങൾക്ക് വേണ്ടി സനാതന സംസ്‌കൃതിയുടെ സംരക്ഷണത്തിനായാണ് സനാതന ബോർഡ് രൂപീകരണമെന്ന് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സനാതന ബോർഡിനായുള്ള ആവശ്യം വിപ്ലവകരമാണെന്നും ശ്രീജി മഹാരാജ് പറഞ്ഞു.

വിശ്വാസികൾക്ക് അവരുടെ ക്ഷേത്രങ്ങളുടെ നിയന്ത്രണം അവരുടെ കൈകളിൽ തന്നെ നിലനിർത്താൻ സനാതന ബോർഡിന്റെ രൂപീകരണം സഹായിക്കുമെന്ന് സ്വാമി വിദ്യാഭാസ്‌കർ ചൂണ്ടിക്കാട്ടി. സനാതന ബോർഡ് നമ്മുടെ ക്ഷേത്രങ്ങളെ തിരിച്ചുപിടിക്കാൻ സഹായിക്കും. ബോർഡിന്റെ രൂപീകരണം രാജ്യത്തിനും സാനതന ധർമ്മത്തിൽ വിശ്വസിക്കുന്ന ജനങ്ങൾക്കും ആവശ്യമാണെന്നും സ്വാമി വിദ്യാഭാസ്‌കർ കൂട്ടിച്ചേർത്തു.

പൂജയും പാരമ്പര്യവും സംസ്‌കാരവും ഗോമാതാവും എല്ലാം ഒരു കുടക്കീഴിൽ എത്തിച്ചാൽ എല്ലാത്തിനും സംരക്ഷണമൊരുക്കാൻ സാധിക്കുമെന്ന് ദേവ്കിനന്ദൻ താക്കൂർ പറഞ്ഞു. കുംഭമേളയിൽ എത്തിയ നിരവധി സന്യാസികളും മാഹാത്മാക്കളും സനാതന ലോകത്തിന് ശരിയായ ദിശ കാട്ടാൻ ഇത്തരമൊരു ബോർഡ് രൂപീകരിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടിയതായും അദ്ദേഹം പറഞ്ഞു. സനാതൻ ബോർഡിന്റെ കരട് രൂപം ധർമ്മ സൻസദിൽ എല്ലാ മതനേതാക്കളും അംഗീകരിച്ചതായും ദേവ്കി നന്ദൻ താക്കൂർ വ്യക്തമാക്കി.

Tags: Kumbhmela PrayagrajSanatan Dharma SansadMaha Kumbha PrayagrajMaha Kumbh Mela 2025sanatan boardപ്രയാഗ് രാജ്കുംഭമേളസനാതന ധർമ്മ സൻസദ്
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies