മഹാകുംഭമേളയിൽ വസന്തപഞ്ചമിസ്നാനത്തിന് അഖാരകളെത്തി ; പ്രയാഗ് രാജിൽ കനത്ത തിരക്ക്; വൻ സുരക്ഷയുമായി യുപി സർക്കാർ
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാകുംഭമേളയിൽ വസന്തപഞ്ചമിസ്നാനത്തിന് അഖാരകളെത്തി ; പ്രയാഗ് രാജിൽ കനത്ത തിരക്ക്; വൻ സുരക്ഷയുമായി യുപി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2025, 06:31 am IST
Facebook
Twitter
WhatsAppTelegram

പ്രയാഗ്‍രാജ്: മഹാകുംഭമേളയുടെ മൂന്നാം അമൃതസ്നാനം ഇന്ന് നടക്കുന്നു. വസന്തപഞ്ചമി അമൃതസ്നാനത്തിൽ ആദ്യമായി സംഗമത്തിൽ എത്തിയത് പഞ്ചായത്തി നിരഞ്ജനി അഖാരയിലെ സന്യാസിമാരാണ്. തുടർന്ന് കിന്നർ അഖാരയും, ഏറ്റവും വലിയഅഖാരയായ ജുന അഖാരയും ആവാഹൻ അഖാരയുമാണ് സ്നാനം നടത്തുന്നത്. 13 അഖാരകൾ ഓരോന്നായി നിശ്ചയിച്ച സമയത്ത് സ്നാനം നടത്തും.

സാധുക്കളുടെ അനുഗ്രഹവും സ്നാനപുണ്യവും തേടി ലക്ഷക്കണക്കിന് ഭക്തരാണ് സംഗമത്തിൽ ഉള്ളത്. ഇരുപതിലധികം രാജ്യങ്ങളിൽ നിന്നുള്ളവർ നിലവിൽ സംഗമത്തിൽ എത്തിയിട്ടുണ്ടെന്നാണ് കണക്ക്.

സംഗമത്തിലേക്കുള്ള വഴികളിലെല്ലാം 10 കിലോമീറ്ററോളം ഭക്തരുടെ നീണ്ട നിരയുണ്ട്. പ്രയാഗ്‌രാജ് ജംഗ്ഷനിൽ നിന്ന് ഏകദേശം 8 മുതൽ 10 കിലോമീറ്റർ വരെ ദൂരം കാൽനടയായിട്ടാണ് ആളുകൾ സംഗമത്തിലേക്ക് എത്തുന്നത്. തിരക്ക് കണക്കിലെടുത്ത് ഹനുമാൻ ക്ഷേത്രത്തിൽ ദർശനം അനുവദിക്കുന്നില്ല . ഫെയർ ഏരിയയിലെ എല്ലാ റോഡുകളും വൺവേയാണ്. ജനക്കൂട്ടത്തെ നേരിടാൻ 60,000-ത്തിലധികം സൈനികരെ വിന്യസിച്ചിട്ടുണ്ട്.

ജനക്കൂട്ടത്തെ നിരീക്ഷിക്കാൻ ഹെലികോപ്റ്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. വെളിച്ചമായാലുടൻ ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തും. 2750 സിസിടിവികളും സ്ഥാപിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി നൂറിലധികം പുതിയ ഐപിഎസുകാരെയും മേളയിൽ വിന്യസിച്ചിട്ടുണ്ട്.

ബസന്ത് പഞ്ചമി ദിനത്തിൽ പുലർച്ചെ നാല് വരെ 16.58 ലക്ഷം ഭക്തർ സ്നാനം നടത്തി എന്നാണ് അനുമാനം . ജനുവരി 13 മുതൽ ഇന്നലെ വരെ 34.97 കോടിയിലധികം ആളുകൾ മഹാകുംഭമേളയിലെത്തി. ഇന്ന് 3 മുതൽ 4 കോടി വരെ ഭക്തർക്ക് സംഗമത്തിൽ സ്നാനം നടത്താനാകുമെന്നാണ് യുപി ഭരണകൂടത്തിന്റെ കണക്ക്.

രണ്ടാം അമൃതസ്നാന ദിവസമുണ്ടായ അപകടപശ്ചാത്തലത്തിൽ ഇന്ന് കനത്ത സുരക്ഷയാണ് യു.പി. സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.
ബസന്ത്‌ പഞ്ചമി ദിനമായ തിങ്കളാഴ്ചയിലെ അമൃതസ്നാനത്തിന് ‘ഓപ്പറേഷൻ ഇലവൻ’ എന്നപേരിലാണ് കർശന സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നത്. ഞായറാഴ്ച രാവിലെമുതൽ തന്നെ പ്രയാഗ്‍രാജിലേക്ക് തീർഥാടകരുടെ ഒഴുക്കാണ്.

Tags: Maha Kumbh Mela 2025Shahi snanThird Amrit SnanBasant Panchami Shahi Snan
Share
Tweet
SendShare

More News from this section

കുഞ്ഞൻ സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ!!! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സീനിയർ ക്ലൗഡ് എൻജിനീയറായ പുഷ്പജ്യോതി രവികുമാർ

കർഷക പ്രതിഷേധത്തിന്റെ വിജയം; പരന്തൂർ വിമാനത്താവള പദ്ധതിയിൽ നിന്ന് തമിഴ്നാട് പിന്മാറി

ഐഡി കാർഡ് മതി, എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം; വനിതകൾക്ക് എക്സ്പ്രസ്- ഡീലക്സ് ബസുകളിലും സൗജന്യ യാത്ര; ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ

പാക് ക്രിമിനൽ സംഘങ്ങളുമായി സോഷ്യൽ മീഡിയ ബന്ധം? സയ്യിദ് അബൂബക്കർ കേരളത്തിലും എത്തി? ബെംഗളൂരുവിൽ 25കാരൻ അറസ്റ്റിൽ

മുംബൈയിൽ ഗണേശ വിഗ്രഹ ഘോഷയാത്ര അലങ്കോലമാക്കാൻ  ഇസ്ലാമിസ്റ്റുകളുടെ ശ്രമം; കെട്ടിടത്തിന് മുകളിൽ നിന്നും മുട്ടയേറ്; പ്രദേശത്ത് സംഘർഷാവസ്ഥ

നിർബന്ധിത മതപരിവർത്തനം, സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണം; ദാറുൽ ഉലൂം റഹീമിയക്കെതിരെ ബുൾഡോസർ നടപടി; മദ്രസ നടത്തിപ്പുകാരനും മക്കൾക്കുമെതിരെ കേസ്

Latest News

കടം തിരികെ തരാമെന്ന് വിളിച്ചുവരുത്തി; 64കാരനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി; ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

‘സാക്ഷികളെ ഭീഷണിപ്പെടുത്താനും വലിയ പിടിപാടുണ്ടെന്ന് കാണിക്കാനുമുള്ള ശ്രമം’; മ്യൂസിയം സ്റ്റേഷനിലെ ഇഡി ആക്രമണക്കേസ് പ്രതികളുടെ ഓണാഘോഷം; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഇഡി

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റെന്ന് പരാതി; കൊല്ലത്ത് ഭർത്താവ് അറസ്റ്റിൽ; യുവതി വിവാഹമോചന ഹർജി നൽകി

അച്ഛനൊപ്പം കടയിൽ നിന്നും മടങ്ങവേ അപകടം; ടോറസ് കയറിയിറങ്ങി 7 വയസുകാരന് ദാരുണാന്ത്യം

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകി; ഫാർമസിസ്റ്റല്ല മരുന്ന് നൽകിയതെന്ന് സൂചന; നീതി മെഡിക്കൽ സ്റ്റോറിനെതിരെ ഗുരുതര ആരോപണം

രോഹനും അഖിലിനും അർദ്ധസെഞ്ച്വറി; റൺമല തീർത്ത് കൃഷ്ണദേവൻ

കൊടുവള്ളിയിൽ 12കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; പൊലീസിന്റെ ലുക്കൗട്ട് നോട്ടീസിന് പിന്നാലെ മുഖ്യപ്രതി ഉവൈസ് വിദേശത്തേക്ക് കടന്നു

തീരദേശ പാതയിൽ അപകടം; ഓട്ടോയും സൂപ്പർ ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies