വാഷിംഗ്ടൺ വിമാന അപകടം; യാത്രാവിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു; മുങ്ങൽ വിദഗ്ധരുടെ തെരച്ചിൽ താൽക്കാലികമായി നിർത്തി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വാഷിംഗ്ടൺ വിമാന അപകടം; യാത്രാവിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു; മുങ്ങൽ വിദഗ്ധരുടെ തെരച്ചിൽ താൽക്കാലികമായി നിർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2025, 07:59 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ ഡിസി; യുഎസിൽ യാത്രാവിമാനവും ഹെലികോപ്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രാവിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. പോട്ടോമാക് നദിയിൽ നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തത്. അപകടകാരണത്തെക്കുറിച്ചുള്ള കൂടുതൽ വ്യക്തത വരുത്താൻ ഇതിലൂടെ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇതുവരെ 28 മൃതദേഹങ്ങളാണ് പോട്ടോമാക് നദിയിൽ നിന്ന് കണ്ടെടുത്തത്.

അപകടത്തിനിരയായവരുടെ മൃതദേഹങ്ങൾക്കായി മുങ്ങൽ വിദഗ്ധർ പോട്ടോമാക് നദിയിൽ  നടത്തിയ തെരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. നദിയിൽ പതിച്ച വിമാനത്തിന്റെ ഭാഗങ്ങൾ നീക്കം ചെയ്ത ശേഷം തെരച്ചിൽ തുടരാനാണ് നീക്കം. യുഎസ് തീരസംരക്ഷണ സേനയുടെ സഹായത്തോടെ വിമാന ഭാഗങ്ങൾ നദിയിൽ നിന്ന് കണ്ടെടുക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവ നീക്കം ചെയ്യുന്നതിനിടെ കൂടുതൽ മൃതദേഹങ്ങൾ കണ്ടുകിട്ടാൻ സാദ്ധ്യതയുണ്ടെന്നും രക്ഷാപ്രവർത്തകർ കണക്കുകൂട്ടുന്നു. ഇവ നീക്കം ചെയ്ത ശേഷം അവശേഷിക്കുന്ന മൃതദേഹങ്ങൾക്കായി മുങ്ങൽ വിദഗ്ധരുടെ പരിശോധന തുടരും.

നദിയിൽ മുങ്ങി നടത്തുന്ന തെരച്ചിലിന് വിമാനത്തിന്റെ കൂറ്റൻ ലോഹഭാഗങ്ങൾ തടസം സൃഷ്ടിക്കുകയും ഡൈവേഴ്‌സിന്റെ ജീവൻ അപകടത്തിലാക്കാനുള്ള സാദ്ധ്യതയും പരിഗണിച്ചാണ് തീരുമാനം. നദിയുടെ ഉപരിതലത്തിൽ ബോട്ടുകളിൽ പരിശോധന തുടരുന്നുണ്ട്.

യാത്രാവിമാനത്തിൽ 64 പേരും ഹെലികോപ്ടറിൽ മൂന്ന് പേരുമായിരുന്നു ഉണ്ടായിരുന്നത്. എല്ലാവരും മരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. 2009 ന് ശേഷം യുഎസിലുണ്ടായ ഏറ്റവും വലിയ വിമാന ദുരന്തമാണിത്. വാഷിംഗ്ടൺ ഡിസിയിലെ റൊണാൾഡ് റീഗൻ നാഷണൽ എയർപോർട്ടിലേക്ക് വന്ന യാത്രാ വിമാനമാണ് സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ചത്.

അപകടകാരണത്തെക്കുറിച്ച് യുഎസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവിധ ഏജൻസികൾ അന്വേഷണം ആരംഭിച്ചതായി യുഎസ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് വ്യക്തമാക്കി. എയർ ട്രാഫിക് കൺട്രോൾ യൂണിറ്റിൽ ജീവനക്കാർ കുറവായിരുന്നതാണ് അപകടകാരണമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

റൊണാൾഡ് റീഗൻ നാഷണൽ എയർപോർട്ടിലെ തിരക്കാണ് അപകടത്തിന് ഇടയാക്കിയതെന്നും ഒഴിവാക്കാവുന്ന ദുരന്തമാണ് ഉണ്ടായതെന്നും മെറിലാൻഡ് സെനറ്റർ ക്രിസ് വാൻ ഹോളൻ ബിബിസിയോട് പ്രതികരിച്ചു. കൈകാര്യം ചെയ്യാവുന്നതിലും കൂടുതൽ സർവ്വീസുകളാണ് ഇവിടെ നിന്നും ഓപ്പറേറ്റ് ചെയ്യുന്നതെന്നും ക്രിസ് വാൻ ഹോളൻ ചൂണ്ടിക്കാട്ടി.

Tags: ഡോണാൾഡ് ട്രംപ്വാഷിംഗ്ടൺ ഡിസിUS Aircraft accidentPotomac RiverBlackbox recoveredയുഎസ് എയർ ട്രാഫിക് കൺട്രോൾപോട്ടോമാക് നദി
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies