രാജി വെച്ചിട്ടില്ല; അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് മേരികോം; IOA കുടുംബം, പാനലിൽ തുടരുമെന്ന് താരം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജി വെച്ചിട്ടില്ല; അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് മേരികോം; IOA കുടുംബം, പാനലിൽ തുടരുമെന്ന് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2025, 03:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അത്‌ലറ്റ്സ് കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് രാജിവെച്ചതായുള്ള റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ് ബോക്സിങ് താരം എംസി മേരികോം. താൻ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും കാലാവധി പൂർത്തിയാകുന്നതുവരെ പാനലിൽ തുടരുമെന്നും മേരികോം വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ദേശീയ ഗെയിംസ് സമാപന ചടങ്ങിൽ പങ്കെടുക്കാൻ ഹൽദ്വാനിയിലേക്ക് പോയ താരം അവിടെ സൗകര്യങ്ങളില്ലാത്ത ഹോട്ടലിൽ താമസിക്കേണ്ടി വന്നതിന്റെ അമർഷം മാധ്യമങ്ങളോട് പ്രകടിപ്പിച്ചിരുന്നു. ഇതാണ് പിന്നീട് തന്റെ രാജി പ്രഖ്യാപനമായി വ്യാഖ്യാനിക്കപ്പെട്ടതെന്ന് മേരികോം പറഞ്ഞു.

“ഇത്തരത്തിലുള്ള പെരുമാറ്റം വീണ്ടും ഉണ്ടായാൽ രാജിവയ്‌ക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഞാൻ എന്റെ സഹ (അത്‌ലറ്റ്‌സ് കമ്മീഷൻ) അംഗങ്ങളോട് പറയുകയായിരുന്നു. എന്നാൽ ഞാൻ രാജിവയ്‌ക്കുന്നുവെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. IOA എന്റെ കുടുംബമാണ്, എന്തെങ്കിലും കാര്യത്തിൽ എനിക്ക് അസന്തുഷ്ടിയുണ്ടെങ്കിൽ, അത് പ്രകടിപ്പിക്കാൻ എനിക്ക് എല്ലാ അവകാശവുമുണ്ട്. അതിനർത്ഥം ഞാൻ രാജിവയ്‌ക്കുന്നു എന്നല്ല,” അവർ പറഞ്ഞു.

എന്തുകൊണ്ടാണ് തന്റെ പ്രസ്താവനകൾ മാത്രം വളച്ചൊടിക്കപ്പെടുന്നതെന്നും സഹകായിക താരങ്ങൾ പലരും പലവിഷയങ്ങളിലും പ്രതികരിക്കുന്നുണ്ടെങ്കിലും അവരാരും വിവാദത്തിൽപെടുന്നില്ലെന്നും മേരികോം പറഞ്ഞു. ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങിന് പോയപ്പോൾ മെച്ചപ്പെട്ട ഹോട്ടൽ ലഭ്യമായിട്ടും തന്നെ മാത്രം ഒരു മോശം ഹോട്ടലിൽ താമസിപ്പിച്ചു. മറ്റുള്ളവർക്ക് മെച്ചപ്പെട്ട സൗകര്യം നൽകാൻ കഴിയുമെങ്കിൽ തനിക്ക് എന്തുകൊണ്ട് നൽകിയില്ലെന്ന കാര്യമാണ് ചോദ്യം ചെയ്തതെന്നും താരം വിശദമാക്കി.

2022 ലാണ് മേരികോമിനെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അത്‌ലറ്റ്സ് കമ്മീഷൻ ചെയർപേഴ്സണായി തെരഞ്ഞെടുക്കുന്നത്. ടേബിൾ ടെന്നീസ് താരം എ ശരത് കമാൽ ആണ് വൈസ് ചെയർപേഴ്സൺ. ഒളിമ്പിക് മെഡൽ ജേതാവായ ബാഡ്മിന്റൺ താരം പി.വി. സിന്ധു, മുൻ ഷോട്ട്പുട്ട് താരം ഓം പ്രകാശ് കർഹാന, ഒളിമ്പ്യൻ ശിവ കേശവൻ, ലണ്ടൻ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് ഷൂട്ടർ ഗഗൻ നരംഗ്, തുഴച്ചിൽ താരം ബജ്രംഗ് ലാൽ, ഫെൻസർ ഭവാനി ദേവി, മുൻ വനിതാ ഹോക്കി ക്യാപ്റ്റൻ റാണി രാംപാൽ, ടോക്കിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ ജേതാവായ ഭാരോദ്വഹന താരം മീരാഭായ് ചാനു എന്നിവരും കമ്മീഷനിൽ ഉൾപ്പെടുന്നു.ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരങ്ങളിൽ ഒരാളായ മേരി കോം മുൻപ് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അത്‌ലറ്റ്സ് ഫോറത്തിലും അംഗമായിരുന്നു.

 

Tags: ResignationdeniedM C Mary KomIndian Olympic Associationathletes commission chairpersonboxing legend
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies