ഇരുട്ടടി; സംസ്ഥാന ബഡ്ജറ്റ് സർക്കാർ ജീവനക്കാരെയും അധ്യാപകരെയും സമ്പൂർണ്ണമായി വഞ്ചിക്കുന്നത് ; ദേശീയ അധ്യാപക പരിഷത്ത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇരുട്ടടി; സംസ്ഥാന ബഡ്ജറ്റ് സർക്കാർ ജീവനക്കാരെയും അധ്യാപകരെയും സമ്പൂർണ്ണമായി വഞ്ചിക്കുന്നത് ; ദേശീയ അധ്യാപക പരിഷത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2025, 01:44 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരെയും അധ്യാപകരെയും ഒട്ടും പരിഗണിക്കാതെയുള്ള ഒരു ബജറ്റ് ആണ് 2025- 26 സാമ്പത്തിക വർഷത്തിൽ ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നതെന്ന് ദേശീയ അധ്യാപക പരിഷത്ത്. സാധാരണക്കാരനും മധ്യവർഗ്ഗത്തിനും ആശ്വാസകരമായ ഒരു കേന്ദ്ര ബജറ്റിന് പിന്നാലെ ജീവനക്കാരുടെ സകല പ്രതീക്ഷയും അസ്തമിപ്പിക്കുന്ന ഒരു ബഡ്ജറ്റ് ആണ് നിയമസഭയിൽ അവതരിപ്പിച്ചത്.

2019 ലെ ശമ്പള പരിഷ്കരണത്തിന്റെ കുടിശികയോ ഇതുവരെയുള്ള 19 ശതമാനം ക്ഷാമ ബത്ത കുടിശ്ശികയോ ജീവനക്കാർക്ക് ആശ്വാസകരം എന്ന് കരുതാവുന്ന ഏതെങ്കിലും തരത്തിലുള്ള പരിഷ്കരണ നടപടികളോ പ്രതീക്ഷിച്ചിരുന്ന മുഴുവൻ ആളുകൾക്കും ഇരുട്ടടിയായിട്ടാണ് ബജറ്റ് അവതരണം മാറിയിരിക്കുന്നത്.

2024 ജൂലൈയിൽ നിയമിക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണ കമ്മീഷനെ നിയമിക്കുകയോ അതിനുള്ള എന്തെങ്കിലും നിർദ്ദേശങ്ങളോ ബജറ്റിൽ ഇല്ല. പങ്കാളിത്ത പെൻഷൻ പദ്ധതി പൂർണമായും പിൻവലിക്കും എന്ന് പ്രതീക്ഷിച്ച ജീവനക്കാരെ കടുത്ത നിരാശയിൽ ആക്കുന്ന നടപടിയാണ് പുറത്തുവന്നത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയോ ഭവന വായ്പ പദ്ധതിയോ പരിഷ്കരിച്ച് നടപ്പാക്കുന്നതിനെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള നിർദ്ദേശങ്ങളില്ല.

വിദ്യാഭ്യാസ രംഗത്ത് കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ച് നടപ്പാക്കി കൊണ്ടിരിക്കുന്ന വിവിധ പദ്ധതികൾക്കുള്ള ഫണ്ട് കേരളത്തിന് നഷ്ടപ്പെടുത്തുന്ന തരത്തിലാണ് ഈ സർക്കാർ മുന്നോട്ടുപോകുന്നത്.കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി,സ്റ്റാർസ് പദ്ധതി,പിഎം ശ്രീ പദ്ധതി,അടൽ ടിങ്കറിംഗ് ലാബുകൾ തുടങ്ങി ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ട് വെക്കുന്ന പദ്ധതികൾക്കെല്ലാം കേവലം രാഷ്‌ട്രീയമായ എതിർപ്പിന്റെ പേരിൽ തടയിടുന്ന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്. ജനാധിപത്യ സംവിധാനത്തെ ചലിപ്പിക്കുന്ന സാധാരണക്കാരായ ഉദ്യോഗസ്ഥ വൃന്ദത്തെ കടുത്ത നിരാശയിലാക്കുന്ന ബജറ്റ് ആണ് ഇന്ന് അവതരിപ്പിക്കപ്പെട്ടതെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് കെ. സ്മിത പറഞ്ഞു.

Tags: National Teachers Unionkerala budget 2025-26
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies