ചെന്താമരയെ എത്തിച്ച സ്‌റ്റേഷനിൽ നാടകീയ രംഗങ്ങൾ: ലാത്തിച്ചാർജ്; പെപ്പർ സ്പ്രേ ; ഒടുവിൽ രഹസ്യമായി ആലത്തൂർ ഡിവൈഎസ്‍പി ഓഫീസിലേക്ക് മാറ്റി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചെന്താമരയെ എത്തിച്ച സ്‌റ്റേഷനിൽ നാടകീയ രംഗങ്ങൾ: ലാത്തിച്ചാർജ്; പെപ്പർ സ്പ്രേ ; ഒടുവിൽ രഹസ്യമായി ആലത്തൂർ ഡിവൈഎസ്‍പി ഓഫീസിലേക്ക് മാറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2025, 07:05 am IST
FacebookTwitterWhatsAppTelegram

പാലക്കാട് : നെന്‍മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ പൊലീസ് പിടികൂടി എത്തിച്ച സ്റ്റേഷന് മുന്നിൽ നാടകീയ രംഗങ്ങൾ. പിടികൂടിയ ശേഷം വൈദ്യ പരിശോധന നടത്തിയ ശേഷം പൊലീസ് ഇയാളെ നെന്മാറ സ്റ്റേഷനിലെത്തിക്കുകയായിരുന്നു .

ചെന്താമര പിടിയിലായ വിവരമറിഞ്ഞ് പ്രതിഷേധവുമായി സ്റ്റേഷൻ പരിസരത്തു തമ്പടിച്ച നാട്ടുകാർക്കിടയിലൂടെ പ്രതിയെ രാത്രി സ്റ്റേഷനിലെത്തിക്കാനും പൊലീസ് ഏറെ പ്രയാസപ്പെട്ടു. രോഷാകുലരായ നാട്ടുകാർ പ്രതിയെ ആക്രമിക്കാൻ ശ്രമിച്ചു. ഏറെ സാഹസികമായാണ് പ്രതിയെ സ്റ്റേഷനിലേക്കു കയറ്റിയത്. നെന്മാറ സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയിരുന്ന ജനം പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് . ഇവർ ഗേറ്റ് തകർത്തതോടെ നാട്ടുകാർക്ക് നേരെ പൊലീസ് ലാത്തിവീശി, ഇത് സംഘർഷത്തിന് വഴിവെക്കുകയായിരുന്നു.

ചെന്താമരയെ സംരക്ഷിക്കാൻ പൊലീസ് ജനങ്ങൾക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു.തുടർന്ന് പൊലീസ് സ്റ്റേഷന്റെ ഗേറ്റ് പൂട്ടി. ലാത്തിച്ചാർജിൽ അടികൊണ്ടിട്ടും മാറാതിരുന്ന ജനം പെപ്പർ സ്പ്രേയിൽ പിന്തിരിഞ്ഞോടി. നാട്ടുകാർ വൈകാരികമായി പ്രതികരിച്ചതോടെയാണ് ഒടുവിൽ ലാത്തിച്ചാർ‍ജും പെപ്പർ സ്പ്രേ പ്രയോഗവും നടത്തേണ്ടി വന്നത് എന്നാണ് പൊലീസിന്റെ ന്യായീകരണം.

ഒടുവിൽ ഇയാളെ രഹസ്യമായി ആലത്തൂർ ഡിവൈഎസ്‍പി ഓഫീസിലേക്ക് മാറ്റി. പ്രതിയെ മാറ്റിയത് വളരെ നാടകീയമായിട്ടാണ്. അഞ്ചു പോലീസ് വാഹനങ്ങൾ നെന്മാറ സ്റ്റേഷനിൽ നിന്നും പുറപ്പെട്ടു. മാധ്യമപ്രവർത്തകരെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ച് അഞ്ചു വാഹനങ്ങൾ അഞ്ചു വഴിയിലൂടെ കൊണ്ടുപോയി. അഞ്ചു വാഹനങ്ങളുടെ അകമ്പടിയോടെയാണ് പ്രതിയെ നാടകീയമായി ആലത്തൂർ സ്റ്റേഷനിലേക്ക് മാറ്റിയത് . മാധ്യമങ്ങളെയും വഴി തിരിച്ചുവിടാൻ പോലീസ് ശ്രമിച്ചു

കൊലപാതകം നടന്ന് 36-ാം മണിക്കൂറിലാണ് ഇന്നലെ ചെന്താമര പിടിയിലാകുന്നത്. പുലർച്ചെ 1.30നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
ഇന്ന് പ്രതിയെ വൈദ്യ പരിശോധനക്ക് വീണ്ടും വിധേയമാക്കും. തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് തീരുമാനം.

Tags: ChenthamaraNenmara Double Murder
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies