അഫാന്റെ കൊടിയ ക്രൂരത എന്തിന്? ഉത്തരം കിട്ടാതെ പൊലീസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഫാന്റെ കൊടിയ ക്രൂരത എന്തിന്? ഉത്തരം കിട്ടാതെ പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2025, 06:57 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയിൽ രണ്ടാം ദിവസത്തിലും ഉത്തരം കിട്ടാതെ പൊലീസ്. വെഞ്ഞാറമൂട് പേരുമല സൽമാസിൽ അഫാൻ(23) തന്റെ നാലു കുടുംബാംഗങ്ങളെയും പെൺസുഹൃത്തിനെയും എന്തിനാണ് കൊലപ്പെടുത്തിയതെന്നു കണ്ടെത്താൻ ഇനിയും പോലീസിനായില്ല.

അഞ്ചുപേരെയും ഇയാൾ ഒറ്റയ്‌ക്കാണ് കൊലപ്പെടുത്തിയതെന്ന് അഫാൻ പറയുന്നു. പക്ഷെ അഫാന്റെ മൊഴികളെല്ലാം വൈരുധ്യമുള്ളവയാണ്. അഫാന്റെ വിദേശത്തുള്ള പിതാവ് റഹിമിന് സാമ്പത്തികബാധ്യതയെ തുടർന്നുള്ള യാത്രാവിലക്കുള്ളതിനാൽ നാട്ടിലെത്താൻ കഴിഞ്ഞിട്ടില്ല. വിദേശത്തുള്ള പിതാവ് റഹിമിന്റെ മൊഴിയും ലഭിച്ചിട്ടില്ല. ആക്രമണത്തിൽ പരിക്കേറ്റ അഫാന്റെ മാതാവ് ഷെമിയും തീവ്രപരിചരണ വിഭാഗത്തിലാണ്. അവർ നിലവിൽ സംസാരിക്കാനാവാത്ത സ്ഥിതിയിൽ ആണുള്ളത്.അഞ്ചുപേരെയും അഫാൻ ഒറ്റയ്‌ക്കാണ് കൊലപ്പെടുത്തിയതെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. പ്രണയം, സാമ്പത്തികബാധ്യത- ഇതു രണ്ടുമാണ് കൊലപാതകങ്ങൾക്കു കാരണമായി അഫാൻ മാറിമാറി പറയുന്നത്. പിതാവിന് വിദേശത്ത് ബിസിനെസ്സ് നടത്തിയതിൽ 75 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്‌. കടം നൽകാൻ നാട്ടുകാരും ബന്ധുക്കളും തയ്യാറായില്ല.
സംഭവമറിഞ്ഞ് വിദേശത്തുനിന്നെത്തിയ ഷെമിയുടെ സഹോദരൻ ഷമീർ വൻ സാമ്പത്തികബാധ്യതയുണ്ടെന്ന വാദം തള്ളിക്കളയുന്നു. സാധാരണ ബാങ്ക് വായ്പകളും ചില കടങ്ങളും മാത്രമാണുള്ളതെന്നാണ് ഷമീർ പറയുന്നത്.

അതിനിടെ കൊല്ലപ്പെട്ട അഞ്ചുപേരുടെയും മൃതദേഹങ്ങൾ ചൊവ്വാഴ്ച കബറടക്കിക്കഴിഞ്ഞു.കുടുംബാങ്ങളായ സൽമാബീവി, ലത്തീഫ്, ഷാഹിദ, അഫ്‌സാൻ എന്നിവരുടെ മൃതദേഹങ്ങൾ പാങ്ങോട് ജുമാമസ്ജിദിലും ഫർസാനയുടേത് ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാമസ്ജിദിലുമാണ് കബറടക്കിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന അഫാന്റെ ആരോഗ്യനില മെച്ചപ്പെെട്ടിട്ടുണ്ടന്നാണ് റിപ്പോർട്ട്. കഴിച്ച എലിവിഷം കരളിനെ ബാധിക്കാനിടയുള്ളതിനാൽ മൂന്നു ദിവസത്തെ നിരീക്ഷണമാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്.

അഫാെന്റയും ഷെമിയുെടയും മൊബൈലുകളും പ്രതിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളും പോലീസ് സൈബർ വിഭാഗം പരിശോധിക്കുന്നുണ്ട്. കാമുകി ഫർസാനയുമായുള്ള വിവാഹത്തെ വീട്ടുകാർ എതിർത്തതും കൊലപാതകത്തിലേക്കു നയിച്ചു എന്ന മൊഴിയും പൂർണമായും വിശ്വാസയോഗ്യമല്ല. ഇരുവരും തമ്മിലുള്ള ചാറ്റുകളും പരിശോധിക്കുന്നുണ്ട്. അഫാൻ മദ്യപിക്കുമെന്ന് കണ്ടെത്തിയെങ്കിലും മയക്കുമരുന്നുകൾ ഉപയോഗിച്ചതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ല.

Tags: FEATURED2VENJARAMOODU MASS MURDER
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies