എൻജിനീയറിങ് കോളേജിനു വേണ്ടി വ്യാജരേഖ ചമച്ച് ക്ഷേത്രഭൂമി കൈയേറി: കരുണാനിധിയുടെ മകൻ എം കെ അഴഗിരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എൻജിനീയറിങ് കോളേജിനു വേണ്ടി വ്യാജരേഖ ചമച്ച് ക്ഷേത്രഭൂമി കൈയേറി: കരുണാനിധിയുടെ മകൻ എം കെ അഴഗിരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2025, 10:33 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: എൻജിനീയറിങ് കോളേജിനു വേണ്ടി വ്യാജരേഖ ചമച്ച് ക്ഷേത്രഭൂമി കൈയേറിയെന്ന കേസിൽ മുൻ കേന്ദ്രമന്ത്രി എം.കെ. അഴഗിരി വിചാരണ നേരിടണമെന്ന് മദ്രാസ് ഹൈക്കോടതി. കേസിൽ എം.കെ. അഴഗിരിയെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. മധുര ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെ തമിഴ്‌നാട് സംസ്ഥാന സർക്കാർ സമർപ്പിച്ച പുനഃപരിശോധനാ ഹർജി ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി അനുവദിച്ചു.

അഴഗിരിയുടെപേരിൽ മധുര പോലീസ് കേസ് രജിസ്റ്റർ ചെയ്തത് 2014-ലാണ് . അഴഗിരിയുടെ പേരിലുള്ള ദയ എൻജിനീയറിങ് കോളേജിനു വേണ്ടി വ്യാജരേഖ ചമച്ച് മധുരയിലെ ഒരു ക്ഷേത്രത്തിന്റെ 44 സെന്റ് ഭൂമി കൈയേറിയെന്നതാണ് കേസ്. വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ, കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

2014-മുതൽ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന അഴഗിരിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് 2021-ൽ വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, മധുര പോലീസ് മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ ഹർജി നൽകി. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അപ്പീൽ ഹർജി.

എല്ലാ കേസിൽനിന്നും കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് അഴഗിരിയും ഹൈക്കോടതിയിൽ ഹർജി നൽകി. കേസിൽ വാദം കേട്ട ഹൈക്കോടതി അഴഗിരിക്കെതിരായി ചുമത്തപ്പെട്ട എല്ലാ കുറ്റാരോപണങ്ങളും നിലനിൽക്കുന്നതായും വിചാരണ നേരിടണമെന്ന് വിധിക്കുകയും ചെയ്തു. അഴഗിരിയുടെ ഹർജി തള്ളുകയും ചെയ്തു.മുൻ മന്ത്രിയെ ക്രിമിനൽ കേസിൽ നിന്ന് ഒഴിവാക്കുന്നതിന് യാതൊരു കാരണവുമില്ലെന്ന് ജസ്റ്റിസ് പി വേൽമുരുകൻ ചൂണ്ടിക്കാട്ടി. മറിച്ച്, അഴഗിരിക്കെതിരെ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടുപോകാൻ മതിയായ കാരണങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

കേസുമായി മുന്നോട്ട് പോകാൻ ഹൈകോടതി മജിസ്‌ട്രേറ്റിനോട് നിർദ്ദേശിക്കുകയും, വിചാരണ കോടതിയിൽ തന്റെ വാദം ഉന്നയിക്കാൻ അഴഗിരിക്ക് സ്വാതന്ത്ര്യം നൽകുകയും ചെയ്തു.

Tags: M.K.Azhagiri
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies