ഹലാൽ അല്ലാത്തവയ്ക്ക്!! ഇറച്ചിക്ക് 'മൽഹാർ' സർട്ടിഫിക്കറ്റ്; വേദനരഹിതമായി കശാപ്പുചെയ്ത ആട്ടിറച്ചി തിരിച്ചറിയാൻ ഇനി എളുപ്പം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹലാൽ അല്ലാത്തവയ്‌ക്ക്!! ഇറച്ചിക്ക് ‘മൽഹാർ’ സർട്ടിഫിക്കറ്റ്; വേദനരഹിതമായി കശാപ്പുചെയ്ത ആട്ടിറച്ചി തിരിച്ചറിയാൻ ഇനി എളുപ്പം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2025, 06:41 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇറച്ചി വിൽക്കുന്ന കടകൾക്കായി മൽഹാർ സർട്ടിഫിക്കേഷനുമായി (Malhar Certificate) മഹാരാഷ്‌ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെ. സംസ്ഥാനത്തെമ്പാടുമുള്ള ”ഝട്ക” ഇറച്ചി ഷോപ്പുകൾക്ക് രജിസ്റ്റർ ചെയ്ത് മൽഹാർ സർട്ടിഫിക്കറ്റ് സ്വന്തമാക്കാമെന്നും ഫിഷറീസ് മന്ത്രി പ്രഖ്യാപിച്ചു.

നിലവിലുള്ള ഹലാൽ സർട്ടിഫിക്കേഷന് പോലെ ഇറച്ചിക്ക് നൽകുന്ന അംഗീകാരമാണ് മൽഹാർ സർട്ടിഫിക്കേറ്റ്. ശരിയ-ഇസ്ലാമിക നിയമപ്രകാരം ഇറച്ചി വെട്ടുന്നതിന് ലഭിക്കുന്ന സർട്ടിഫിക്കേറ്റാണ് ഹലാൽ. ഹലാൽ പ്രകാരം മൃ​ഗങ്ങളെ കശാപ്പുചെയ്യുമ്പോഴാണ് ഹലാൽ സർട്ടിഫിക്കറ്റ് ലഭിക്കുക. ഇതിന് നേർവിപരീതമാണ് ഝട്ക ഇറച്ചി. മൃ​ഗത്തെ വേദനരഹിതമായി കശാപ്പുചെയ്യുന്ന രീതിയാണിത്.

ഝട്ക ഇറച്ചി വിൽക്കുന്നവർക്ക് വേണ്ടി MalharCertification.com എന്ന പ്ലാറ്റ്ഫോം ആരംഭിക്കുന്നതായും ഹിന്ദുക്കളിലെ ഖാട്ടിക് സമുദായത്തിൽ നിന്നുള്ളവരായിരിക്കും ഈ പ്ലാറ്റ്ഫോം കൈകാര്യം ചെയ്യുകയെന്നും മന്ത്രി നിതീഷ് റാണെ അറിയിച്ചു.

മഹാരാഷ്‌ട്രയിലെ ഹിന്ദു വിഭാ​ഗത്തിലുള്ളവർക്ക് സഹായകമാകുന്ന സുപ്രധാനമായ ചുവടുവെപ്പാണിതെന്ന് ഫിഷറീസ് മന്ത്രി പ്രതികരിച്ചു. ഝട്ക മട്ടൺ വിതരണം ചെയ്യുന്ന ഇറച്ചിക്കടകൾ തിരിച്ചറിയുന്നതിന് ഈ സംരംഭം ഹിന്ദുക്കളെ സഹായിക്കും. ഇതുപ്രകാരം മൽഹാർ സർട്ടിഫിക്കേഷനുള്ള കടകൾ നോക്കി ആട്ടിറച്ചി/കോഴിയിറച്ചി വാങ്ങാനാകുമെന്നും നിതീഷ് റാണെ പറഞ്ഞു.

ഝട്ക മട്ടൺ, ചിക്കൻ വ്യാപാരികൾക്ക് സർട്ടിഫിക്കേഷൻ നൽകുന്നതിനുള്ള പ്ലാറ്റ്ഫോമാണ് മൽഹാർ വെബ്സൈറ്റ് എന്ന് അധികൃതർ വ്യക്തമാക്കി. പുതിയതും, വൃത്തിയുള്ളതും, മറ്റ് മൃഗങ്ങളുടെ മാംസവുമായി കലരാത്തതുമായ ഇറച്ചിക്കാണ് മൽഹാർ സർട്ടിഫിക്കേഷൻ ലഭിക്കുകയെന്ന് വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

എന്താണ് ഝട്ക ഇറച്ചി (Jhatka meat)

ഝട്ക രീതി പ്രകാരം മൃ​ഗങ്ങളെ കശാപ്പുചെയ്തെടുക്കുന്ന മാംസമാണ് ഝട്ക ഇറച്ചി. ഇന്ത്യയിലെ ചില പ്രത്യേക സമുദായക്കാർ ഇത്തരത്തിൽ മൃ​ഗങ്ങളെ കശാപ്പുചെയ്യാറുണ്ട്.

കശാപ്പുചെയ്യുന്ന രീതി

മഴുവോ വാളോ ഉപയോ​ഗിച്ച് ഒറ്റവെട്ടിന് മൃ​ഗത്തെ കശാപ്പുചെയ്യുന്നു. മൃ​ഗത്തെ ഭയപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്തുന്നു. വെട്ടുന്ന പ്രവൃത്തി മൃ​ഗം കാണുകയില്ല, വളരെ പെട്ടെന്ന് കശാപ്പുചെയ്യുന്നു, വെട്ടേറ്റ നിമിഷം തന്നെ മൃ​ഗത്തിന് ജീവൻ നഷ്ടപ്പെടുന്നു. ഇത് വേദനരഹിതമായ മരണത്തിന് സഹായിക്കുന്നു.

ഝട്ക പാരമ്പര്യം പിന്തുടരുന്നവർ ഇത്തരത്തിൽ കശാപ്പുചെയ്ത ഇറച്ചി മാത്രമേ കഴിക്കാറുള്ളൂ. വേ​ദനരഹിതമായി കശാപ്പുചെയ്യപ്പെട്ട മൃ​ഗത്തിന്റെ ഇറച്ചി മാത്രമേ കഴിക്കാവൂ എന്നാണ് ഇവരുടെ സമുദായം പിന്തുടരുന്ന വിശ്വാസം.

ഹലാൽ ഇറച്ചിയും ഝട്ക ഇറച്ചിയും തമ്മിലുള്ള പ്രധാന വ്യത്യാസം

ഹലാൽ ഇറച്ചി ഇസ്ലാമിക നിയമപ്രകാരം കശാപ്പുചെയ്യുന്നതാണ്. ഇതനുസരിച്ച് മൃ​ഗത്തിന്റെ കഴുത്തറുക്കുന്നു. ഇതോടെ മൃ​ഗം പിടഞ്ഞുമരിക്കുന്നു. പൂർണമായും രക്തം വാർന്നുപോകുന്നത് വരെയും വേദന അനുഭവിക്കുന്നു. ദൈർഘ്യമേറെയെടുത്താണ് മൃഗത്തിന് ജീവൻ നഷ്ടപ്പെടുക. ഏറെ വേദനാജനകമായ കശാപ്പുരീതി ആയതിനാൽ ഹലാൽ ഇറച്ചി വാങ്ങാൻ പലരും വിമുഖത പ്രകടിപ്പിക്കാറുണ്ട്.

Tags: MAHARASHTRAHalal meatJhatka Meat
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies