മൊഹല്ല ക്ലിനിക്കും ഹുദാ ഹവ!! ടോയ്ലെറ്റോ തെർമോമീറ്ററോ ഇല്ല; ICU ഇല്ലാത്ത 14 ആശുപത്രികൾ; ആംആദ്മി സർക്കാരിന്റെ ആരോഗ്യമേഖലയെക്കുറിച്ച് CAG റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൊഹല്ല ക്ലിനിക്കും ഹുദാ ഹവ!! ടോയ്ലെറ്റോ തെർമോമീറ്ററോ ഇല്ല; ICU ഇല്ലാത്ത 14 ആശുപത്രികൾ; ആംആദ്മി സർക്കാരിന്റെ ആരോഗ്യമേഖലയെക്കുറിച്ച് CAG റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2025, 01:07 pm IST
FacebookTwitterWhatsAppTelegram

ആംആദ്മി സർക്കാർ ‘അഭിമാനപുരസരം’ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു ഡൽഹിയിലെ മൊഹല്ല ക്ലിനിക്കുകൾ. എന്നാൽ അടിസ്ഥാനസൗകര്യങ്ങൾ പോലും അപര്യാപ്തമായ നിലയിലാണ് മൊഹല്ല ക്ലിനിക്കുകൾ പ്രവർത്തിക്കുന്നതെന്ന് സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഡൽഹിയിലെ 14 ആശുപത്രികളിൽ ഐസിയു ഇല്ലെന്നും ആംആദ്മി നടത്തിയിരുന്ന മൊഹല്ല ക്ലിനിക്കുകളിൽ പലതിലും ടോയ്ലെറ്റ് സൗകര്യമോ തെർമോമീറ്ററോ ഇല്ലെന്നുമാണ് സിഎജി (Comptroller and Auditor General) റിപ്പോർട്ട്. ആരോ​ഗ്യമേഖലയിലെ വീഴ്ചകൾ വെളിച്ചത്തുകൊണ്ടുവരുന്ന ഈ റിപ്പോർട്ട് മുഖ്യമന്ത്രി രേഖാ ​ഗുപ്ത ഇന്ന് സഭയിൽ വെക്കുമെന്നാണ് വിവരം.

ഡൽഹിയിലെ വിവാദ മദ്യനയം കാരണം 2,002 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന സിഎജി റിപ്പോർട്ട് കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പിലെ പ്രകടനം വിലയിരുത്തിയതിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. ആംആദ്മി സർക്കാരിന്റെ കാലത്ത് ഡൽഹിയിലെ ആരോ​ഗ്യമേഖല എപ്രകാരമാണ് പ്രവർത്തിച്ചതെന്ന് റിപ്പോർട്ടിൽ വിശദമാക്കുന്നു. സാമ്പത്തിക ക്രമക്കേടുകൾ, അശ്രദ്ധ, ഉത്തരവാദിത്വമില്ലായ്മ എന്നിവ ആരോ​ഗ്യമേഖലയിൽ പ്രകടമാണെന്നാണ് കഴിഞ്ഞ ആറ് വർഷത്തെ പ്രവർത്തനങ്ങളെ അധികരിച്ച് റിപ്പോർട്ടിൽ പറയുന്നത്.

റിപ്പോർട്ടിലെ മറ്റ് പരാമർശങ്ങൾ:

ക്രിട്ടിക്കൽ സർവീസുകളില്ല: 27ൽ 14 ആശുപത്രികളിലും ഐസിയു സൗകര്യമില്ല. 16 ആശുപത്രികളിൽ രക്തബാങ്കില്ല. എട്ടിടത്ത് ഓക്സിജൻ വിതരണത്തിനുള്ള സൗകര്യമില്ല. 15 ഇടത്ത് മോർച്ചറി പോലുമില്ല. ആംബുലൻസ് സർവീസില്ലാത്ത 12 സർക്കാർ ആശുപത്രികളും പ്രവർത്തിക്കുന്നുണ്ട്.

മൊഹല്ല ക്ലിനിക്കുകളിലെയും ആയുഷ് ഡിസ്പെൻസറികളിലെയും മോശം അടിസ്ഥാനസൗകര്യങ്ങൾ: ടോയ്ലെറ്റ്, പവർ ബാക്കപ്പ്, ചെക്കപ്പ് ടേബിളുകൾ എന്നീ സൗകര്യങ്ങളില്ല.

ആരോ​ഗ്യപ്രവർത്തകരുടെ അഭാവം: ഡൽഹിയിലെ ആശുപത്രികളിൽ ആരോ​ഗ്യപ്രവർത്തകരുടെ കടുത്ത അഭാവമാണ് നിലനിൽക്കുന്നത്. നഴ്സുകളുടെ കുറവ് 21 ശതമാനവും പാരമെഡിക്സിന്റെ അഭാവം 38 ശതമാനവുമാണ്. നിരവധി ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരുമില്ല.

സൗകര്യങ്ങൾ ഉപയോ​ഗിക്കാതിരിക്കുക: രാജീവ് ​ഗാന്ധി, ജാനക്പുരി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലെ ഓപ്പറേഷൻ തീയേറ്ററുകൾ, ഐസിയു ബെഡ്ഡുകൾ, സ്വകാര്യമുറികൾ എന്നിവ ഉപയോ​ഗശൂന്യമാണ്.

ശസ്ത്രക്രിയകൾക്കായി രോ​ഗികൾ കാത്തിരിക്കേണ്ടത് മാസങ്ങളോളം: ജനറൽ സർജറികൾക്ക് മൂന്ന് മാസത്തോളവും, പ്ലാസ്റ്റിക് സർജറികൾക്ക് എട്ട് മാസത്തോളവും പീഡിയാട്രിക് ശസ്ത്രക്രിയകൾക്ക് 12 മാസത്തോളവും കാത്തിരിക്കേണ്ടി വരുമെന്നതാണ് സ്ഥിതി.

ഇതുകൂടാതെ കൊവിഡ് അടിയന്തര ധനസഹായം കൃത്യമായി വിനിയോ​ഗിക്കുന്നതിലും ആശുപത്രി കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലും സർക്കാർ വീഴ്ച വരുത്തിയിട്ടുണ്ട്. ആശുപത്രികൾക്കായി പ്രഖ്യാപിച്ച പല പദ്ധതികളും ആരംഭിച്ചിട്ട് പോലുമില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Tags: DelhiCAG REPORTAAP government
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies