അങ്ങോട്ട് ചൊറിഞ്ഞ് കോൺ​ഗ്രസ് കേരളഘടകം; കരണം പുകയ്ക്കുന്ന മറുപടിയുമായി പ്രീതി സിന്റ; വ്യാജ വാർത്ത പ്രചരിപ്പിച്ചതോടെ നാണംകെട്ട് പാർട്ടി; സംഭവിച്ചത് ഇത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അങ്ങോട്ട് ചൊറിഞ്ഞ് കോൺ​ഗ്രസ് കേരളഘടകം; കരണം പുകയ്‌ക്കുന്ന മറുപടിയുമായി പ്രീതി സിന്റ; വ്യാജ വാർത്ത പ്രചരിപ്പിച്ചതോടെ നാണംകെട്ട് പാർട്ടി; സംഭവിച്ചത് ഇത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2025, 01:03 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നടി പ്രീതി സിന്റയ്‌ക്കെതിരെ കേരളത്തിലെ കോൺ​ഗ്രസ് ഘടകം എക്സിൽ പങ്കുവച്ച വ്യാജ വാർത്തയ്‌ക്ക് പിന്നാലെ രൂക്ഷമായ ഭാഷയിൽ മറുപടി നൽകി താരം. തന്നെക്കുറിച്ച് വ്യാജ റിപ്പോർട്ടുകൾ പ്രചരിപ്പിച്ച കേരളത്തിലെ കോൺ​ഗ്രസിനെക്കുറിച്ച് ഓർത്ത് ലജ്ജ തോന്നുന്നുവെന്ന് നടി പറഞ്ഞു.

പ്രീതി സിന്റയുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ ബിജെപിക്ക് കൈമാറുകയും പകരമായി 18 കോടി രൂപ വാങ്ങി ബാങ്കിലെ കടബാധ്യത തീർത്തുവെന്നുമായിരുന്നു കോൺ​ഗ്രസ് എക്സിൽ പങ്കുവച്ച കുറിപ്പ്. ഇതിനാണ് പ്രീതി മറുപടി നൽകിയിരിക്കുന്നത്.

ഒന്നാമതായി, എന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് ഞാൻ തന്നെയാണ്. ഇത്തരം വ്യാജവാർത്ത പ്രചരിപ്പിക്കുന്ന നിങ്ങളെയോർത്ത് ലജ്ജ തോന്നുന്നു. ഇതുപോലെയൊരു രാഷ്‌ട്രീയപാർട്ടി അഥവാ, രാഷ്‌ട്രീയപാർട്ടിയെ പ്രതിനിധീകരിക്കുന്നവർ വ്യാജവാർത്ത പ്രചരിപ്പിച്ചുവെന്നത് ഞെട്ടലുളവാക്കുന്നതാണ്. എന്റെ പേരും ചിത്രവും അവർ അതിനായി ഉപയോ​ഗിച്ചു. 
ആരും എന്റെ ഒരു വായ്പയും എഴുതിത്തള്ളിയിട്ടില്ല. ഒരുകാര്യം വളരെ കൃത്യമായി പറയാൻ ഞാൻ ആ​ഗ്രഹിക്കുന്നു. ഞാനെടുത്ത വായ്പ പൂർണമായും തിരിച്ചടച്ചതാണ്. അതും പത്ത് വർഷം മുൻപ്!! നിങ്ങളുടെ സംശയങ്ങൾ ഇതോടെ ദൂരീകരിക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്നു. – ഇതായിരുന്നു പ്രീതി സിന്റയുടെ മറുപടി.

ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ നിന്ന് പ്രീതി സിന്റ വൻ തുക വായ്പ എടുത്തെന്നും അത് എഴുതിത്തള്ളിയെന്നുമുള്ള റിപ്പോർട്ടുകൾ കാട്ടുതീ പോലെ പ്രചരിക്കുന്നതിനിടെയാണ് നടി സത്യാവസ്ഥ വ്യക്തമാക്കിയത്. കോൺ​ഗ്രസിന്റെ കേരള ഘടകമടക്കം വ്യാജറിപ്പോർട്ടുകൾ പ്രചരിപ്പിച്ചതോടെ പ്രതികരിക്കാൻ നിർബന്ധിതയാവുകയായിരുന്നു നടി. കോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടിൽ പ്രീതി സിന്റയുടെ പേരും ഫോട്ടോയും സഹിതമായിരുന്നു വ്യാജ റിപ്പോർട്ട് പോസ്റ്റ് ചെയ്തത്.

നടിയുടെ വായ്പ എഴുതിത്തള്ളിയെന്ന റിപ്പോർട്ട് വ്യാപകമായതിന് പിന്നാലെ പ്രീതി സിന്റ പ്രസ്താവനയും പുറത്തിറക്കിയിരുന്നു. “12 വർഷത്തിലേറെ മുമ്പ്, ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്കിൽ തനിക്ക് ഓവർഡ്രാഫ്റ്റ് ഉണ്ടായിരുന്നു. 10 വർഷത്തിന് മുമ്പ്, ഓവർഡ്രാഫ്റ്റുമായി ബന്ധപ്പെട്ട മുഴുവൻ കുടിശ്ശികയും പൂർണ്ണമായും അടച്ചുതീർത്തു, അക്കൗണ്ട് ക്ലോസ് ചെയ്യുകയും ചെയ്തു.” – പ്രീതി പ്രസ്താവനയിലൂടെ അറിയിച്ചു.

ബോളിവുഡിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് പ്രീതി സിന്റ. 2016ൽ ജീനുമായുള്ള വിവാഹത്തിന് ശേഷം യുഎസിലേക്ക് ഇവർ താമസം മാറി. നിലവിൽ, ആമിർ ഖാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ലാഹോർ 1947 എന്ന സിനിമയുടെ ചിത്രീകരണത്തിനായി അവർ ഇന്ത്യയിൽ കഴിയുകയാണ്.

Tags: fake newsKerala congresspreity zintaLoan Write-off
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies