ശ്രീഹരിക്കോട്ടയിൽ സെഞ്ച്വറിയടിക്കാൻ ISRO; 'പടക്കുതിര' മുതൽ‌ 'ബാഹുബലി' വരെ; ഒപ്പം ചെലവ് കുറഞ്ഞ കുഞ്ഞൻ റോക്കറ്റ് SSLV-യും; ചരിത്രമറിയാം
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീഹരിക്കോട്ടയിൽ സെഞ്ച്വറിയടിക്കാൻ ISRO; ‘പടക്കുതിര’ മുതൽ‌ ‘ബാഹുബലി’ വരെ; ഒപ്പം ചെലവ് കുറഞ്ഞ കുഞ്ഞൻ റോക്കറ്റ് SSLV-യും; ചരിത്രമറിയാം

എൻവിഎസ് 02 വിക്ഷേപണം നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2025, 12:31 pm IST
Facebook
Twitter
WhatsAppTelegram

നാളെ ഐഎസ്ആർഒയ്‌ക്ക് ശ്രീഹരിക്കോട്ടയിൽ സെഞ്ച്വറി. നൂറാം വിക്ഷേപണത്തിനായുള്ള അവസാനഘട്ട ഒരുക്കങ്ങൾ‌ പുരോ​ഗമിക്കുകയാണ്. ​ഗതിനിർണയ ഉപ​ഗ്രഹമായ എൻവിഎസ്-02 നാളെ രാവിലെ 6.23-ന് ജിഎസ്എൽവിയുടെ ചിറകിലേറി കുതിക്കുന്നതോടെ പുതിയ ചരിത്രമാകും പിറക്കുക. ‘ജിഎസ്എൽവി-എഫ്15 എൻവിഎസ് 02’ ദൗത്യത്തിനായുള്ള കൗണ്ട് ഡൗൺ ഇന്ന് തുടങ്ങും.

സ്ഥാനനിർണയം, ​ഗതിനിർണയം, സമയം എന്നിവ കൃത്യതയോടെ ലഭ്യമാക്കാൻ ജിപിഎസിന് പകരം ഇസ്രോ വികസിപ്പിച്ച ഏഴ് ഉപ​ഗ്രഹങ്ങളുടെ ശ്രേണി സംവിധാനമാണ് നാവി​ഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (നാവിക്). ഈ സംഘത്തിലേക്കാണ് എൻവിഎസ് 02 എത്തുന്നത്.

ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയിലെ പുലിക്കാട്ട് തടാകത്തിനും ബം​ഗാൾ ഉൾക്കടലിനും ഇടയിലാണ് ഭാരതം ബഹിരാകാശ മേഖലയിൽ വിസ്മയം തീർക്കുന്നതിന്റെ മുഖ്യസ്ഥാനമായ ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്നത്. ഒരു ഉപ​ഗ്രഹത്തെ സ്വന്തം റോക്കറ്റ് ഉപയോ​ഗിച്ച് ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ആദ്യ ശ്രമം 1979-ലായിരുന്നു. സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിൾ-E-01 (SLV-E-01) വിക്ഷേപണമായിരുന്നു ഐഎസ്ആർഒയുടെ ഉപ​ഗ്രഹവിക്ഷേപണ കേന്ദ്രത്തിൽ നിന്ന് കുതിച്ച ആ​ദ്യ റോക്കറ്റ്.

ഓ​ഗസ്റ്റ് 10-നാണ് ശ്രീഹരിക്കോട്ടയിലെ ചെറിയ വിക്ഷേപണത്തറയിൽ നിന്ന് 22 മീറ്റർ ഉയരമുള്ള റോക്കറ്റ് വിക്ഷേപിച്ചത്. എസ്എൽവി മിഷൻ ഡയറക്ടർ എപിജെ അബ്ദുൾ കലാം, അന്നത്തെ ഐഎസ്ആർഒ ചെയർമാൻ സതീഷ് ധവാൻ എന്നിവരായിരുന്നു ഇതിന് ചുക്കാൻ പിടിച്ചത്. എന്നാൽ വിക്ഷേപണം കഴിഞ്ഞ് 317-ാം സെക്കൻഡിൽ റോക്കറ്റ് ബം​ഗാൾ ഉൾക്കടലിൽ പതിച്ചു, ദൗത്യം പരാജയപ്പെട്ടു. എന്നാൽ ദൗത്യത്തിന് നേതൃത്വം നൽകിയവർ തളർന്നില്ല. പ്രശ്നങ്ങൾ പരിഹരിച്ച് എസ്എൽവി വീണ്ടും വിക്ഷേപണത്തറയിലെത്തിച്ചു.

1980 ജൂലൈ 18-ന് 31 കിലോ​ഗ്രാം ഭാരമുള്ള രോഹിണി ആർ‌എസ്-1 എന്ന ചെറു ഉപ​ഗ്രഹത്തെ താഴ്ന്ന ഭൂഭ്രമണപഥത്തിൽ‌ സ്ഥാപിച്ച് ഇസ്രോ ചരിത്രമെഴുതി. എസ്എൽവി എന്ന റോക്കറ്റ് രണ്ട് തവണ കൂടി പറന്നു. ഇതിന് പിന്നാലെ 400 കിലോമീറ്റർ വരെ ഉയരത്തിൽ 150 കിലോ​ഗ്രാം വരെയുള്ള ഉപ​ഗ്രഹം വിക്ഷേപിക്കാൻ ശേഷിയുള്ള എഎസ്എൽവി (Augmented Satellite Launch Vehicle) റോക്കറ്റ് എത്തി. രണ്ട് തുടർ പരാജയങ്ങൾക്കും ഒരു ഭാ​ഗിക വിജയത്തിന് ശേഷം അവസാനത്തെ ദൗത്യത്തിൽ‌ സമ്പൂർണ വിജയം കൈവരിച്ചു.

ഫ്രാൻസിൽ പോയി പഠിച്ച പാഠങ്ങളിൽ നിന്ന് ദ്രവ ഇന്ധനം ഉപയോ​ഗിക്കുന്ന വികാസ് എഞ്ചിൻ ഇസ്രോ യാഥാർത്ഥ്യമാക്കി. ഈ എഞ്ചിന്റെ പുനരാരംഭിക്കാനുള്ള കഴിവ് പരീക്ഷിച്ചും അടുത്തിടെ ഐഎസ്ആർഒ ചരിത്രമെഴുതിയിരുന്നു. വികാസ് എഞ്ചിന്റെ കരുത്തിൽ പിഎസ്എൽവി (Polar Satellite Launch Vehicle) എന്ന കരുത്തൻ 1994-ൽ ആദ്യമായി വിക്ഷേപണത്തറയിലെത്തി. ഒന്നിലധികം ഉപ​ഗ്രഹങ്ങളെ വഹിക്കാൻ ശേഷിയുള്ള റോക്കറ്റാണിത്. ആദ്യ ദൗത്യം പരാജയമായിരുന്നു. എന്നാൽ പിന്നീട് അങ്ങോട്ട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലെന്നതാണ് വാസ്തവം.

ഐഎസ്ആർഒയുടെ ‘വിശ്വസ്തനായ പടക്കുതിര’ എന്നാണ് പിഎസ്എൽവിയുടെ വിളിപ്പേര്. ഇതുവരെ 62 റോക്കറ്റുകളാണ് പറന്നുയർന്നത്. ഇതിൽ 60 -ഉം വിജയകരമായിരുന്നു. ഇന്ത്യയെ ലോകത്തിലെ തന്നെ വലിയ ബഹിരാകാശ ശക്തിയാക്കി മാറ്റിയതിൽ പിഎസ്എൽവിയുടെ പങ്ക് ചെറുതല്ല.

റഷ്യൻ ക്രയോജനിക് എഞ്ചിനും അതിന്റെ ചുവടു പിടിച്ച് വികസിപ്പിച്ച സ്വന്തം ക്രയോജനിക് എ‍ഞ്ചിനായ ജിഎസ്എൽവി മാർക്ക് 2 (Geosynchronous satellite launch vehicle-2) ആയിരുന്നു അടുത്ത ബഹിരാകാശ വിക്ഷേപണ വാ​ഹനം. ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് ഉപ​ഗ്രഹങ്ങളെ എത്തിക്കാനായാണ് ഇത് നിർമിച്ചത്. 2001 ഏപ്രിൽ 18-ന് ജിസാറ്റ്1 ഉപ​ഗ്രഹം ഭ്രമണപഥത്തിലെത്തിച്ച് കൊണ്ടായിരുന്നു വിജയകരമായ തുടക്കം. 16 വിക്ഷേപണങ്ങളിൽ 12-ഉം വിജയകരമാക്കാൻ ജിഎസ്എൽവി മാർക്ക് 2-ന് ആയി.

ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് 4,000 കിലോ​ഗ്രാം, താഴ്ന്ന ഭൗമ ഭ്രമണപഥത്തിലേക്ക് 8,000 ടൺ വീതം ഭാരമുള്ള ഉപ​​ഗ്രഹങ്ങളെ എത്തിക്കാനാകുന്ന എൽവിഎം3 (Launch Vehicle Mark-3) ആയിരുന്നു അടുത്ത വിക്ഷേപണ വാഹനം. ബഹുബലി എന്നാണ് ഇരട്ടപ്പേര്. ചെലവ് കുറഞ്ഞ കുഞ്ഞൻ റോക്കറ്റ് എസ്എസ്എൽവി (Small Satellite Launch Vehicle) ആണ് കൂട്ടത്തിലെ ഏറ്റവും പുതിയ താരം.

രണ്ട് വിക്ഷേപണത്തറകളാണ് ശ്രീഹരിക്കോട്ടയിലുള്ളത്. ഒന്നാം വിക്ഷേപണത്തറ 1993 മുതൽ ഇതുവരം 52 റോക്കറ്റുകളാണ് വിക്ഷേപിച്ചത്. എസ്എസ്എൽവി റോക്കറ്റിന് വേണ്ടിയാണ് ആദ്യമായ വിക്ഷേപണത്തറ നിർമിച്ചത്. 2005 മുതൽ ഇതുവരെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് 36 വിക്ഷേപണങ്ങളാണ് നടന്നത്. ഇന്ത്യയുടെ ഭാവി റോക്കറ്റ് എന്നറിയപ്പെടുന്ന നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ (NGLV) ഉൾപ്പടെ വിക്ഷേപിക്കാൻ കഴിയുംവിധം മൂന്നാമത്തെ വിക്ഷേപണത്തറ നിർമിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതിന് പുറമേ സൗണ്ടിം​ഗ് റോക്കറ്റ് കോംപ്ലക്സ്, ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണത്തറയായ ധനുഷും എന്നിവയുമുണ്ട്.

നാല് SSLV റോക്കറ്റുകൾ, നാല് ASLV, 62 PSLV, 16 GSLV, 7 LVM3, മൂന്ന് SSLV എന്നിങ്ങനെ 96 വിക്ഷേപണങ്ങൾ കൂടാതെ ആർഎൽവി (Reusable Launch Vehicle) പരീക്ഷണത്തിന്റെ ആദ്യഘട്ട വിക്ഷേപണവും ​ഗ​ഗൻയാൻ ദൗത്യത്തിന്റെ പാഡ് അബോർട്ട് ടെസ്റ്റ്, ടെസ്റ്റ് വെഹിക്കിൾ എക്സ്പിരിമെൻ്റ് എന്നിവ കൂടി ചേരുന്നതോടെ ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ച റോക്കറ്റുകൾ 99. ജിഎസ്എൽവി എഫ്15 എൻവിഎസ് 02 കണക്ക് നൂറാക്കും.

Tags: isroSriharikotaLaunch Pad
Share
Tweet
SendShare

More News from this section

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

Latest News

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies