ബജറ്റ് സമ്മേളനത്തിന് തുടക്കം; ലക്ഷ്മീദേവിയെ നമിച്ച് പ്രധാനമന്ത്രി; വികസിത ഇന്ത്യയിലേക്കുള്ള ചുവടുവയ്പ്പാകും ഈ ബജറ്റെന്ന് മോദി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബജറ്റ് സമ്മേളനത്തിന് തുടക്കം; ലക്ഷ്മീദേവിയെ നമിച്ച് പ്രധാനമന്ത്രി; വികസിത ഇന്ത്യയിലേക്കുള്ള ചുവടുവയ്പ്പാകും ഈ ബജറ്റെന്ന് മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2025, 10:57 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജനങ്ങൾക്ക് പുതിയ ഊർജം നൽകുന്നതാകും ഈ ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മഹാലക്ഷ്മിയെ നമിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി തന്റെ വാക്കുകൾ തുടങ്ങിയത്. നമ്മുടെ രാജ്യത്തുള്ള പാവപ്പെട്ടവരെയും ഇടത്തരക്കാരെയും ലക്ഷ്മീദേവി തുടർന്നും അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഒരു ജനാധിപത്യ രാഷ്‌ട്രമെന്ന നിലയിൽ ഇന്ത്യ 75 വർഷം പൂർത്തിയാക്കിയെന്നത് അഭിമാനകരമായ നേട്ടമാണ്. ആഗോള തലത്തിൽ മികച്ച രീതിയിൽ നിലയുറപ്പിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. മൂന്നാമതും അധികാരത്തിൽ തുടരാനുള്ള വിശ്വാസം തന്നിലേൽപ്പിച്ചത് ജനങ്ങളാണ്. മൂന്നാം ടേമിലെ ആദ്യത്തെ സമ്പൂർണ്ണ ബജറ്റാണിത്. 2047ൽ, ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വർഷം പൂർത്തിയാക്കുമ്പോൾ, വികസിത ഭാരതമെന്ന ലക്ഷ്യം നിറവേറ്റുമെന്നും ഈ ബജറ്റ് ജനങ്ങൾക്ക് പുതിയ ഊർജ്ജം നൽകുമെന്നും ആത്മവിശ്വാസത്തോടെ പറയാൻ തനിക്ക് കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പരിഷ്കാരങ്ങൾക്ക് ശക്തിപകരുകയാണ് ഈ ബജറ്റിന്റെ ലക്ഷ്യം. എല്ലാ തവണത്തേയും പോലെ നിർണായക ബില്ലുകൾ ഈ സമ്മേളനത്തിലുമുണ്ട്. യുവതലമുറയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുകയെന്നത് സർക്കാരിന്റെ ദൗത്യമാണ്. സ്ത്രീ ശാക്തീകരണത്തിന് പ്രധാന്യം നൽകുന്ന സർക്കാരാണിത്. ഈ ബജറ്റ് സമ്മേളനം സു​ഗമമായി കൊണ്ടുപോകാൻ പ്രതിപക്ഷ സ​ഹകരണം ആവശ്യമാണെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.

രാഷ്‌ട്രപതി ദ്രൗപദി മുർമു ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും. സെഷന്റെ ആദ്യ ഭാഗം ഫെബ്രുവരി 13 നാണ് സമാപിക്കുക. രണ്ടാം ഭാഗം മാർച്ച് 10ന് ആരംഭിക്കും. ബജറ്റ് സമ്മേളനം ഏപ്രിൽ 4നാണ് സമാപിക്കുക.

കേന്ദ്ര ബജറ്റിന് പുറമേ നിർണായകമായ നിരവധി ബില്ലുകൾ അവതരിപ്പിക്കപ്പെടുന്ന സമ്മേളനം കൂടിയാണിത്. വഖ്ഫ് ഭേദ​ഗതി ബിൽ 2024 ഉൾപ്പടെ 16 പ്രധാന ബില്ലുകളാണ് ഈ സെഷനിൽ അവതരിപ്പിക്കപ്പെടുക.

Tags: Narendra Modipm modiUnion Budget 2025
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies