ബംഗബന്ധുവിന്റെ ഓർമ്മകൾ പോലും ഭയപ്പെടുത്തുന്നു ; ഷെയ്ഖ് മുജിബുർ റഹ്മാന്റെ വസതിയായ "ധൻമോണ്ടി 32" മുസ്‌ളീം തീവ്രവാദികൾ തകർത്തു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബംഗബന്ധുവിന്റെ ഓർമ്മകൾ പോലും ഭയപ്പെടുത്തുന്നു ; ഷെയ്ഖ് മുജിബുർ റഹ്മാന്റെ വസതിയായ “ധൻമോണ്ടി 32” മുസ്‌ളീം തീവ്രവാദികൾ തകർത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2025, 10:08 am IST
FacebookTwitterWhatsAppTelegram

ധാക്ക: ബംഗ്ലാദേശിലെ ധാക്കയിലെ ധൻമോണ്ടിയിൽ സ്ഥിതി ചെയ്യുന്ന ബംഗബന്ധു മെമ്മോറിയൽ മ്യൂസിയം അക്രമിസംഘം തകർത്തു.

ബംഗബന്ധു ഭവൻ , ധൻമോണ്ടി 32 എന്നും അറിയപ്പെടുന്ന ഈ സൗധം ബംഗ്ലാദേശിന്റെ സ്ഥാപക നേതാവും പ്രസിഡന്റുമായ ബംഗബന്ധു ഷെയ്ഖ് മുജിബുർ റഹ്മാന്റെ സ്വകാര്യ വസതിയായിരുന്നു. മുജിബിനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും കൊലപ്പെടുത്തിയത് ഈ വസതിയിൽ വെച്ചായിരുന്നു. 2009 ൽ ഈ കെട്ടിടത്തെ സർക്കാർ ദേശീയ പൈതൃക സ്ഥലമായി പട്ടികപ്പെടുത്തി. 2024 ൽ ഷെയ്ഖ് ഹസീനയുടെ പലായനത്തിന് ശേഷം ധൻമോണ്ടി 32 ആക്രമിച്ച മുസ്‌ളീം തീവ്രവാദികൾ ഈ കെട്ടിടത്തെ ഭാഗികമായി നശിപ്പിച്ചിരുന്നു. ഇന്നലെ ആ ചരിത്ര സ്മാരകത്തെ അവർ പൂർണ്ണമായും പൊളിച്ചു മാറ്റി.

തീവ്രവാദികളായ വിദ്യാർത്ഥികളുടെ സംഘം ഇന്നലെ രാത്രി ഒൻപതു മണിയോടെ ബംഗബന്ധു ഭവനിലക്ക് ‘ബുൾഡോസർ ഘോഷയാത്ര’ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് രാത്രി 8:00 മണിയോടെ ധൻമോണ്ടി വസതിയിലേക്ക് ഇരച്ചു കയറിയ അക്രമിസംഘം കെട്ടിടം തകർക്കുകയായിരുന്നു.

സൈന്യത്തിന്റെയും പോലീസിന്റെയും വൻ സന്നാഹങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഈ ചരിത്ര സ്മാരകം തകർത്തത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന നിരവധി വീഡിയോകളിൽ സൈന്യം സ്ഥലത്തെത്തി വീടിന് മുന്നിൽ നിലയുറപ്പിച്ചിരിക്കുന്നതായി കാണാം.

മുജിബുർ കുടുംബവുമായി ബന്ധപ്പെട്ടിരുന്ന ഓർമ്മകളുള്ള ആ വീട് സ്വേച്ഛാധിപത്യത്തിന്റെയും ഫാസിസത്തിന്റെയും പ്രതീകമാണെന്ന് കലാപകാരികൾ ആരോപിച്ചു. ഫാസിസം എന്ന് അവർ വിളിക്കുന്ന “മുജിബിസ”ത്തിന്റെ അടയാളങ്ങൾ രാജ്യത്തു നിന്നും ഇല്ലാതാക്കണമെന്ന് ജനക്കൂട്ടം അലറി വിളിക്കുന്നത് വീഡിയോകളിൽ കാണാം.

ധൻമോണ്ടിയിലെ സ്മാരകം തകർക്കുന്നതിനെക്കുറിച്ച് ഇങ്ക്വിലാബ് മഞ്ചയുടെ കൺവീനറും ജതിയ നാഗോറിക് കമ്മിറ്റി അംഗവുമായ ഷെരീഫ് ഒസ്മാൻ ബിൻ ഹാദി ഒന്നിലധികം ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടതായി ഇന്നലെ ഉച്ചകഴിഞ്ഞ് പ്രമുഖ ബംഗ്ളദേശി പത്രമായ പ്രോതോം അലോ റിപ്പോർട്ട് ചെയ്തു. പ്രതിഷേധം ആദ്യം രാത്രി 9 മണിക്ക് നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് രാത്രി 8 മണിയിലേക്ക് മാറ്റി.

മുസ്ളീം തീവ്രവാദികൾ ധൻമോണ്ടി-32 വസതി ലക്ഷ്യമിടുന്നത് ഇതാദ്യമല്ല. അവാമി ലീഗ് ഭരണകൂടം പുറത്താക്കപ്പെട്ടതിനെത്തുടർന്ന് ഓഗസ്റ്റ് 5 ന്, കലാപകാരികൾഇവിടെ സമാനമായ ഒരു ആക്രമണം നടത്തിയിരുന്നു. അന്ന് കെട്ടിടം നശിപ്പിക്കുകയും അതിന്റെ ചില ഭാഗങ്ങൾ തീയിടുകയും ചെയ്തു. അതിനുശേഷം, ഈ സ്മാരകം മിക്കവാറും ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.

 

 

 

 

 

 

Tags: Bangabandhu Memorial MuseumDhanmondi 32Bangabandhu Bhaban
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies