ആമസോൺ പ്രൈമിൽ ഹിറ്റായി സുഴൽ 2, സൂപ്പർ ഹിറ്റായി അരുൺ വെഞ്ഞാറമൂടും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആമസോൺ പ്രൈമിൽ ഹിറ്റായി സുഴൽ 2, സൂപ്പർ ഹിറ്റായി അരുൺ വെഞ്ഞാറമൂടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2025, 04:15 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : കഴിഞ്ഞദിവസം ആമസോൺ പ്രൈം വീഡിയോയിൽ പുറത്തിറങ്ങിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വെബ്‌സീരീസ് സുഴൽ 2 ഹിറ്റാകുമ്പോൾ പിന്നിൽ മലയാളി തിളക്കവും. സുഴൽ 2വിനൊപ്പം സീരീസിന്റ്‌റെ പ്രൊഡക്ഷൻ ഡിസൈനറായ അരുൺ വെഞ്ഞാറമൂടും ശ്രദ്ധേയനായി. പ്രശസ്തനായ ഒരു അഭിഭാഷകന്റെ മരണവും അതിന്റെ അന്വേഷണവും അതിലെ ആകാംക്ഷാഭരിതമായ രംഗങ്ങളുമാണ് സുഴൽ 2വിന്റെ പശ്ചാത്തലം. ഉത്സവാന്തരീക്ഷത്തിലൂടെയാണ് സുഴൽ2വും കടന്നുപോകുന്നത്. കൈയ്യടക്കത്തോടെയുള്ള കലാസംവിധാനത്തിലൂടെ കഥയ്‌ക്ക് അനുയോജ്യമായ രംഗങ്ങളൊരുക്കിയത് അരുൺ വെഞ്ഞാറമൂടിന്റെ സംഘമാണ്.

ഏറെ വെല്ലുവിളികൾ നിറഞ്ഞ സീരീസിന്റെ പ്രൊഡക്ഷൻ ഡിസൈൻ അരുൺ വെഞ്ഞാറമൂട് വളരെ അനായാസം കൈകാര്യം ചെയ്തിരിക്കുന്നുവെന്ന് നിരൂപകരും പ്രശംസിച്ചു. ലാൽ, ഐശ്വര്യ രാജേഷ്, കതിർ എന്നിവർക്കൊപ്പം ഗൗരി.ജി.കിഷൻ,മഞ്ജിമ മോഹൻ എന്നിവരാണ് സുഴൽ 2വിലെ അഭിനേതാക്കൾ.

ആമസോൺ പ്രൈം വീഡിയോയിൽ 2022ൽ പുറത്തിറങ്ങിയ ആദ്യ ഭാഗമായ സുഴൽ ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. പിന്നാലെയാണ് ഇപ്പോൾ രണ്ടാം ഭാഗമെത്തിയിരിക്കുന്നത്ത്. പ്രശസ്ത സംവിധായകരായ പുഷ്‌കർ-ഗായത്രിയാണ് ഇത് ഒരുക്കിയിട്ടുള്ളത്. സുഴൽ ഹിറ്റായതോടെ തമിഴിൽനിന്ന് നിരവധി വലിയ അവസരങ്ങളാണ് അരുൺ വെഞ്ഞാറമൂടിനെ തേടിയെത്തിയത്. ശിവ കാർത്തികേയൻ ചിത്രം മാവീരൻ, ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ 45 , ശിവ കാർത്തികേയനും ഏ.ആർ മുരുകദോസും ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മദിരാശി എന്നിങ്ങനെ തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്കാണ് അരുണിന്റെ യാത്ര.

മലയാള സീരിയലുകളിലൂടെയാണ് അരുൺ വെഞ്ഞാറമൂട് കരിയർ ആരംഭിച്ചത്. മിഥുൻ മാനുവൽ തോമസ് ചിത്രമായ അലമാരയിലൂടെയാണ് സ്വതന്ത്ര ആർട്ട് ഡയറക്ടറായ അരുൺ ആട് 2 , ഞാൻ മേരിക്കുട്ടി , ഫ്രഞ്ച് വിപ്ലവം , അർജന്റീന ഫാൻസ് കാട്ടൂർക്കടവ് , ജനമൈത്രി , തൃശൂർ പൂരം,വാലാട്ടി എന്നിങ്ങനെ നിരവധി സിനിമകളിൽ ആർട്ട് ഡയറക്ടറായി പ്രവർത്തിച്ചു. തൃശൂർ പൂരത്തിൽ സ്റ്റണ്ട് മാസ്റ്ററായി വന്ന ദിലീപ് മാസ്റ്റർ വഴിയാണ് പുഷ്‌കർ – ഗായത്രിയുടെ ആമസോൺ പ്രൈമിൽ സംപ്രേക്ഷണം ചെയ്ത ‘സുഴൽ’ എന്ന ബിഗ് ബഡ്ജറ്റ് സീരീസിൽ പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിക്കാൻ അരുണിന് അവസരം ലഭിക്കുന്നത്. ചിത്രീകരണം പൂർത്തിയായതും, പുരോഗമിക്കുന്നതുമായ ഒരുപിടി ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറാണ് അരുൺ വെഞ്ഞാറമൂട് ഇപ്പോൾ.

Tags: ArunPRODUCTIONStoryDesignersuzhal 2
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies