തിരുപ്പറൻകുണ്ഡ്രം കുന്നിൽ അവകാശവാദമുന്നയിച്ച ഇസ്ലാമിസ്റ്റുകൾക്കെതിരെ ആളിക്കത്തി ഹൈന്ദവരോഷം; തമിഴ്‍നാട്ടിൽ വൻ പ്രതിഷേധം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരുപ്പറൻകുണ്ഡ്രം കുന്നിൽ അവകാശവാദമുന്നയിച്ച ഇസ്ലാമിസ്റ്റുകൾക്കെതിരെ ആളിക്കത്തി ഹൈന്ദവരോഷം; തമിഴ്‍നാട്ടിൽ വൻ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2025, 06:59 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പറൻകുണ്ഡ്രം കുന്നിൽ അവകാശവാദമുന്നയിച്ച ഇസ്ലാമിസ്റ്റുകൾക്കെതിരെ ഹൈന്ദവരോഷം ആളിക്കത്തി. കോടതി പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ ഹിന്ദുക്കൾക്ക് അനുമതി നൽകിയതിനെത്തുടർന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് കാവിക്കൊടികളുമായി പ്രതിഷേധത്തിനെത്തിയത്. പ്രതിഷേധമുണ്ടാകുമെന്ന ഭയത്തിൽ 3500 പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിരുന്നു.അവരുടെ സാന്നിധ്യത്തിലാണ് ഹിന്ദു മുന്നണി മധുരയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.

തമിഴ്‌നാട്ടിലെമ്പാടുമുള്ള ജനങ്ങൾ പങ്കെടുത്ത പ്രതിഷേധത്തിൽ നിരവധി സ്ത്രീകളും ഉണ്ടായിരുന്നു. ബിജെപി, ആർഎസ്എസ്, ഹിന്ദു മുന്നണി, ഹിന്ദു മുന്നണി, വിശ്വ ഹിന്ദു പരിഷത്ത് എന്നിവയുൾപ്പെടെ 50-ലധികം ഹിന്ദു സംഘടനകളും പ്രതിഷേധത്തിൽ പങ്കാളികളായി.

പ്രതിഷേധപ്രകടനത്തിലെ വൻ ജനാവലിയുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. തിരുപ്പറൻകുണ്ഡ്രം കുന്നുകളിലെ മുരുക ക്ഷേത്രം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികൾ മുദ്രാവാക്യങ്ങളുയർത്തുന്നത് ദൃശ്യങ്ങളിൽ കാണാം. വൈകുന്നേരം 6 മണിക്ക് മുമ്പ് പ്രതിഷേധം അവസാനിച്ചു, തുടർന്ന് പ്രദേശത്ത് കനത്ത പോലീസും സുരക്ഷയും തുടർന്നു.

പ്രതിഷേധപ്രകടനത്തിനായി തിരുപ്പറൻകുണ്ഡ്രത്തേക്ക് പുറപ്പെട്ട വിവിധ ജില്ലകളിൽ നിന്നുള്ള ഹിന്ദു മുന്നണി അംഗങ്ങളെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുപ്പൂരിൽ നിന്ന് തിരുപ്പറൻകുണ്ഡ്രത്തേക്ക് പോയ ഹിന്ദു മുന്നണി നേതാവ് കാടേശ്വര സുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്തു. നിരവധി മുരുക ഭക്തർ വാഹനങ്ങളിൽ മധുര ജില്ലാ അതിർത്തി വരെ സഞ്ചരിച്ച് തിരുപ്പറൻകുണ്ഡ്രത്തേക്ക്എത്തിച്ചേർന്നു,

പുരാതന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന മധുര തിരുപ്പറൻകുണ്ഡ്രം കുന്നിലെ സിക്കന്ദർ ബാദുഷ ദർഗയിൽ ആടുകളെയും കോഴികളെയും അറുത്ത് ഇസ്ലാമിക സംഘടനകൾ ഖുർബാനി അർപ്പിക്കുന്നത് തടയണമെന്ന് ഹിന്ദുമക്കൾ കക്ഷി മധുര ജില്ലാ പ്രസിഡന്റ് സോളൈക്കണ്ണൻ പോലീസ് കമ്മീഷണർ ലോഗനാഥന് പരാതി നൽകിയിരുന്നു.

മധുരയിലെ തിരുപ്പറൻകുണ്ഡ്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന കുന്ന് ഒരു പുണ്യസ്ഥലമാണെന്നും ഹിന്ദുക്കൾക്ക് മതപരമായി വലിയ പ്രാധാന്യമുള്ളതാണെന്നും സോളൈക്കണ്ണൻ തന്റെ പരാതിയിൽ പറഞ്ഞിരുന്നു. ഇസ്ലാമിക ജമാഅത്ത് നേതാക്കളുടെ നേതൃത്വത്തിൽ ഒരു സംഘം മുസ്ലീങ്ങളാണ് ദർഗയിൽ ആടുകളെയും കോഴികളെയും ബലി നൽകാൻ കുന്നിലേക്ക് അതിക്രമിച്ച് പ്രവേശിക്കാൻ ശ്രമിച്ചത്. എന്നാൽ, ദർഗയിൽ പ്രാർത്ഥനകൾ മാത്രമേ അനുവദിക്കൂ, മൃഗബലി അനുവദിക്കില്ല എന്ന് വ്യക്തമാക്കിയ പോലീസ് ജമാഅത്ത് നേതാക്കൾക്ക് പ്രവേശനം നിഷേധിച്ചു.

കുന്നിൽ മൃഗങ്ങളെ ബലിയർപ്പിക്കാനുള്ള മുസ്ലീങ്ങളുടെ ശ്രമത്തെ ഹിന്ദു മുന്നണി അംഗങ്ങൾ എതിർത്തു. കുന്നിനെ മൊത്തത്തിൽ ഇസ്ലാമിക ആരാധനാലയമാക്കി മാറ്റാൻ മുസ്ലീങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ആറുപടൈ വീടുകളിൽ ഒന്നായ തിരുപ്പറൻകുണ്ഡ്രം മുരുക ക്ഷേത്രം നിൽക്കുന്ന മല സിക്കന്ദർ കുന്നാണെന്നാണ് ഇപ്പോൾ ഇസ്ലാമിസ്റ്റുകൾ അവകാശപ്പെടുന്നത്. എന്നാൽ ഈ കുന്ന് എന്നും മുരുകന്റെ മണ്ണായിരിക്കുമെന്നും , ജീവൻ നൽകിയും പോരാടുമെന്നും ഹിന്ദുവിശ്വാസികൾ പറഞ്ഞു.

Tags: Thiruparankundram hill templeThiruparankundram
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies