ഹൃദ്രോഗ ചികിത്സാരംഗത്ത് നാഴികക്കല്ല് കുറിച്ച് കിംസ് ശ്രീചന്ദ് ആശുപത്രി; അത്യാധുനിക ടിഎംവിആര്‍ ശസ്ത്രക്രിയയിലൂടെ രോഗിക്ക് പുതുജീവന്‍
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹൃദ്രോഗ ചികിത്സാരംഗത്ത് നാഴികക്കല്ല് കുറിച്ച് കിംസ് ശ്രീചന്ദ് ആശുപത്രി; അത്യാധുനിക ടിഎംവിആര്‍ ശസ്ത്രക്രിയയിലൂടെ രോഗിക്ക് പുതുജീവന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2025, 12:01 pm IST
FacebookTwitterWhatsAppTelegram

കണ്ണൂര്‍: ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് അത്യാധുനിക ചികിത്സാരീതിയിലൂടെ വീണ്ടും ചരിത്രം കുറിച്ച് കിംസ് ശ്രീചന്ദ് ആശുപത്രി. 69 വയസ്സുള്ള രോഗിക്ക് ട്രാന്‍സ്‌കത്തീറ്റര്‍ മിട്രല്‍ വാല്‍വ് റീപ്ലേസ്മെന്റ് (ടിഎംവിആര്‍) വിജയകരമായി നടത്തിയാണ് പുതിയ നേട്ടം കൈവരിച്ചത്. മുമ്പ് രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ കഴിഞ്ഞ രോഗിക്കാണ് ടിഎംവിആര്‍ വഴി പുതുജീവന്‍ നല്‍കിയത്.

രക്തം ശരിയായി ഒഴുകാതെ ബുദ്ധിമുട്ടിയിരുന്ന വ്യക്തിക്ക് 2003-ല്‍ മിട്രല്‍ വാല്‍വ് റിപ്പയറും, 2015-ല്‍ ബയോളജിക്കല്‍ വാല്‍വ് ഉപയോഗിച്ച് മിട്രല്‍ വാല്‍വ് മാറ്റിവെക്കേണ്ടി വന്നിരുന്നു. പിന്നീട് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രോസ്തെറ്റിക് വാല്‍വിന്റെ പ്രവര്‍ത്തനം തകരാറിലായതായി കണ്ടെത്തുകയായിരുന്നു.

വീണ്ടും തുറന്ന ഹൃദയ ശസ്ത്രക്രിയ നടത്തുന്നത് രോഗിയെ വലിയ അപകടത്തിലാക്കുമെന്ന സാഹചര്യത്തിലാണ് ടിഎംവിആര്‍ എന്ന അത്യാധുനിക രീതിയിലുള്ള വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചത്. കിംസ് ശ്രീചന്ദ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. രോഗി സുഖംപ്രാപിച്ച് വരികയാണ്.

ശസ്ത്രക്രിയ കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ രോഗിയെ വാര്‍ഡിലേക്ക് മാറ്റുകയും സാധാരണപോലെ നടക്കാന്‍ തുടങ്ങുകയും ചെയ്തു എന്നത് ടിഎംവിആര്‍ ചികിത്സയുടെ വിജയമായി എടുത്തുകാണിക്കുന്നു. ആറ് മണിക്കൂറിന് ശേഷം ഭക്ഷണം കഴിച്ചു തുടങ്ങിയ രോഗിയെ 48 മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാനാണ് തീരുമാനം. ടിഎംവിആര്‍ രീതിയിലുള്ള ചികിത്സയുടെ ഈ അതിവേഗ രോഗമുക്തി ആരോഗ്യരംഗത്ത് ഒരു പുതിയ പ്രതീക്ഷ നല്‍കുന്നുണ്ട്.

ടിഎംവിആര്‍: അത്യാധുനിക ചികിത്സാരീതി

തുറന്ന ശസ്ത്രക്രിയയില്ലാതെ, തുടയുടെ ഭാഗത്തുള്ള ഞരമ്പിലൂടെ (ഫെമറല്‍ വെയിന്‍) കത്തീറ്റര്‍ (ഒരു ചെറിയ ഉപകരണം) ഉപയോഗിച്ച് വാല്‍വ് മാറ്റിവെക്കുന്ന സങ്കീര്‍ണമായ ചികിത്സാരീതിയാണ് ടിഎംവിആര്‍. വളരെ കുറച്ച് സെന്ററുകളില്‍ മാത്രം ലഭ്യമാവുന്ന അത്യാധുനിക ചികിത്സ കൂടിയാണിത്. ഹൃദയത്തില്‍ നാല് വാല്‍വുകളുണ്ട്. ഓരോ വാല്‍വിനും രക്തം ഒരു ദിശയിലേക്ക് മാത്രം ഒഴുകാന്‍ സഹായിക്കുന്ന ഒരു വാതിലിന്റെ ധര്‍മമാണുള്ളത്.

മിട്രല്‍ വാല്‍വ് ഇടത് ഏട്രിയത്തിനും ഇടത് വെന്‍ട്രിക്കിളിനും ഇടയില്‍ സ്ഥിതി ചെയ്യുന്നു. ഈ വാല്‍വിന് എന്തെങ്കിലും തകരാറ് സംഭവിച്ചാല്‍ രക്തം ശരിയായി ഒഴുകില്ല. ഇത് പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. ടിഎംവിആര്‍ ചികിത്സയില്‍, തകരാറിലായ വാല്‍വിന്റെ സ്ഥാനത്ത് പുതിയ വാല്‍വ് സ്ഥാപിക്കുന്നു.

ഡോ. രവീന്ദ്രന്‍ പി (മെഡിക്കല്‍ ഡയറക്ടര്‍ & ചീഫ് ഓഫ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി), ഡോ. സന്ദീപ് (ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ്), ഡോ. റയാന്‍ (കാര്‍ഡിയാക് അനസ്‌തേഷ്യ), ഡോ. ദില്‍ഷാദ് ടി.പി. (സി ഒ ഒ, കിംസ് ശ്രീചന്ദ് ഹോസ്പിറ്റല്‍, കണ്ണൂര്‍) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: operationKIMS SREECHAND HOSPITAL
ShareTweetSendShare

More News from this section

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

Latest News

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies