തൊമ്പാട്ട് ലക്ഷ്മിയും കീഴടങ്ങി; മാവോയിസ്റ്റ് മുക്തമായി കർണാടക; മുഴുവൻ നക്സലുകളും മുഖ്യാധാരയിലേക്ക്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൊമ്പാട്ട് ലക്ഷ്മിയും കീഴടങ്ങി; മാവോയിസ്റ്റ് മുക്തമായി കർണാടക; മുഴുവൻ നക്സലുകളും മുഖ്യാധാരയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2025, 02:59 pm IST
Facebook
Twitter
WhatsAppTelegram

ഉഡുപ്പി: കർണാടകയിലെ സജീവ മാവോയിസ്റ്റുകളിൽ അവസാനത്തെ വ്യക്തിയായി കണക്കാക്കുന്ന തൊമ്പാട്ട് ലക്ഷ്മി നിരുപാധികം കീഴടങ്ങി. ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർ വിദ്യാ കുമാരിക്കും എസ്പി അരുൺ കെ.യ്‌ക്കും മുൻപിലാണ് കീഴടങ്ങൽ. മുൻ നക്സലും സംസ്ഥാന മാവോയിസ്റ്റ് കീഴടങ്ങൽ കമ്മിറ്റിയിലെ അം​ഗവുമായ ശ്രീപാൽ, ലക്ഷ്മിയുടെ ഭർത്താവ് സലീം എന്നിവർ‌ ഒപ്പമുണ്ടായിരുന്നു. ആന്ധ്രയിൽ വച്ച് 2020ലായിരുന്നു മുൻ മാവോയിസ്റ്റായ സലീം കീഴടങ്ങിയിരുന്നത്.

കുന്ദാപൂർ താലൂക്കിലെ മഛാട്ടു ​ഗ്രാമത്തിലുള്ള തൊമ്പാട്ട് സ്വദേശിയാണ് ലക്ഷ്മി. കഴിഞ്ഞ ഏതാനും വർഷമായി ആന്ധ്രയിൽ ഒളിവിലായിരുന്നു. ഉഡുപ്പി ജില്ലയിലെ കുന്ദാപൂർ താലൂക്കിലെ രണ്ടു പൊലീസ് സ്റ്റേഷനുകളിലായി മൂന്ന് കേസുകളാണ് ലക്ഷ്മിക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. 2007-2008 കാലത്തെ കേസുകളാണിത്. പൊലീസിന് നേർക്ക് നിറയൊഴിച്ചതിനും ​ഗ്രാമങ്ങളിൽ മാവോയിസ്റ്റ് ലേഖനങ്ങൾ വിതരണം ചെയ്തതിനും ആക്രമണം നടത്തിയതിനുമാണ് കേസ്.

15 വർഷം മുൻപാണ് കുടുംബത്തെ ഉപേക്ഷിച്ച് ലക്ഷ്മി നക്സൽ പ്രവർത്തനങ്ങളിൽ സജീവമായത്. ചിക്കമം​ഗളൂരു, ഉഡുപ്പി ജില്ലകളിൽ മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ സജീവമായിരുന്നു അവർ. കർണാടക സർക്കാർ ‘സറണ്ടർ’ പ്രോട്ടോകോളും പാക്കേജും പ്രഖ്യാപിച്ചതോടെയായിരുന്നു നക്സലിസം ഉപേക്ഷിച്ച് പൊലീസിന് മുന്നിൽ കീഴടങ്ങാനുള്ള തീരുമാനം ലക്ഷ്മി കൈക്കൊണ്ടത്. പലതവണ ഇതിനായി ശ്രമിച്ചെങ്കിലും കീഴടങ്ങൽ നീണ്ടുപോയി. സറണ്ടർ കമ്മിറ്റി രൂപീകരിച്ചതാണ് കീഴടങ്ങലിന് തുണയായതെന്നും ലക്ഷ്മി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ആശ്വാസകരമായ സറണ്ടർ പാക്കേജ് പ്രഖ്യാപിച്ച കർണാടക സർക്കാരിന് ലക്ഷ്മി നന്ദി പറയുകയും ചെയ്തു.

സറണ്ടർ പാക്കേജ് പ്രകാരം A കാറ്റ​ഗറിയിലാണ് ലക്ഷ്മി. അതിനാൽ ഏഴ് ലക്ഷം രൂപ ഇവർ‌ക്ക് ലഭിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ലക്ഷ്മി കീഴടങ്ങിയതോടെ മാവോയിസ്റ്റ് മുക്ത സംസ്ഥാനമായിരിക്കുകയാണ് കർണാടക. ലക്ഷ്മിയടക്കം 22 പേരായിരുന്നു കീഴടങ്ങാനുണ്ടായിരുന്നത്.

Tags: maoistNaxaliteThombattu Lakshmi
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies