ജാക്കറ്റിനുള്ളിൽ 12 കോടി രൂപയുടെ സ്വർണം; കന്നഡ സിനിമാ നടി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജാക്കറ്റിനുള്ളിൽ 12 കോടി രൂപയുടെ സ്വർണം; കന്നഡ സിനിമാ നടി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2025, 10:47 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ദുബായിൽ നിന്ന് 12 കോടി രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച കന്നഡ ചലച്ചിത്ര നടി രണ്യ റാവു അറസ്റ്റിൽ. ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വച്ച് ഇവരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു. ദുബായിൽ നിന്ന് എമിറേറ്റ്‌സ് വിമാനത്തിലാണ് നടി സ്വർണവുമായെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ നടത്തിയ പരിശോധനയിൽ നടിയുടെ പക്കൽ നിന്നും 14.8 കിലോഗ്രാം സ്വർണം കണ്ടെത്തി.

തിങ്കളാഴ്ച രാത്രി രാത്രിയായാണ് സംഭവം. അറസ്റ്റിലായ രണ്യ റാവുവിനെ സാമ്പത്തിക കുറ്റകൃത്യ കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നടിയുടെ തുടരെയുള്ള അന്താരാഷ്‌ട്ര യാത്രകൾ ഡിആർഐയുടെ നിരീക്ഷണത്തിലായിരുന്നു. 15 ദിവസത്തിനുള്ളിൽ അവർ നാല് തവണ ദുബായിലേക്ക് യാത്ര ചെയ്തതായി അധികൃതർ കണ്ടെത്തി. ധരിച്ചിരുന്ന വസ്ത്രത്തിൽ ഒളിപ്പിച്ചാണ് രണ്യ സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണത്തിന്റെ വലിയൊരു ഭാഗവും ഇവരുടെ ജാക്കറ്റിനുള്ളിൽ നിന്ന് കണ്ടെത്തിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

താൻ കർണാടക സ്റ്റേറ്റ് പൊലീസ് ഹൗസിംഗ് കോർപ്പറേഷനിൽ ഡിജിപിയായി സേവനമനുഷ്ഠിക്കുന്ന മുതിർന്ന ഐപിഎസ് ഓഫീസർ രാമചന്ദ്ര റാവുവിന്റെ മകളാണെന്ന് ഇവർ ഉദ്യോഗസ്ഥർ പരിചയപ്പെടുത്തിയതായും വിവരമുണ്ട്. വിമാനത്താവളത്തിൽ നിന്ന് എസ്കോർട്ട് ഉറപ്പാക്കാൻ അവർ പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതായും സൂചന ലഭിച്ചു. നടി ഒറ്റയ്‌ക്കാണോ അതോ ദുബായിക്കും ഇന്ത്യയ്‌ക്കും ഇടയിൽ പ്രവർത്തിക്കുന്ന ഒരു വലിയ സ്വർണ്ണ കള്ളക്കടത്ത് സംഘം ഇതിന് പിന്നിലുണ്ടോ തുടങ്ങിയ കൂടുതൽ വിവരങ്ങൾക്കായി ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. മാണിക്യ (2014) എന്ന ചിത്രത്തിൽ കന്നഡ സൂപ്പർസ്റ്റാർ സുദീപിനൊപ്പം അഭിനയിച്ച് പ്രശസ്തയായ രണ്യ റാവു മറ്റ് നിരവധി ദക്ഷിണേന്ത്യൻ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്

Tags: ArrestGold SmugglingKannada film actorRanya RaoBengaluru International Airport
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies